മിറിയം ഹോപ്കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിറിയം ഹോപ്കിൻസ്
ഹോപ്കിൻസ് 1930കളിൽ
ജനനം
എലൻ മിറിയം ഹോപ്കിൻസ്

(1902-10-18)ഒക്ടോബർ 18, 1902
മരണംഒക്ടോബർ 9, 1972(1972-10-09) (പ്രായം 69)
ന്യൂയോർക്ക് നഗരം, യു.എസ്.
തൊഴിൽനടി
സജീവ കാലം1921–1970
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
ജീവിതപങ്കാളി(കൾ)
കുട്ടികൾ1

എലൻ മിറിയം ഹോപ്കിൻസ് (ജീവിതകാലം: ഒക്ടോബർ 18, 1902 - ഒക്ടോബർ 9, 1972) ബഹുമുഖപ്രതിഭയായി പേരുകേട്ട ഒരു അമേരിക്കൻ നടിയായിരുന്നു.[1] 1930-ൽ പാരാമൗണ്ട് പിക്ചേഴ്സുമായാണ് അവൾ ആദ്യമായി കരാർ ഒപ്പുവച്ചത്. ഏണസ്റ്റ് ലുബിറ്റ്‌ഷിന്റെ റൊമാന്റിക് കോമഡിയായ ട്രബിൾ ഇൻ പാരഡൈസിലെ പോക്കറ്റടിക്കാരി, റൂബൻ മാമൗലിയന്റെ ഡോ. ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡിലെ മദ്യശാലയിലെ ഗായിക ഐവി, വിവാദ നാടകീയ ചലച്ചിത്രം ദി സ്റ്റോറി ഓഫ് ടെമ്പിൾ ഡ്രേക്കിലെ ടൈറ്റിൽ കഥാപാത്രം എന്നിവ അവരുടെ അറിയപ്പെടുന്ന വേഷങ്ങളിൽ ഉൾപ്പെടുന്നു. 1935 ലെ ബെക്കി ഷാർപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ച അവർ അതിലൂടെ ഒരു കളർ ചിത്രത്തിലെ മികച്ച പ്രകടനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ നടി എന്ന ബഹുമതിയും ദി ഹെയറസ് എന്ന ചിത്രത്തിലൂടെ ഒരു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും അവർ നേടി. ജോയൽ മക്‌ക്രിയയ്‌ക്കൊപ്പം അവർ അഞ്ച് സിനിമകളിൽ അഭിനയിച്ചു.

ആദ്യകാലം[തിരുത്തുക]

ജോർജിയയിലെ സവന്നയിൽ ഹോമർ ഹോപ്കിൻസിന്റെയും എല്ലെൻ കട്ട്ലറിന്റെയും[2] മകളായി ജനിച്ച ഹോപ്കിൻസ് അലബാമ അതിർത്തിക്കടുത്തുള്ള ബെയിൻബ്രിഡ്ജിലാണ് വളർന്നത്. അവൾക്ക് റൂബി (1900-1990) എന്നു പേരായ ഒരു മൂത്ത സഹോദരിയുണ്ടായിരുന്നു.[3] ബെയിൻബ്രിഡ്ജിലെ നാലാമത്തെ മേയറായിരുന്ന അവളുടെ അമ്മവഴിയുള്ള മുത്തച്ഛൻ നഗരത്തിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ച് സ്ഥാപിക്കാൻ സഹായിച്ചിരുന്നു.[4] ഹോപ്കിൻസ് ഒരു ബാല്യകാലത്ത് ചർച്ച് ഗായകസംഘത്തിൽ പാടിയിരുന്നു.[5]

അവലംബം[തിരുത്തുക]

  1. Obituary Variety, October 11, 1972, p. 71.
  2. Virginia, Marriage Records 1936–2014
  3. 1910 United States Federal Census
  4. "St. John's Episcopal Church, Bainbridge, GA". Episcopal Church. June 13, 2011.
  5. "Miriam Hopkins (1902–1972)". Georgiaencyclopedia.org. August 28, 2013. Retrieved October 17, 2015.
"https://ml.wikipedia.org/w/index.php?title=മിറിയം_ഹോപ്കിൻസ്&oldid=3737320" എന്ന താളിൽനിന്ന് ശേഖരിച്ചത്