ഉള്ളടക്കത്തിലേക്ക് പോവുക

മിഥുൻ മാനുവൽ തോമസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഥുൻ മാനുവൽ തോമസ്
Alma materസെന്റ് മേരീസ് കോളേജ്, കമ്പളക്കാട് കുംബ്ലാട് വയനാട്
Occupation(s)സംവിധായകൻ, തിരക്കഥാകൃത്ത്
Years active2014–നിലവിൽ
Spouseഫിബി
Children1

മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും രചയിതാവുമാണ്  മിഥുൻ മാനുവൽ തോമസ്.[1][2][3] 2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് ഒരു തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തി.[4]

വ്യക്തിഗത ജീവിതം

[തിരുത്തുക]

2018 മെയ് 1 ന് വയനാട് പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വെച്ച് മിഥുൻ ഫിബിയെ വിവാഹം കഴിച്ചു. 2020ൽ അദ്ദേഹത്തിന് ഒരു മകനുണ്ടായി.

നിവിൻ പോളിയെയും നസ്രിയ നസീമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ൽ തോമസ് മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015-ൽ പുറത്തിറങ്ങിയ ആട് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് അദ്ദേഹം ആൻമരിയ കലിപ്പിലാണ് (2016), അലമാര (2017), ആട് 2 (2017), അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019) എന്നിവ സംവിധാനം ചെയ്തു. 2020-ൽ അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്തു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംതലക്കെട്ട്സംവിധായകൻതിരക്കഥാകൃത്ത്കുറിപ്പുകൾ
2014ഓം ശാന്തി ഓശാനRed XGreen tick
2015ആട്Green tickGreen tick
2016ആൻമരിയ കലിപ്പിലാണ്Green tickGreen tick
2017അലമാരGreen tickRed X
ആട് 2Green tickGreen tick
2019അർജന്റീന ഫാൻസ് കാട്ടൂർക്കടവ്Green tickGreen tick
2020അഞ്ചാം പാതിരGreen tickGreen tick
2023ഗരുഡൻRed XGreen tick[5]
ഫീനിക്സ്Red XGreen tick[6]
2024എബ്രഹാം ഓസ്ലർGreen tickRed X[7]
ടർബോRed XGreen tick[8]

അവലംബം

[തിരുത്തുക]
  1. https://timesofindia.indiatimes.com/entertainment/malayalam/movies/news/Midhun-Manuel-turns-director/articleshow/31594368.cms
  2. https://in.bookmyshow.com/person/midhun-manuel-thomas/1050521
  3. https://malayalam.filmibeat.com/celebs/midhun-manuel-thomas.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-15. Retrieved 2018-07-03.
  5. Bureau, The Hindu (21 August 2023). "Shooting of Suresh Gopi, Biju Menon starrer 'Garudan' wrapped up". The Hindu (in Indian English). ISSN 0971-751X. Retrieved 18 October 2023. {{cite news}}: |last= has generic name (help)
  6. Features, C. E. (2023-12-22). "Aju Varghese's Phoenix is streaming on this OTT platform". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-04-15.
  7. "Jayaram's Abraham Ozler gets a release date". The New Indian Express (in ഇംഗ്ലീഷ്). Retrieved 2023-12-07.
  8. Features, C. E. (2024-04-14). "Mammootty's Turbo gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-04-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിഥുൻ_മാനുവൽ_തോമസ്‌&oldid=4087444" എന്ന താളിൽനിന്ന് ശേഖരിച്ചത്