മാൾഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

Coordinates: 24°59′33″N 88°08′27″E / 24.9925941°N 88.1407162°E / 24.9925941; 88.1407162
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൾഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
പ്രമാണം:Malda Medical College and Hospital Logo.svg
തരംമെഡിക്കൽ കോളജ്, ഹോസ്പിറ്റൽ
സ്ഥാപിതം2011; 12 years ago (2011)
പ്രധാനാദ്ധ്യാപക(ൻ)Prof. (Dr.) പാർത്ഥ പ്രതിം മുഖോപാധ്യായ്[1]
വിദ്യാർത്ഥികൾTotal:
  • എം.ബി.ബി.എസ്. - 125
  • എം.ഡി. - 5
മേൽവിലാസംSingatala, Uma Roy Sarani, മാൽഡ സിറ്റി, പശ്ചിമ ബംഗാൾ, 732101, ഇന്ത്യ
24°59′33″N 88°08′27″E / 24.9925941°N 88.1407162°E / 24.9925941; 88.1407162
ക്യാമ്പസ്ഗ്രാമീണ മേഖല
അഫിലിയേഷനുകൾവെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്www.maldamedicalcollege.in

മാൾഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (MMC&H) പശ്ചിമ ബംഗാളിലെ മാൽഡയിൽ പശ്ചിമ ബംഗാൾ സർക്കാർ നടത്തുന്ന ഒരു മെഡിക്കൽ കോളേജാണ്. വെസ്റ്റ് ബംഗാൾ യൂണിവഴ്സിറ്റി ഓഫ് ഹെൽത്ത് ആന്റ് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇതിനെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചുണ്ട്. [2] 2011 ലാണ് ഈ കോളേജ് സ്ഥാപിതമായത്.

ചരിത്രം[തിരുത്തുക]

ജനസംഖ്യാനുപാതമനുസരിച്ച് (1: 2600) ഡോക്ടർമാർ വളരെ ദൗർല്ലഭമായ പശ്ചിമ ബംഗാളിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയും ഗ്രാമീണ മേഖലയിലെ ജനസംഖ്യയെ പ്രത്യേകമായി പരിപാലിക്കുന്നതിനുമായാണ് 100 എം.ബി.ബി.എസ്. സീറ്റ് ശേഷിയുള്ള ഒരു പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചത്. ഉത്തര ബംഗാളിലേക്കുള്ള കവാടമായ മാൽഡ ജില്ലയുടെ തന്ത്രപ്രധാനമായ ഒരു സ്ഥലത്തായി നിർമ്മിക്കപ്പെട്ട ഇതിന് അടുത്തുള്ള ജില്ലകളെയും പരിപാലിക്കാൻ കഴിയുന്നു.

2011 ൽ എം.സി.‌ഐ. സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം 2011 ജൂൺ 30 ന് മാൾഡ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ അധികാരികളുടെ അനുമതിക്കത്ത് ലഭിച്ചു. 2011 ഓഗസ്റ്റ് 1 ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ചു.

പശ്ചിമ ബംഗാൾ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (പൂർണമായും പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്) പദ്ധതിയുടെ ഉപഭോക്താവാണ്. 2010 നവംബറിലാണ് മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതി നടപ്പാക്കുവാൻ ആദ്യം ഏർപ്പെടുത്തിയ ഏജൻസി പുഞ്ച് ലോയ്ഡ് ലിമിറ്റഡായിരുന്നു. കൃത്യസമയത്ത് പഞ്ച് ലോയ്ഡ് ലിമിറ്റഡിന് പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മാക്കിന്റോഷ് ബേൺ ലിമിറ്റഡിനെ പദ്ധതി പൂർത്തിയാക്കുവാൻ പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-09.
  2. "Colleges & Courses Search". mciindia.org. മൂലതാളിൽ നിന്നും 10 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 April 2012. Look for "Malda Medical College & Hospital, Malda".