മാർവാഡി ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർവാറി ആട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Marwari Sheep.JPG

രാജസ്ഥാനിലെ "മാർവാർ" ജില്ലയാണ്‌ ഈ ആടുകളുടെ സ്വദേശം.

സവിശേഷതകൾ[തിരുത്തുക]

തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്‌. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയിൽ എല്ലാറ്റിനും താടിരോമങ്ങൾ ഉണ്ട്. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌. മുട്ടനാടിന്‌ ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന്‌ 25 കിലോഗ്രാം തൂക്കവും ഉണ്ടാകും[1]. ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ്‌ ശരാശരി ലഭിക്കുന്നത്. പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക.

അവലംബം[തിരുത്തുക]

  1. http://www.goatindia.com/marwari
"https://ml.wikipedia.org/w/index.php?title=മാർവാഡി_ആട്&oldid=1920894" എന്ന താളിൽനിന്ന് ശേഖരിച്ചത്