മിഗ്വേൽ ഹെർണാണ്ടസ്
മിഗ്വേൽ ഹെർണാണ്ടസ് | |
---|---|
ജനനം | Miguel Hernández Gilabert 30 ഒക്ടോബർ 1910 ഒറിയേല, Spain |
മരണം | 28 മാർച്ച് 1942 Alicante, Spain | (പ്രായം 31)
തൊഴിൽ | Poet |
ഭാഷ | Spanish |
ദേശീയത | സ്പെയിൻ |
സ്പാനിഷ് കവിയും , സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ കവികളുടേയും കലാകാരന്മാരുടെയും കൂട്ടായ്മയായിരുന്ന ജെനറേഷൻ 36 ന്റെ പ്രധാന പ്രവർത്തകനുമായിരുന്നു മിഗ്വേൽ ഹെർണാണ്ടസ് (30 ഒക്ടോ: 1910 – 28 മാർച്ച് 1942).
ജീവിതരേഖ
[തിരുത്തുക]വലേൻഷ്യയിൽ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന മിഗ്വേൽ ആട്ടിടയനായി ആണ് തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. സ്വയം പാഠങ്ങൾ അഭ്യസിച്ചും, ജസ്യൂട്ട് പാതിരിമാർ നടത്തിവന്നിരുന്ന വിദ്യാലയങ്ങളിൽ ചേർന്നുമാണ് പഠനകാലം ചിലവഴിച്ചത്. പിൽക്കാലത്ത് സ്പാനിഷ് കവികളുടെ കൃതികളിൽ ആകൃഷ്ടനായ ഹെർണാണ്ടസിനെ അത്തരം കൃതികളിലെ ഭാവനാസൗന്ദര്യം അതിശയിപ്പിയ്ക്കുകയുണ്ടായി. സുഹൃത്തായ റമോൺ സിയെ ആണ് സാഹിത്യലോകത്തിലേയ്ക്ക് മിഗ്വേലിനെ ആകർഷിച്ചത്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആദ്യകൃതി പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി. സ്വാതന്ത്ര്യ സമരത്തിൽ റിപ്പബ്ലിക്കൻ ശക്തികളോടു ചേർന്നു പ്രവർത്തിച്ച ഹെർണാണ്ടസിനു പട്ടാള മേധാവി ആയിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ശത്രുത പിടിച്ചുപറ്റേണ്ടിവന്നു. ഫാസിസ്റ്റ് ഭരണകൂടം ഹെർണാണ്ടസിനു വധശിക്ഷ വിധിയ്ക്കുകയും പിന്നീട് അത് മുപ്പതുവർഷത്തെ തടവായി കുറയ്ക്കുകയും ചെയ്തു. ദീർഘകാലത്തെ തടവുജീവിതത്തിനു ഒടുവിൽ തടവറയിൽ വച്ച് ക്ഷയരോഗബാധിതനായി അദ്ദേഹം മരണപ്പെട്ടു.
കൃതികൾ
[തിരുത്തുക]- Perito en lunas (1933)
- El rayo que no cesa (1936)
- Vientos del pueblo me llevan (1937)
- El hombre acecha (1938–1939)
- Cancionero y Romancero de Ausencias (incomplete, 1938–1942)
പുറംകണ്ണികൾ
[തിരുത്തുക]- Miguel Hernández. cervantes.es
- 40 poems (in English) (in Spanish)
- Poems (in Spanish)
- Association of friends of Miguel Hernández Archived 2007-09-29 at the Wayback Machine. (in Spanish)
- Hernandian Center of studies and investigation Archived 2006-09-11 at the Wayback Machine. (in Spanish)
- Biography Archived 2006-12-24 at the Wayback Machine. (site of the Miguel Hernández Foundation) (in Spanish)
- Miguel Hernández non-profit foundation Archived 2007-10-01 at the Wayback Machine. (in Spanish)
- El Eco Hernandiano Archived 2007-09-28 at the Wayback Machine. (in Spanish)
- Miguel Hernández University (in Spanish)
- More information about the author (in Spanish)
- Sounds and videos about Miguel Hernandez and his works. Web site about poetry in general. Internet Radio Archived 2018-04-11 at the Wayback Machine. (in Spanish)