മാർ എഫ്രേം നരികുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സീറോ മലബാർ സഭയുടെ ആദ്യ ഉത്തരേന്ത്യൻ രൂപതയായ ഛാന്ദ രൂപതയുടെ മൂന്നാമത്തെ മെത്രാൻ.

നരികുളം തോമാ ത്രേസ്യാമ്മ ദമ്പതികളുടെ പത്താമത്തെ മകനായി 1960 ഡിസംബർ 10൹ ജനിച്ചു. വാടേൽ സെന്റ്‌ ജോർജ്‌, നായരമ്പലം ഭഗവതി വിലാസം സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം അതിരൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. സേക്രട്ട്ഹാർട്ട് പുനമല്ലിയിൽ തത്ത്വശാസ്ത്രവും സെൻറ് ജോസഫ്സ് മംഗലാപുരത്ത് ദൈവശാസ്ത്ര പഠനവും നടത്തി. കർദ്ദിനാൾ മാർ ആന്റണി പടിയറയിൽ നിന്നു 1987 ഡിസംബർ 27൹ വൈദികപട്ടം ലഭിച്ചു. കാഞ്ഞൂർ, കൊരട്ടി, എറണാകുളം സെന്റ് മേരീസ് ബസിലിക്ക എന്നീ ഇടവകകളിൽ സഹവികാരിയായും മാടയ്‌ക്കൽ പള്ളിയിൽ വികാരിയായും സേവനമനുഷ്ഠിച്ചു. ഡൽഹി സീറോ മലബാർ മിഷനിൽ അസിസ്റ്റന്റ് ചാപ്ലൈനായും ഛാന്ദ മൈനർ സെമിനാരിയിൽ റെക്ടർ ആയും പ്രവർത്തിച്ചു.

കേരള സർവ്വകലാശാലയിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം. റോമിലെ പൊന്തിഫിക്കൽ ഊർബൻ യൂണിവേഴ്സിററിയിൽ നിന്ന് ബി.ടിഎച്ച്.ഉം, ഡൽഹി വിദ്യാജോതിയിൽ നിന്ന് മതാന്തര സംവാദത്തിൽ മാസ്റ്റർ ബിരുദവും റോമിലെ റെജീന അപ്പോസ്‌തലേറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നു വൈദിക പരിശീലനത്തിൽ ഡിപ്ലോമയും കരസ്ഥമാക്കി. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയിൽ നിന്നു "ഇടവക വൈദികരുടെ ആധ്യാത്മികത ആർഷഭാരത പശ്ചാത്തലത്തിൽ" എന്ന വിഷയത്തിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്. നാഗ്പൂർ മേജർ സെമിനാരിയിലും വടവാതൂർ മേജർ സെമിനാരിയിലും വിസിറ്റിംഗ് പ്രൊഫസ്സർ. ഇടക്കാലത്ത്‌ ടൊറന്റോ സെന്റ്‌ തോമസ്‌ സീറോ മലബാർ ഇടവകയുടെ ചുമതലയു ണ്ടായിരുന്നു.

2007 മുതൽ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ സെന്റ് അഗസ്റ്റിൻ ഫാക്കൽട്ടി ഓഫ് തിയോളജിയിൽ പ്രൊഫസ്സർ ആയിരിക്കേ ഛാന്ദ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായി.

"https://ml.wikipedia.org/w/index.php?title=മാർ_എഫ്രേം_നരികുളം&oldid=2308832" എന്ന താളിൽനിന്ന് ശേഖരിച്ചത്