മിമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വളരെയേറെ പ്രത്യേകതയുള്ള ഒരു ഉപഗ്രഹമാണ് മിമസ്. .സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലനത്തിൽ എത്തിയ വസ്തുവാണ് മിമാസ് .മിമസിനേക്കാൾ വലിപ്പം കൂടിയ ചില വസ്തുക്കൾ ഈ അവസ്ഥയിൽ എത്തിച്ചേർന്നിട്ടില്ല .മിമസിന്റെ ഘടനയിലെ പ്രത്യേകതകൾ ആണ് ഈ അത്ഭുതത്തിനു കാരണം എംപിമാര വ്യാസം വെറും നാനൂറു കിലോമീറ്റർ ആണ്. സാന്ദ്രതയാകട്ടെ 1.15 ഉം . ജലത്തിന്റെയോ ജല ഐസിന്റെയോ സാന്ദ്രതക്ക് വളരെ അടുത്താണ് മിമാസിന്റെ സാന്ദ്രത . .മർദിതമായ അകം പാളിയുടെ കൂടിയ സാന്ദ്രത കൂടി കണക്കിലെടുക്കിമ്പോൾ മിമാസ് വലിയ ഒരു ഹിമ ഗോളമാണെന്നാണ് വിദഗ്ദ്ധരുടെ അനുമാനം ഹിമകണങ്ങളെ താരതമ്യേന കുറഞ്ഞ ഗുരുത്വ ബലം കൊണ്ട് ഗേളാകൃതിയിൽ വിന്യസിക്കാൻ കഴിയും അതുകൊണ്ടാണ് താരതമ്യേന ചെറിയ വസ്തുവായിട്ടും മിമാസ് ഹൈഡ്രോസ്റ്റാറ്റിക് സന്തുലനത്തിൽ എത്തിച്ചേർന്നത് .1789 ഇൽ വില്യം ഹെർഷൽ ആണ് മൈമാസിനെ ടെലിസ്കോപിക് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത് . ഗർത്തങ്ങളാൽ ആലംകൃതമാണ് മിമാസിന്റെ പ്രതലം .ഒരു ഗർത്തം (130) കിലോമീറ്ററോളം വലിപ്പം ഉള്ളതാണ് .നാസയുടെ പര്യവേക്ഷണ വാഹനമായ കാസിനി 2004 മുതൽ ശനിയെയും ഉപഗ്രഹങ്ങളെയും പറ്റി നിരീക്ഷണം നടത്തുന്നുണ്ട്

"https://ml.wikipedia.org/w/index.php?title=മിമസ്&oldid=2583882" എന്ന താളിൽനിന്ന് ശേഖരിച്ചത്