Jump to content

മിങ്ടിയാവോ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിങ്ടിയാവോ യൂദ്ധം
ടാൻങ് ഓഫ് ഷാങ് വിപ്ലവം ഭാഗം
തിയതിഏകദേശം 1600BC
സ്ഥലംമിങ്ടിയാവോ
ഫലംഡെഷിസിവ് ഷാംഗ് വിജയിച്ചു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഷിയ ക്ലാൻഷാങ് ട്രൈബ്
പടനായകരും മറ്റു നേതാക്കളും
Jie of XiaTang of Shang
ശക്തി
Unknown~6,000 കരസേന

സിയാ രാജവംശവും ഷാങ് രാജവംശവും തമ്മിൽ നടന്ന ഐതിഹാസികമായ യൂദ്ധമാണ് മിങ്ടിയാവോ യുദ്ധം. യുദ്ധത്തിൽ ഷാങ് വംശം വിജയിക്കുകയും അത്  ഷാങ് വംശത്തിന്റെ ചൈന സിംഹാസാരോഹണത്തിന് കാരണമായി.

പശ്ചാത്തലം[തിരുത്തുക]

Jie of Xia. Rubbing of relief from a Wu family shrine, Jiaxiang, Shandong Province, 150 CE

സിയ രാജവംശം Jie of സിയ, യിലേക്ക്  കൈമാറ്റം ചെയ്തപ്പോൾ സിയ ഗോത്രത്തിന്റെ ശക്തി മുൻപത്തെ അപേക്ഷിച്ച് കുറവ്  ആയിരുന്നു.  jie പൊതുവേ അഴിമതിക്കാരനും നിരുത്തരവാദിയും ആയിരുന്നു. യഥാർത്ഥ കൊട്ടാരം വളരെ ലളിതമാണെന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് അദ്ദേഹം ചെരിഞ്ഞ കൊട്ടാരം നിർമ്മിക്കാൻ ആജ്ഞ നൽകി. ഈ കൊട്ടാരം നിർമ്മിക്കാൻ ഏഴു വർഷവും പതിനായിരക്കണക്കിന് അടിമകളും വേണ്ടിവന്നു. കൂടാതെ ഒരുപാട് പണവും ചെലവഴിച്ചു.  കർഷകർ ഇക്കാര്യത്തിൽ നീരസം കാണിച്ചു .

താങ്ങ് ഓഫ് ഷാങ് രാജാവ് 

അതേസമയം,  മഞ്ഞ നദി യുടെ താഴ് ഭാഗത്തുള്ള ഷാങ് ക്ലാനിന് അയൽപക്ക ആദിവാസിഗ്രാമങ്ങളിൽ നിന്ന് പിന്തുണ കിട്ടിയിരുന്നു. അവരുടെ പൂർവികൻ ക്വി യു ദി ഗ്രേറ്റ് നുവേണ്ടി പ്രവർത്തിച്ചിരുന്നു. സാങ് പ്രദേശം അദ്ദേഹത്തിന് നൽകിയിരുന്നു.  താങ് ഓഫ് ഷാങിന്റെ ആധിപത്യ കാലത്ത്   കാർഷിക വികസനം കാരണം,ഷാങ് കൂടുതൽ കൂടുതൽ ശക്തിയാർജിച്ചു. താങ്ങ് അയൽവാസികളായ ആദിവാസികളോട് സഹകരിക്കുകുയും ദയയോടു കൂടി കാര്യങ്ങൾ നടത്തുകയും ചെയ്തു [1]

അദ്ദേഹത്തിന് Yi Yin ന്റെ പിന്തുണയും ഉണ്ടായിരുന്നു. Yi യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ അമ്മാവന്റെ അടിമയായിരുന്നു.  ടാങ് വിവാഹിതനായപ്പോൾ യി യിൻ ടാങിന്റെ ഷെഫ് ആയി മാറി. യി വർത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങളെ വിശകലനം ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ വലതുകൈ ആയി മാറി.   അങ്ങനെ യി യി യിൻ ആയി മാറി.

സിയ രാജവംശം അവസാനിപ്പിക്കാൻ ഷിങ് ദൃഢനിശ്ചയമെടുത്തു. അദ്ദേഹം Jie ഉമായി അനുസരിക്കാമെന്നേറ്റു, പക്ഷെ  രഹസ്യമായി അദ്ദേഹത്തെ തകർക്കാൻ പദ്ധതിയിട്ടു. ആദ്യം ബോ എന്ന പ്രദേശത്തേക്ക് തന്റെ ജനങ്ങളെ അദ്ദേഹം നീക്കി. ബോയിൽ നിന്നും  സിയ തലസ്ഥാനത്തേക്കുള്ള സ്ഥലം വളരെ പരന്നതായിരുന്നു, ഏറെക്കുറേ മലകളോ നദികളോ അവരെ തടഞ്ഞുനിർത്താനില്ലായിരുന്നു. അദ്ദേഹം തന്റെ പ്രജകളോട് ക്ഷമിക്കുന്ന ആളായിരിന്നു. അതുകൊണ്ട് അവരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.

