മിസിംഗ് പേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസിംഗ് പേഴ്സൺ
മിസിംഗ് പേഴ്സൺ.png
മിസിംഗ് പേഴ്സൺ
കർത്താവ്‎പാട്രിക് മോഡിയാനോ
യഥാർത്ഥ പേര്റൂ ദെ ബോതിക് ഒബ്സ്ക്യൂർ
പരിഭാഷഡാനിയൽ വെസ്ബോർട്ട്
ഭാഷഫ്രഞ്ച് വിവർത്തനം/ഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
ഏടുകൾ168
പുരസ്കാരങ്ങൾനോബൽ പുരസ്കാരം
ISBN1567922813

2014-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മോദിയാനോ രചിച്ച നോവലാണ് മിസിംഗ് പേഴ്സൺ. ഡാനിയൽ വെസ്ബോർട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി 1980ൽ പ്രസിദ്ധീകരിച്ചു. റൂ ദെ ബോതിക് ഒബ്സ്ക്യൂർ (French: Rue des Boutiques Obscures) എന്നാണിതിന്റെ ഫ്രഞ്ച് മൂലകൃതിയുടെ തലക്കെട്ട്. റോമിലെ ഒരു തെരുവിന്റെ പേരാണിത്. ഇരുണ്ട കടകളുടെ തെരുവ് എന്നർഥം.[1]

പ്രമേയം[തിരുത്തുക]

ഓർമകളെ തിരിച്ചുപിടിക്കുന്നതിനും അതുവഴി തന്റെ യഥാർഥ അസ്തിത്വം വീണ്ടെടുക്കാനുമുള്ള ഒരു മനുഷ്യന്റെ ഏകാന്ത പരിശ്രമത്തിന്റെ കഥയാണ് "മിസിങ് പേഴ്സൺ'. ഡിറ്റക്ടീവായ വാൻ ഹ്യൂട്ടിന്റെ സഹായിയാണ് ഗെ റോളണ്ട്. സ്മൃതിഭ്രംശം സംഭവിച്ച് തന്റെ ഭൂതകാലം അയാൾ മറന്നു പോയിരുന്നു. ജോലിയിൽനിന്ന് വിരമിച്ചതോടെ ഗെ റോളണ്ട്, താനാരെന്ന അന്വേഷണത്തിന് പിന്നീട് ജീവിതം ഉഴിഞ്ഞുവെക്കുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഗെ റോളണ്ട്, താൻ ഗ്രീക്ക് ജൂതനായ ജിമ്മി പെട്രോ സ്റ്റേൺ ആണെന്ന് അറിയുന്നു.[2]

കഥാപാത്രങ്ങൾ[തിരുത്തുക]

  • ഗെ റോളണ്ട്
  • കോൺസ്റ്റാൻറ്റിൻ വാൻ ഹ്യൂട്ട്
  • പോൾ സോണാചിഡ്സ്

പതിപ്പുകൾ[തിരുത്തുക]

  • റൂ ദെ ബോതിക് ഒബ്സ്ക്യൂർ, « Blanche » collection, Gallimard, 1978, (ISBN 2070283836)
  • റൂ ദെ ബോതിക് ഒബ്സ്ക്യൂർ, « Folio » collection, Gallimard (nº 1358), 1982, (ISBN 2070373584)
  • മിസിംഗ് പേഴ്സൺ, വിവർത്തനം, ഡാനിയൽ വെസ്ബോർട്ട്, Jonathan Cape, 1980 (ISBN 0224017896); David R. Godine, 2004 (ISBN 1567922813)

അവലംബം[തിരുത്തുക]

  1. On October 9, 2014, Patrick Modiano was awarded the Nobel Prize in Literature.
  2. "സ്മൃതിവീഥികളിലൂടെയുള്ള സഞ്ചാരം". www.deshabhimani.com. 12 ഒക്ടോബർ 2014. ശേഖരിച്ചത് 12 ഒക്ടോബർ 2014. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=മിസിംഗ്_പേഴ്സൺ&oldid=2056850" എന്ന താളിൽനിന്ന് ശേഖരിച്ചത്