മിനാംഗ്കാബാ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Minangkabau
Urang Minang
مينڠكاباو
Minangkabau wedding 2.jpg
A Minangkabau bride and groom, the bride is wearing a Suntiang crown.
ആകെ ജനസംഖ്യ
circa 9 million[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 ഇൻഡോനേഷ്യ6,462,713[2]
        West Sumatera4,219,729
        Riau676,948
        North Sumatera333,241
        Jakarta272,018
        West Java241,169
        Jambi163,760
        Riau Islands162,452
        Banten95,845
        Bengkulu71,472
        Lampung69,652
        South Sumatera64,403
        Aceh33,112
 മലേഷ്യ901,000[3]
ഭാഷകൾ
Minangkabau, Indonesian and Malay.
മതം
Sunni Islam[4]
അനുബന്ധ ഗോത്രങ്ങൾ
Malays, Mandailing, Kerinci

ഇന്തോനേഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ ഒരു ഗോത്രവർഗമാണ് മിനാംഗ്കാബാ ജനത (Minangkabau people) (Minangkabau: Urang Minang; Indonesian: Suku Minang; Jawi: مينڠكاباو). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്[5] എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്തം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായിമായാണ് താമസിക്കുന്നത്. 

ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം വളരെ പ്രസ്തമാണ്. അതുകൊണ്ടു തന്നെ തെക്കുകിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലേക്കും എത്തിപെട്ട ഇവർക്ക് അവിടങ്ങളിലെല്ലാം സാമ്പത്തികമായും രാഷ്ട്രീയപരമായും മുന്നേറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇന്തോനേഷ്യ റിപ്പബ്ലിക് സ്ഥാപകരിലൊരാളായ മുഹമ്മദ് ഹാട്ട മിനാങ് വംശജനായിരുന്നു. മാത്രമല്ല സിംഗപ്പൂറിന്റെ ആദ്യ പ്രസിഡന്റായിരുന്ന യൂസഫ് ബിൻ ഇസാഖ്, മലേഷ്യയുടെ ആദ്യത്തെ സുപ്രീം ഹെഡ് ഓഫ് സ്റ്റേറ്റ് ആയിരുന്ന തുവാങ്കു അബ്ദുൾ റഹിമാനും ഈ വംശജർ തന്നെയായിരുന്നു.

മിനാംഗ്കാബാ വംശജർ ശക്തമായ ഇസ്ലാം മത വിശ്വാസികളാണെങ്കിലും അവരുടെ പരമ്പരാഗത ഗോത്ര ആചാരങ്ങളും പിന്തുടരുന്നവരാണ്. അവരുടെ പരമ്പരാഗത ഗോത്ര ആചാരങ്ങളെ അടാട്ട് (adat) എന്നാണ് അറിയപ്പെടുന്നത്. ഇസ്ലാം മതം എത്തിച്ചേരുന്നതിനുമുമ്പ് നിലനിന്നിരുന്ന അനിമിസം വിശ്വാസത്തിൽ നിന്നും ഹിന്ദു-ബുദ്ധവിശ്വാസത്തിൽ നിന്നുമാണ് മിനാംഗ്കാബാകളുടെ അടാട്ട് ഗോത്രാചാരം രൂപംകൊണ്ട്ത്.

മാതൃവംശപിന്തുടർച്ചാവകാശം സമ്പ്രദായം പിന്തുടരുന്ന വംശങ്ങളിൽ ഏറ്റവും അധികം ജനസംഖ്യയുള്ളതും അതുപോലെ സാമ്പത്തികമായും രാഷ്ട്രീയപരമായും ഏറ്റവും അധികം സ്വാധീനമുള്ളതും മിനാംങ് വംശത്തിനാണ്. അതുകൊണ്ട് തന്നെ ഈ ഗോത്രവർഗ്ഗത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിട്ടുണ്ട്. .

പദോത്പത്തി[തിരുത്തുക]

മിനാംഗ്കാബാ സാമ്രാജ്യത്തത്തിന്റെ സ്ഥാപകനായ ആദിത്യവർമ്മന്റേത് എന്നു വിശ്വസിക്കപ്പെടുന്ന പ്രതിമ

"വിജയം" എന്നർത്ഥം വരുന്ന മിനാങ് "എരുമ","പോത്ത്"എന്നർത്ഥം വരുന്ന കാബാ എന്നീ രണ്ടു പദങ്ങൾ സംയോജിച്ചാണ് മിനാംഗ്കാബാ എന്ന വാക്കുണ്ടായത് എന്നു കരുതപ്പെടുന്നു.

ചരിത്രം[തിരുത്തുക]

മിനാംഗ്കാബാ വംശജരുടെ പതാക

ഇന്തോനേഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ ഒരു ഗോത്രവർഗമാണ് മിനാംഗ്കാബാ ജനത (Minangkabau people) (Minangkabau: Urang Minang; Indonesian: Suku Minang; Jawi: مينڠكاباو). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്[5] എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്തം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായാണ് താമസിക്കുന്നത്. 

സംസ്കാരം[തിരുത്തുക]

ഒരു മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായം നിലനിൽക്കുന്ന ഗോത്രവർഗ്ഗം എന്ന നിലയിൽ കുടുംബത്തിലെ ഇളയ പുത്രനാണ് അമ്മയുടേയും സഹോദരിമാരുടേയും ഉത്തവാദിത്വം. ഗോത്രക്കാരുടെ കീഴ്വഴക്കമനുസരിച്ച് വിവാഹിതരായ പെൺമക്കൾ സ്വന്തം ഗൃഹത്തിൽ തന്നെയാണ് താമസിക്കേണ്ടത്, അവരുടെ ഭർത്താക്കൻമാർ അവിടെ സന്ദർശന രീതിമാത്രമാണുള്ളത്. എന്നാൽ പലരും ഈ രീതി പിന്തുടരാറില്ല. [6]

ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം ഈ ഗോത്രവർഗ്ഗത്തിൽ നിന്നും അവരുടെ ജനസംഖ്യാനുപാതത്തിൽ കൂടുതലായി വിദ്യാഭ്യാസമേഖലകളിലും രാഷ്ട്രീയമേഖലകളിലും ഉന്നതിയിൽ എത്തിപ്പെടാൻ ഈ വിഭാഗക്കാർക്ക് സാധിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Minangkabau people. Encyclopædia Britannica. 2015 Encyclopædia Britannica, Inc.
  2. Kewarganegaraan, Suku Bangsa, Agama dan Bahasa Sehari-hari Penduduk Indonesia Hasil Sensus Penduduk 2010 (PDF). Badan Pusat Statistik. 2011. ISBN 9789790644175. ശേഖരിച്ചത് 24 August 2012.
  3. "Minangkabau in Malaysia". Joshua Project. ശേഖരിച്ചത് 22 January 2015.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Blackwood2000 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. 5.0 5.1 Rathina Sankari (22 September 2016).
  6. Kuipers, Joel C. "Minangkabau". In Indonesia: A Country Study (William H. Frederick and Robert L. Worden, eds.). Library of Congress Federal Research Division (2011).  This article incorporates text from this source, which is in the public domain.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Nazif Basir; Elly Kasim (1997), Tata Cara Perkawinan Adat Istiadat Minangkabau, Elly Kasim Collections, OCLC 16688147 More than one of |oclc= പിന്നെ |OCLC= specified (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിനാംഗ്കാബാ_ജനത&oldid=2429375" എന്ന താളിൽനിന്ന് ശേഖരിച്ചത്