കൂടുതൽ ഗോത്രവിഭാഗജനതയും പ്രേതങ്ങളിൽ വിശ്വസിച്ചിരന്നു.അതുകൊണ്ടുതന്നെ ദൈവത്തെയും പൂർവികരെയും ആരാധിക്കൽ വളരെ പ്രധാനമാണെന്ന് അവർ കരുതി.  ഷാങ് നോട് ഭൂമിശാസ്ത്രപരമായി അടുത്ത് കിടക്കുന്ന ജീ എന്ന് പേരുള്ള  ആദിവാസി  സ്ഥിരമായി ദൈവത്തേയോ പൂർവികരെയോ ആരാധിച്ചിരുന്നില്ല. ടാങ് അവർക്ക് അതിജീവനത്തിനായി നലി‍കിയ കന്നുകാലികളെയും ആടുകളെയും അവർ ഭക്ഷണമാക്കി. ആ മൃഗങ്ങളെ നൽകിയ കുട്ടികളെ കൊന്നു. താങ്ങ് ഈ ഗോത്രത്തെ കീഴടക്കി. കുറച്ച് പേരെ പുറത്താക്കി. ഇത്രയൊക്കെ ആയിട്ടും താങ് jie  യുടെ സിംഹാസനത്തിന് ഒരു ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞില്ല.

യുദ്ധം[തിരുത്തുക]

കുറച്ച് ആദിവാസികൾ സിയക്ക് എതിരെ കലഹം ആരംഭിച്ചപ്പോൾ  ആ സമയമെത്തിയെന്ന് ഷാങ് തീരുമാനിച്ചു. സിയകളുടെ മുകളിലുള്ള ആക്രമണം അദ്ദേഹം ആരംഭിച്ചു. ടാങിന്റെ ആക്രമണം അറിഞ്ഞയുടൻ  ചെറിയ പ്രദേശങ്ങളിായ ഗു, Wei, Kuenwu തുടങ്ങിയ സ്ഥലത്തുനിന്നുള്ള പോരാളികളെ അയച്ചു. യി  താങിനോട് യുദ്ധം ഒരു വർഷം നീട്ടികൊണ്ടുപോകാൻ ഉപദേശിച്ചു. പിന്നെ  ഗു, Wei എന്നീ പ്രദേശങ്ങൾ കീഴടക്കി, Kuenwu വിനെ കീഴടക്കി.[2]

ആർമി പിന്നീട് മുന്നോട്ട് നീങ്ങുന്നതിന് മുമ്പ് ആർമിക്ക് ഒരു ഗുണപാഠ പ്രോത്സാഹനം നൽകണമെന്ന് ടാങിനോട് യി യിൻ പറഞ്ഞു. ടാങ് പ്രസിദ്ധമായ ഒരു പ്രസംഗം നടത്തി. അത് ചരിത്രത്തിൽ ടാങിന്റെ പ്രതിജ്ഞ എന്ന് അറിയപ്പെട്ടു. മിങ്ടിയാവിൽ രണ്ട് ആർമികൾ കണ്ടുമുട്ടുന്നതിന് മുമ്പ് (present-day North Anyi, Xiyun) ഏകദേശം 1600 ബിസി. ടാങിന്റെ ജനറലുകളും പട്ടാളക്കാരും ജയ് യെ വെറുത്തിരുന്നു.അതുകൊണ്ട് അവർ ധീരതയോടെ പോരാടി.സാങിന്റെ ശക്തി കണ്ട ജയ് യുടെ പട്ടാളം അദ്ദേഹത്തിന്റെ ആജ്ഞകൾ അനുസരിക്കാതായി. അവർ ഒളിച്ചോടുകയോ കീഴടങ്ങുകയോ ചെയ്തു. ഇതിന്റെ പരിണതഫലമായി സാങ് യുദ്ധം വിജയിക്കുകയും Shang dynasty സ്ഥാപിക്കുകയും ചെയ്തു

പാരമ്പര്യം[തിരുത്തുക]

ടാങ് ഓഫ് ഷാങ് മാന്യനായിരുന്നതുപോലെ അദ്ദേഹത്തിന്റെ വിപ്ലവം ചൈനചരിത്രത്തിലെ ആദ്യ വിശുദ്ധ വിപ്ലവം ആയി കണക്കാക്കപ്പെട്ടു.   അദ്ദേഹം ആരംഭിച്ച  Shang രാജവംശം,  ചൈന ചരിത്രത്തിൽ അടിമത്തം ആധാരമാക്കിയുള്ള രണ്ടാമത്ത രാജവംശമായിരുന്നു .

അവലംബം[തിരുത്തുക]

  1. 梁, 一鳴; 葉, 小兵; 王, 耘. "夏的興亡and商的興亡". 互動中國歷史 (in ചൈനീസ്). Vol. 1 (3rd ed.). Hong Kong: Manhattan Press. pp. 37–40. ISBN 978-988-208-391-2.
  2. "Yi Yin the Wise Councelor". Shanghai: shme.com. Archived from the original on 2011-07-16. Retrieved 7 March 2010.
"https://ml.wikipedia.org/w/index.php?title=മിങ്ടിയാവോ_യുദ്ധം&oldid=3641131" എന്ന താളിൽനിന്ന് ശേഖരിച്ചത്