മാർപാപ്പാ (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർപാപ്പാ (ഗ്രന്ഥം)

കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും 1846-ൽ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവമതപ്രചരണ ഗ്രന്ഥമാണ് മാർപാപ്പാ. ഇതിന്റെ ലക്ഷ്യം മാർപാപ്പയോട് വിധേയം പ്രഖ്യാപിച്ചിരിക്കുന്ന വിവിധ കത്തോലിക്ക സഭാംഗങ്ങളാണ്. ഈ രെഖയുടെ വിഷയം മാർപാപ്പ എന്ന പദവി ബൈബിളിനു അനുസരണമാണോ എന്നു പരിശോധിക്കലാണ്. സി.എം.എസ്, എൽ.എം.എസ്, ബാസൽ മിഷൻ തുടങ്ങിയ മിഷനറി സംഘങ്ങൾ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ ആയതിനാൽ ആ വിധത്തിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ അവസാനം അത് രചിച്ച ആളുടെ പെരായി J.H. എന്നു കൊടുത്തിരിക്കുന്നു. ഇത് സി.എം.എസ് മിഷനറിയായിരുന്ന J. Hawksworth ആണെന്ന് കരുതപ്പെടുന്നു.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മാർപാപ്പാ എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർപാപ്പാ_(ഗ്രന്ഥം)&oldid=3168366" എന്ന താളിൽനിന്ന് ശേഖരിച്ചത്