മാർവെ ബീച്ച്

Coordinates: 19°11′50″N 72°47′48″E / 19.1973°N 72.7968°E / 19.1973; 72.7968
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർവെ ബീച്ച്
നഗരപ്രാന്തം
മാർവെ ബീച്ചിലെ കടത്ത്
മാർവെ ബീച്ചിലെ കടത്ത്
മാർവെ ബീച്ച് is located in Mumbai
മാർവെ ബീച്ച്
മാർവെ ബീച്ച്
മാർവെ ബീച്ച് is located in Maharashtra
മാർവെ ബീച്ച്
മാർവെ ബീച്ച്
മാർവെ ബീച്ച് is located in India
മാർവെ ബീച്ച്
മാർവെ ബീച്ച്
Coordinates: 19°11′50″N 72°47′48″E / 19.1973°N 72.7968°E / 19.1973; 72.7968
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലമുംബൈ ഡിസ്റ്റ്രിക്റ്റ്
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)

മുംബൈ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നഗരപ്രാന്തമായ മലാഡിലെ ഒരു തീരമാണ് മാർവെ ബീച്ച്[1]. ഒരു ചെറിയ ഉൾക്കടലിന്റെ ഓരത്തെ ഒരു മണൽപ്പരപ്പാണിത്.

ചരിത്രം[തിരുത്തുക]

സാൽസെറ്റ് ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ചെറുദ്വീപുകളുടെ ഭാഗമായിരുന്നു ഇത്. 1808 വരെ ഇവ വേറിട്ട ദ്വീപുകൾ തന്നെയായിരുന്നു. 1882-ലെ താനെ ഗസറ്റിയർ അനുസരിച്ച് വേലിയിറക്കസമയത്ത് ഈ ദ്വീപുകളിലേക്ക് കാൽനടയായി പോവുക സാധ്യമായിരുന്നു[2].

ഗതാഗതം[തിരുത്തുക]

മനോരിയിലേക്കുള്ള ഫെറി

എസ്സെൽ വേൾഡ്, വാട്ടർ കിംഗ്ഡം എന്നീ അമ്യൂസ്മെന്റ് പാർക്കുകൾ, മനോരി ബീച്ച് എന്നിവടങ്ങളിലേക്ക് ഫെറി ലഭ്യമാണ്[3]. മനോരിയിലേക്കുള്ള ഫെറി സേവനം ബെസ്റ്റ് ആണ് പ്രവർത്തിപ്പിക്കുന്നത്. ഈ ഫെറിയിലൂടെ ഇരുചക്രവാഹനങ്ങളും മനോരി ദ്വീപിലേക്ക് കൊണ്ടുപോകാവുന്നതാണ്. മലാഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബെസ്റ്റ് ബസ് നമ്പർ 272 മാർവെ ബീച്ചിലെത്തുന്നു[4]. ഈ ഭാഗത്ത് ഓട്ടോറിക്ഷകളും ടാക്സികളും ലഭ്യമാണ്.

ആകർഷണങ്ങൾ[തിരുത്തുക]

കാറ്റുകൊള്ളാനും സായാഹ്നം ചിലവഴിക്കാനുമായി സന്ദർശകർ ഇവിടെയെത്താറുണ്ട്. പാനി പുരി, ബേൽ പുരി, ഐസ്ക്രീം തുടങ്ങിയ ലഘുഭക്ഷണങ്ങളുടെ വിൽപ്പനക്കായി നിരവധി കച്ചവടക്കാർ ഇവിടെയെത്തുന്നു. തദ്ദേശീയർ ഇവിടെ ചൂണ്ടയിട്ട് ചെറുമത്സ്യങ്ങളെ പിടിക്കുന്ന കാഴ്ച പതിവാണ്. ഗ്ലോബൽ വിപാസന പഗോഡയുടെ വിദൂരദൃശ്യം ഇവിടെ നിന്നും ലഭ്യമാണ്. ഇടുങ്ങിയ വീതി ഈ തീരത്തിന്റെ പരിമിതിയാണ്. ഇന്ത്യൻ നേവൽ ബേസ്, ഐഎൻഎസ് ഹംല[5] തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ ഈ സ്ഥലത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വളരെ വേഗമേറിയ നീരൊഴുക്കും ഇളകുന്ന മണൽതിട്ടയും നിറഞ്ഞ ഈ കടൽപ്രദേശം നീന്തലിന് സുരക്ഷിതമല്ല.

അവലംബം[തിരുത്തുക]

  1. https://www.mumbailive.com/en/environment/prayas-foundation-clears-150-kg-of-trash-from-marve-beach-on-gandhi-jayanti-28830
  2. "Geography - Salsette group of Islands". Maharashtra State Gazetteer, Greater Bombay district. 1987. ശേഖരിച്ചത് 25 March 2012.
  3. https://indianexpress.com/article/cities/mumbai/postcard-from-a-mumbai-village-give-us-hospital-not-bridge-says-manori-villagers-4404023/
  4. https://mumbai7.com/marve-beach-malad/
  5. http://www.asianage.com/metros/mumbai/160818/ins-hamla-seeks-mangrove-land.html
"https://ml.wikipedia.org/w/index.php?title=മാർവെ_ബീച്ച്&oldid=3151391" എന്ന താളിൽനിന്ന് ശേഖരിച്ചത്