മിറെയ്ൽ കസ്സാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലബനനിൽ ജനിച്ച ഒരു കലാകാരിയാണ്, മിറെയ്ൽ കസ്സാർ (ജനനം: 1963) പാരിസ് , ബെയ്റൂത്തിൽ താമസിച്ചു പ്രവർത്തിക്കുന്നു. [1] [2]

ലബനനിലെ സഹ്ലെയിൽ ജനിച്ചു; [1] അവരുടെ കുടുംബ വേരുകൾ മൊസൂലിലും (ഇന്നത്തെ ഇറാഖ്) മാർദിനിലും(ഇന്നത്തെ തുർക്കി) ആണ്. കസ്സാർ ഇകോൾ ദേശീയ സുറിയാനിർ ഡെ ബെവോക്സ്-ആർട്സ് ആൻഡ് ദോർ സോർബോൺ ൽ പഠിച്ചു. സോർബോണിലെ സ്കൂൾ ഓഫ് പ്ലാസ്റ്റിക് ആർട്ട്സിൽ അംഗമായിരുന്നു. [3] 1975 മുതൽ 1990 വരെ നീണ്ടു നിന്ന ലെബനോൺ യുദ്ധകാലത്ത് മിറേൽ കാസർ ഫ്രാൻസിലേക്ക് കുടിയേറി.[4]

ഫിലിം, ശബ്ദം, പെയിന്റിങ്, ഡ്രോയിംഗ്, ഇൻസ്റ്റാളേഷൻ ആർട്ട് എന്നിവയാണ് കാസറിന്റെ പ്രവർത്തന മേഖലകൾ. [3] കോപ്പൻഹേഗനിലും ടൊറോണ്ടൊയിലും ഹവാന ബിനാലെയിലും , അവൾ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ബ്രിട്ടീഷ് മ്യൂസിയത്തിലും സെന്റർ ജോർജസ് പോംപിഡോയിലും[1] ബൊളോണയിലെ മോണ്ടനാരി ശേഖരത്തിലും ലണ്ടണിലെ ചാൻ ശേഖരണത്തിലും സ്വകാര്യ ശേഖരങ്ങളിലും അവളുടെ കലാസൃഷ്ടികളുണ്ട്. [2]

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച, അവർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം, ദ ചിൽഡ്രൻസ് ഓഫ് ഉസൈ, ആന്റിനാർസിസിസ് ആണ് കൊച്ചി മുസിരിസ് ബിനലെയിൽ പ്രദർശിപ്പിച്ചിരുന്നത്. [5][6]ഉസായിയെന്ന ബെയ്റൂട്ടിന്റെ പ്രാന്ത പ്രദേശത്തുള്ള സ്ഥലത്തെ ഒരു പറ്റം കുട്ടികളെയാണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. അത് സെന്റർ ജോർജസ് പോംപിഡോ ഏറ്റെടുത്തു. [1] അവരുടെ കലാ ശൈലി ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും കാവ്യാത്മക മാനദണ്ഡത്തിൽ ഉയർത്തപ്പെട്ടതുമാണ്. അവരുടെ സൃഷ്ടികളുടെയെല്ലാം കേന്ദ്ര ബിന്ദു സ്വാതന്ത്ര്യമാണ്. പാരീസിലെ ഇക്കോൾ സ്പെഷൽ ഡി ആർക്കിടെക്ചർ, ഫ്രാൻസിൽ അധ്യാപികയാണ്.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Mireille Kassar". Celeste Prize. Archived from the original on 2016-09-13. Retrieved 2019-03-18.
  2. 2.0 2.1 "Mireille Kassar". British Museum.
  3. 3.0 3.1 "Homage to Giotto, The Conference of the Birds series - Mireille Kassar". British Museum.
  4. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-18.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-18.
  7. പാരീസിലെ ഇക്കോൾ സ്പെഷൽ ഡി' വാസ്തുവിദ്യ, ഫ്രാൻസ്

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിറെയ്ൽ_കസ്സാർ&oldid=3833429" എന്ന താളിൽനിന്ന് ശേഖരിച്ചത്