മിഷ്തി
Mishti Chakraborty | |
---|---|
![]() Mishti at the special screening of Manikarnika: The Queen of Jhansi in 2019 | |
ജനനം | Indrani Chakraborty[1] 21 ഡിസംബർ 1992 [2] |
തൊഴിൽ | Actress |
സജീവ കാലം | 2014–2020 |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഇന്ദ്രാണി ചക്രബോർത്തി (21 ഡിസംബർ 1992 ന് ജനനം), മിഷ്തി എന്ന പേരിൽ അറിയപ്പെടുന്നു.[3] [4] [5] സുഭാഷ് ഘായുടെ കാഞ്ചി: ദ അൺബ്രേക്കബിൾ എന്ന സിനിമയിലൂടെയാണ് മിഷ്തി ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്.[6] [7] നിതിൻ- എ കരുണാകരൻ ചിത്രമായ ചിന്നദാന നീ കോശം എന്ന സിനിമയിലൂടെ ടോളിവുഡിലും അരങ്ങേറ്റം കുറിച്ചു. [8] [9] പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച ജിനു അബ്രഹാമിന്റെ ആദം ജോൺ [10] എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി.
മിഷ്തിയുടെ അടുത്ത തെലുങ്ക് ചിത്രമായ കൊളംബസിൽ സുമന്ത് അശ്വിൻ അഭിനയിച്ചു. ഈ ചിത്രത്തിന്റെ നിർമ്മിച്ചത് എംഎസ് രാജുവാണ്.[11] മസ്തി പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ഗ്രേറ്റ് ഗ്രാന്റ് മസ്തിയിലൂടെ മിഷ്തി ബോളിവുഡിൽ തിരിച്ചെത്തി. ഇന്ദ്രകുമാറായിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്.[12] [13] 2017 ൽ ശ്രീജിത് മുഖർജിയുടെ ചരിത്ര സിനിമമായ ബീഗം ജാനിൽ നസറുദ്ദീൻ ഷാ, വിദ്യാ ബാലൻ എന്നിവരോടൊപ്പം അഭിനയിച്ചു. ഒരു വേശ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു.
മുൻകാലജീവിതം
[തിരുത്തുക]ഒരു ബംഗാളി കുടുംബത്തിൽ 20 ഡിസംബർ 1987നാണ് മിഷ്തി ജനിച്ചത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലായിരുന്നു ജനനം. അമ്മ ബീന ചക്രവർത്തി ഒരു വീട്ടമ്മയും അച്ഛൻ കെട്ടിടനിർമ്മാണ വ്യവസായിയുമായിരുന്നു. മിഷ്തിക്ക് അനിരുദ്ധ എന്ന സഹോദരനുണ്ട്. ഇന്ദ്രാണി ചക്രബോർത്തി എന്നാണ് മിഷ്തിയുടെ യഥാർത്ഥ പേര്. [14]
പരസ്യങ്ങൾ
[തിരുത്തുക]വിക്കോ ടർമറിക്കിന്റെ ബ്രാൻഡ് അംബാസഡറാണ് മിഷ്തി. [15]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]† | ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു |
വർഷം | ഫിലിം | വേഷം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2014 | പോറിച്ചോയ് | റിമി | ബംഗാളി | [16] [17] |
കാഞ്ചി: ദ അൺബ്രേക്കബിൾ | കാഞ്ചി | ഹിന്ദി | ഹിന്ദിയിൽ അരങ്ങേറ്റം | |
ചിന്നദാന നീ കോസം | നന്ദിനി റെഡ്ഡി | തെലുങ്ക് | തെലുങ്കിൽ അരങ്ങേറ്റം | |
2015 | കൊളംബസ് | ഇന്ദു | ||
2016 | ഗ്രേറ്റ് ഗ്രാൻഡ് മസ്തി | രേഖ മീത് മേത്ത | ഹിന്ദി | |
2017 | ബീഗം ജാൻ | ഷബ്നം | ||
ബാബു ബാഗ ബിസി | രാധ | തെലുങ്ക് | ||
ആദം ജോൺ | എമി | മലയാളം | മലയാളത്തിൽ അരങ്ങേറ്റം | |
2018 | ബൃഹസ്പതി | ശാലിനി | കന്നഡ | കന്നഡയിൽ അരങ്ങേറ്റം |
സെമ്മ ബോത്ത ആഗതേ | മധു | തമിഴ് | തമിഴിൽ അരങ്ങേറ്റം | |
സാരഭ | ദിവ്യ | തെലുങ്ക് | ||
2019 | മണികർണിക | കാശിബായ് | ഹിന്ദി | [18] |
ബുറ കഥ | ഹാപ്പി | തെലുങ്ക് | [19] |
അവലംബങ്ങൾ
[തിരുത്തുക]- ↑ Bhattacharya, Roshmila (28 March 2014). "Ghai's fifth M". Mumbai Mirror. Retrieved 28 March 2014.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Raiza Wilson to Niharika Konidela and Reba Monica John, 7 divas who entered the Tamil movie industry this year". Times Now News. Retrieved 16 November 2018.
- ↑ Indrani Chakraborty is a fantastic actor: Subhash Ghai - Hindustan Times Archived 13 ഏപ്രിൽ 2014 at the Wayback Machine
- ↑ ""Mishti Is One Of The Best Actors I Have Found" Subhash Ghai - Koimoi". 6 March 2013.
- ↑ "Kaanchi: Subhash Ghai picks Bengali debutante Mishti - Times of India".
- ↑ "News18.com: CNN-News18 Breaking News India, Latest News Headlines, Live News Updates". News18. Archived from the original on 2014-10-22. Retrieved 2020-10-04.
- ↑ "Trailer of Subhash Ghai's new film 'Kaanchi' starring Kartik Tiwari and newcomer Mishti tells tale of power". 7 March 2014.
- ↑ "Mishti Chakraborty happy to be part of India's second largest film industry". 26 December 2014.
- ↑ "Nithin- Karunakaran's movie heroine is Mishti - Telugu Movie News - IndiaGlitz.com".
- ↑ "Mishti and Miya join Prithviraj in Adam - Times of India".
- ↑ "Archived copy". Archived from the original on 25 April 2015. Retrieved 25 April 2015.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Masti for Mishti".
- ↑ Hungama, Bollywood (17 June 2015). "Mishti, Ankita Shorey to star in Great Grand Masti - Bollywood Hungama".
- ↑ I don't act in front of the camera; I make love to it'. Rediff.com. Retrieved 21 April 2014.
- ↑ "Mishti Chakraborty actress better known as 'Vicco Girl': Unseen Pics & Wallpapers". boxofficecollection.in. 17 September 2015.
- ↑ Jha, Subhash K (28 January 2013). "Subhash Ghai's 'new discovery' is my heroine from Porichoi - Prosenjeet Chatterjee". Bollywood Hungama. Retrieved 28 March 2014.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ quintdaily (1 September 2017). "Adam Joan Review Rating – Live Audience Report – QuintDaily".
- ↑ "Mishti Chakraborty: I was initially hesitant to take up secondary characters". Mumbai Mirror. 17 December 2018. Retrieved 22 December 2018.
- ↑ "Burra Katha starring Aadi and Mishti". Mumbai Mirror. 5 July 2019. Retrieved 17 September 2019.