മിഷേൽ അഡൻസൺ
മിഷേൽ അഡൻസൺ | |
---|---|
ജനനം | 7 April 1727 |
മരണം | 3 August 1806 (aged 79) |
ദേശീയത | French |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Naturalist |
സ്ഥാപനങ്ങൾ | Jardin des Plantes. |
രചയിതാവ് abbrev. (botany) | Adans. |
മിഷേൽ അഡൻസൺ (7 April 1727 – 3 August 1806) സ്കോട് ലാൻഡ് വംശജനായ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു.
വ്യക്തിപരമായ ചരിത്രം
[തിരുത്തുക]അഡൻസൺ ഐക്സ് എൻ പ്രോവെൻസെ എന്ന സ്ഥലത്താണു ജനിച്ചത്. 1730ൽ അദ്ദേഹത്തിന്റെ കുടുംബം പാരീസിലേയ്ക്കു മാറിത്താമസിച്ചു. കോളെജു വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം പാരിസിൽ ചില പ്രഗൽഭരുടെ കാബിനെറ്റുകളിൽ ജോലി ചെയ്തു. ഇന്നത്തെ മ്യൂസിയങ്ങളുടെ മുൻഗാമികളായിരുന്നു കാബിനെറ്റുകൾ. തുടർന്ന് സെനെഗലിലേയ്ക്ക് പഠനാർത്ഥം പോയി. അഞ്ചു വർഷം അവിടെ തങ്ങിയ അദ്ദേഹം അവിടെയുള്ള അനേകം സസ്യങ്ങളേയും ജന്തുക്കളേയും ശേഖരിച്ചു. വാണിജ്യപ്രാധാന്യമുള്ള പല വസ്തുക്കളും അവിടെനിന്നും ശേഖരിക്കുകയും ആ രാജ്യത്തിന്റെ മാപ്പുകൾ തയ്യാറാക്കി. സെനഗലിന്റെ തീരപ്രദേശത്തുള്ള ആളുകൾ ഉപയോഗിച്ചിരുന്ന ഭാഷകൾക്കു നിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും തയ്യാറാക്കി.
തിരികെ പാരിസിൽ എത്തിയശേഷം അവിടെ നിന്നും ശേഖരിച്ചവ ഉപയൊഗിച്ച്, Histoire naturelle du Senegal (1757) എന്ന തന്റെ ഗ്രന്ഥം എഴുതി. പക്ഷെ ആ പുസ്തകത്തിന്റെ വില്പന കുറഞ്ഞതിനാലും പ്രസാധകൻ കടത്തിലായതിനാലും പുസ്തകത്തിന്റെ കടബാദ്ധ്യത എറ്റെടുക്കേണ്ടി വന്നതിനാൽ തന്റെ ശിഷ്ടജീവിതം ദാരിദ്ര്യത്തിൽ കഴിയേണ്ടിവന്നു. അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണു തരം തിരിച്ചത്. അവയുടെ അവയവങ്ങളുടെ രൂപസാദൃശ്യം ആയിരുന്നു അധാരം. ഒരേപൊലുള്ള അവയവങ്ങളുള്ളവയെ ഒരു കൂട്ടമാക്കി തരം തിരിച്ചു. അവയവങ്ങളുടെ വൈജാത്യം ജീവികൾ തമ്മിലുള്ള ഭിന്നതകൽ കൂട്ടി.
ഫാമില്ലെസ് നാചുറെല്ലെസ് ദെസ് പ്ലാന്റെസ്
[തിരുത്തുക]1763ൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണു ഫാമില്ലെസ് നാചുറെല്ലെസ് ദെസ് പ്ലാന്റെസ്
പിന്നീടുള്ള ജീവിതം
[തിരുത്തുക]അദ്ദേഹത്തെ 1759ൽ സയൻസ് അക്കാദമിയുടെ അംഗമായി തിരഞ്ഞെടുത്തു. ആതുമൂലം കിട്ടിയ ചെറിയ പെൻഷൻ കൊണ്ടാണു അദ്ദേഹം ജീവിച്ചത്. അസ്സംബ്ലി ഈ അക്കാദമിയെ പിന്നീട് പിസ്രിച്ചുവിട്ടതോറ്റെ അദ്ദേഹം കഠിനദാരിദ്ര്യത്തിലായി. ഫ്രഞ്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഒരു മീറ്റിങ്ങിൽ അദ്ദേഹത്തെ ഒരിക്കൽ ക്ഷണിച്ചെങ്കിലും ദാരിദ്ര്യം മൂലം അദ്ദേഹത്ത്നു അതിൽ പങ്കെടുക്കാനുള്ള ശേഷിപോലും ഇല്ലായിരുന്നു. ഒരു വെള്ള ഷർടോ കോട്ടോ അദ്ദേഹത്തിനപ്പോൾ ഇല്ലായിരുന്നു എന്നു പറയപ്പെടുന്നു.
മരണം
[തിരുത്തുക]മാസങ്ങളോളം കഠിനമായ ദുരിതാവസ്ഥയിലാണദ്ദേഹം മരണമടഞ്ഞത്. 58 കുടുംബങ്ങൾ മാത്രം ഒത്തുകൂടി ഒരു പൂമാല മാത്രം ചാർത്തിയതായിരുന്നു അദ്ദേഹത്തിനു കിട്ടിയ മരണാനന്തര ആദരം.
സാഹിത്യത്തിൽ
[തിരുത്തുക]അവലംബം
[തിരുത്തുക]പുസ്തകസൂചി
[തിരുത്തുക]- Eiselt, J. N. 1836 Geschichte, Systematik und Literatur der Insectenkunde, von den ältesten Zeiten bis auf die Gegenwart. Als Handbuch für den Jünger und als Repertorium für den Meister der Entomologie bearbeitet. Leipzig, C. H. F. Hartmann : VIII+255 p.
- Nicolas, J.P. (1970). "Adanson, Michel". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. pp. 58–59. ISBN 0-684-10114-9.
- A voyage to Senegal, the isle of Goree, and the river Gambia, 1759—Translation of Histoire naturelle du Sénégal