മിനറെറ്റ് ഓഫ് ജാം
34°23′48″N 64°30′58″E / 34.39667°N 64.51611°E
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | അഫ്ഗാനിസ്താൻ |
Area | 600 ha (65,000,000 sq ft) |
മാനദണ്ഡം | ii, iii, iv |
അവലംബം | 211 |
നിർദ്ദേശാങ്കം | 34°23′47″N 64°30′57″E / 34.396386°N 64.515888°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | 2002–present |
അഫ്ഗാനിസ്ഥാന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന യുനെസ്ക്കോ പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് മിനറെറ്റ് ഓഫ് ജാം. ഘോർ പ്രവശ്യയിൽ ഷഹ്രക് ജില്ലയിൽ ആർക്കും എളുപ്പം എത്താനാകാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനരികിലൂടെ ഹരി നദി ഒഴുകുന്നു[1] .62 മീറ്റർ (203അടി) ഉയരമുള്ള മിനറെറ്റ് 1190ൽ ചുടുകട്ടയും,കുമ്മായ ചാന്തും ,മിനുസമേറിയ ടെയ്‌ലുകൾ കൊണ്ടും നിർമ്മിച്ചിരിക്കുന്നു. കുഫികും നഷി കൈയെഴുത്തു ശാസ്ത്രവും,ക്ഷേത്ര ഗണിത ഘടനയും ഖുറാനിൽ നിന്ന് പകർത്തിയവയാണ്. ലോക പൈതൃകങ്ങളിൽ അപകടമായ അവസ്ഥയിലാണ് ഇന്ന് മിനററ്റ്. ദ്രവീകരണവും ശരിക്കും സംരക്ഷിക്കാത്തതിനാൽ[2] 2014ൽ ബിബിസി ഈ സ്തൂപം പെട്ടെന്ന് തന്നെ നിലംപൊത്തുമെന്ന് റിപ്പോർട്ട് ചെയ്തു[3]. 2013ൽ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നായി ഇത് തിരഞ്ഞെടുത്തു.
സ്ഥലം
[തിരുത്തുക]അഷ്ടഭുജ ആകൃതിയിൽ തറയും ചുറ്റും ഇരിപ്പിടങ്ങളും രണ്ട് തടി കൊണ്ട് നിർമ്മിച്ച ബാൽക്കണിയും മുകളിൽ റാന്തലുമായ സ്ഥലമാണ് അവിടം. ഘാസിയിൽ മൗസൂദ് 3 നിർമ്മിച്ച മിനാരത്തിനോട് വളരെ വലിയ സാമ്യതകൾ ഇതിന് ഉണ്ട്[4]. ഡെൽഹിയിലെ കുത്തബ്മിനാറിൽ നിന്ന് നേരിട്ട് പ്രചോദനം കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഡൽഹിയിലെ കുത്തബ് മിനാർ കഴിഞ്ഞാൽ ചുടുകല്ല് കൊണ്ട് നിർമ്മിച്ച സ്തൂപങ്ങളിൽ രണ്ടാമത്തെ സ്ഥാനം ഇതിനുണ്ട്.
ഭീഷണി
[തിരുത്തുക]ഇന്ന് വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഹരി,ജാം നദികളുടെ വളരെ അടുത്ത സ്ഥാനവും ഇതിന്റെ നിലനില്പ്പ് അപകടത്തിലാക്കി. 2002ൽ ഇവിടം സന്ദർശിച്ച ബ്രിട്ടീഷ് പര്യവേഷകനും പാർലമെന്റ് അംഗവുമായ റോറി സ്റ്റെവാർട്ട് ഇവിടെ കള്ളക്കടത്തുകാരും അനധികൃത ഖനനക്കാരും ഈ മിനാരത്തിന്റെ പ്രദേശങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്തു[5] .
അധിക വായനയ്ക്ക്
[തിരുത്തുക]- Cruickshank, Dan (23 April 2008). "Meeting with a Minaret". The Guardian.
- Sampietro, Albert (July 28, 2003). "The Minaret of Jam in Afghanistan". albertsampietro.com.
- Freya Stark: The Minaret of Djam, an excursion in Afghanistan, London: John Murray, 1970
അവലംബം
[തിരുത്തുക]- ↑ Ghaznavid and Ghūrid Minarets, Ralph Pinder-Wilson, Iran, Vol. 39, (2001), 167.
- ↑ NATO Channel, Discover Afghanistan - The Minaret of Jam, August 2013, http://www.youtube.com/watch?v=5F8SREfehZ4
- ↑ Afghan historic minaret of Jam 'in danger of collapse', 28 August 2014, By Mohammad Qazizada and Daud Qarizadah, http://www.bbc.com/news/world-asia-28969385
- ↑ Ghaznavid and Ghūrid Minarets, Ralph Pinder-Wilson, Iran, Vol. 39, 169-170.
- ↑ "Minaret and Archaeological Remains of Jam". UNESCO World Heritage Center. UNESCO. Retrieved 19 February 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Dupree, Nancy Hatch (1977): An Historical Guide to Afghanistan. 1st Edition: 1970. 2nd Edition. Revised and Enlarged. Afghan Tourist Organization. [1]
- Minaret of Jam Archaeological Project Archived 2006-09-25 at the Wayback Machine.
- UNESCO site on threats to the minaret
- UNESCO World Heritage Center-Minaret and Archaeological Remains of Jam
- Asian Historical Architecture: Minaret of Jam
- Turquoise Mountain Foundation
- Hidden jewel of Afghan culture BBC News 3 May 2008