മിലോവൻ ജിലാസ്
![]() | |
ജനനം | Podbišće (Mojkovac), Kingdom of Montenegro | ജൂൺ 4, 1911
---|---|
മരണം | ഏപ്രിൽ 20, 1995 Belgrade, FR Yugoslavia | (പ്രായം 83)
കാലഘട്ടം | 20th century philosophy |
പ്രദേശം | പാശ്ചാത്യ തത്ത്വശാസ്ത്രം |
ചിന്താധാര | Marxism |
യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്നു മിലോവൻ ഡിജിലാസ്. മിലോവൻ ജിലാസ് എന്നാണ് യുഗോസ്ലാവിയൻ ഉച്ചാരണം. മോണ്ടെനിഗ്രോയിലെ പോൾജായിൽ 1911 ജൂൺ 4-ന് ജനിച്ചു. ബെൽഗ്രേഡ് സർവ്വകലാശാലയിൽനിന്ന് 1933-ൽ നിയമബിരുദം നേടിയ ഡിജിലാസ് വിദ്യാഭ്യാസ കാലത്തുതന്നെ ഒരു കമ്യൂണിസ്റ്റു പ്രവർത്തകനായി മാറിയിരുന്നു. കാലക്രമേണ കമ്മ്യൂണിസ്റ്റ് ഏകശാസനത്തോടു വിയോജിക്കുന്ന ജനാധിപത്യസോഷ്യലിസ്റ്റായി സ്വയം വിശേഷിപ്പിച്ച അദ്ദേഹം, യുഗോസ്ലാവ്യയിലേയും, കമ്മ്യൂണിസ്റ്റാധിപത്യത്തിലിരുന്ന കിഴക്കൻ യൂറോപ്പ് മുഴുവനിലേയും തന്നെ ഏറ്റവും അറിയപ്പെടുന്ന വിമതനായി മാറി. ഇതിന്റെ പേരിൽ ഇദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ടിറ്റോയുടെ സുഹൃത്ത്
[തിരുത്തുക]ടിറ്റോയുമായി ഇദ്ദേഹം സൗഹൃദം സ്ഥാപിച്ചിരുന്നു. 1940-ൽ യുഗോസ്ലാവിയൻ കമ്യൂണിസ്റ്റു പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി. രണ്ടാം ലോകയുദ്ധത്തിൽ ടിറ്റോയുടെ പാർട്ടിസാൻ സേനയോടൊപ്പം പ്രവർത്തിച്ചിരുന്നു. യുദ്ധാനന്തര യുഗോസ്ലാവ് ഗവൺമെന്റിൽ ഡിജിലാസ് നിരവധി ഉന്നത പദവികൾ വഹിച്ചു. 1953-ൽ ഫെഡറൽ അസംബ്ലിയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തടവ്ശിക്ഷ
[തിരുത്തുക]യുഗോസ്ലാവിയയിലെ കമ്യൂണിസ്റ്റു നയങ്ങളെവിമർശിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ മികച്ച സ്ഥാനങ്ങൾ പലതും നഷ്ടപ്പെടാനിടയായി. 1954-ൽ പാർട്ടിയിൽ നിന്നു പുറത്താക്കുന്നതിനും ഇതു കാരണമായിത്തീർന്നു. തുടർന്ന് 1956-ൽ ഇദ്ദേഹം തടവിലാക്കപ്പെട്ടു. ഇക്കാലത്തു പ്രസിദ്ധീകരിച്ച ചില ഗ്രന്ഥങ്ങളിലെ പാർട്ടി വിമർശനം ശിക്ഷാകാലം വർധിപ്പിക്കുന്നതിനു കാരണമായി.
പ്രധാനഗ്രന്ഥങ്ങൾ
[തിരുത്തുക]ഒടുവിൽ 1966 ഡിസംബർ 31-ന് ജയിൽ മോചിതനായ ജിലാസ് ശിഷ്ടകാലം ബെൽഗ്രേഡിൽ ഗ്രന്ഥരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്.
- ദ് ന്യൂ ക്ലാസ്സ് (1957)
- ലാൻഡ് വിത്തൗട്ട് ജസ്റ്റിസ് (1958)
- അനാറ്റമി ഒഫ് എ മോറൽ (1959)
- കോൺവർസേഷൻസ് വിത്ത് സ്റ്റാലിൻ (1962)
- മോണ്ടിനിഗ്രോ (1963)
- വാർ ടൈം (1977)
തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ ആണ്. ബെൽഗ്രേഡിൽ 1995 ഏപ്രിൽ 20-ന് ഇദ്ദേഹം മരണമടഞ്ഞു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.istorijskabiblioteka.com/art2:milovan-djilas-i-srpska-politicka-emigracija
- http://www.nin.co.rs/pages/article.php?id=24138
- http://www.nytimes.com/1995/04/21/obituaries/milovan-djilas-yugoslav-critic-of-communism-dies-at-83.html
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിജിലാസ്, മിലോവൻ (ജിലാസ്, മിലോവൻ)(1911 - 95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |