മാർത്താണ്ഡ സൂര്യക്ഷേത്രം

Coordinates: 33°44′44″N 75°13′13″E / 33.74556°N 75.22028°E / 33.74556; 75.22028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താണ്ഡ സൂര്യക്ഷേത്രം
മാർത്താണ്ഡ സൂര്യക്ഷേത്രം
മാർത്താണ്ഡ സൂര്യക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:33°44′44″N 75°13′13″E / 33.74556°N 75.22028°E / 33.74556; 75.22028
പേരുകൾ
മറ്റു പേരുകൾ:Martand Sun Temple
ശരിയായ പേര്:Martand Surya Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:ജമ്മു കാശ്മീർ
ജില്ല:അനന്തനാഗ്
സ്ഥാനം:അനന്തനാഗ്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:സൂര്യൻ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ട്.
സൃഷ്ടാവ്:ലളിതാദിത്യ മുക്തപിഡ

ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple). ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ജമ്മു കാശ്മീരിലെ അനന്തനാഗിൽ നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.[1]

ചരിത്രം[തിരുത്തുക]

1868 -ൽ ജോൺ ബുർക്കി എടുത്ത ചിത്രം

കാർക്കോട രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന ലളിതാദിത്യ മുക്തപിഡയാണ് എട്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.[2][3] 725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.[4] ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് രണാദിത്യയാണ്.[5][6]

മുസ്ലീം ഭരണാധികാരിയായിരുന്ന സിക്കന്തർ ബട്ഷിക്കാന്റെ ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ഈ ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആ തകർക്കൽ ഒരു വർഷം നീണ്ടുനിന്നുവത്രേ.[7][8]

ക്ഷേത്രം[തിരുത്തുക]

ക്ഷേത്രത്തിന്റെ യഥാർത്ഥരൂപത്തിന്റെ ആവിഷ്കാരം, ജെ. ഡുഗുയിഡിന്റെ (1870-73‌) ഭാവനയിൽ

കാശ്മീർ താഴ്‌വര മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ വാസ്തുവിദ്യയുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ ഗാന്ധാര, ഗുപ്ത, ചൈനീസ്, റോമൻ, ബൈസാന്റീൻ, ഗ്രീക്ക് വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.[9][10]

നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം.[11] ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. ഹൈന്ദവ ക്ഷേത്രനിർമ്മാണരീതിയുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ വിഷ്ണു, ഗംഗ, യമുന എന്നിവരെയും ചിത്രീകരിച്ചിരുന്നു[12]

Temple ruins as seen from the entrance to the main temple structure
മുഖ്യക്ഷേത്രകവാടത്തിൽ നിന്നും കാണുന്ന രീതിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ
കവാടം

ഇപ്പോഴത്തെ അവസ്ഥ[തിരുത്തുക]

ഇന്ത്യൻ സർക്കാർ ഈ ക്ഷേത്രത്തെ ധാരാളം സൗകര്യങ്ങളുള്ള ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ദേശീയ പ്രാധാന്യമുള്ള കേന്ദ്രം[തിരുത്തുക]

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി പ്രഖ്യാപിച്ചു സംരക്ഷിച്ചുവരുന്നുണ്ട്.[13][14]

വിവരങ്ങൾ -ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഫലകം

അവലംബം[തിരുത്തുക]

 1. Kamlesh Moza. "Prominent Holy Places in Kashmir".
 2. Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer. പുറങ്ങൾ. Ixx.
 3. India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta. പുറം. 35.
 4. The Early Wooden Temples of Chamba. പുറങ്ങൾ. 50, 66.
 5. "Tourist places in south Kashmir". alpineinpahalgam.com. മൂലതാളിൽ നിന്നും 2013-02-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 July 2012.
 6. "Martand House of Pandavs". Search Kashmir. ശേഖരിച്ചത് 11 July 2012.
 7. Hindu temples were felled to the ground and for one year a large establishment was maintained for the demolition of the grand Martand temple. But when the massive masonry resisted all efforts, it was set on fire and the noble buildings cruelly defaced.-Firishta, Muhammad Qãsim Hindû Shãh; John Briggs (translator) (1829–1981 Reprint). Tãrîkh-i-Firishta (History of the Rise of the Mahomedan Power in India). New Delhi
 8. India: A History. Revised and Updated By John Keay.
 9. Al-Hind, the Making of the Indo-Islamic World, Volume 1 By André Wink. 1991. പുറങ്ങൾ. 250–51.
 10. Arts Of India By Krishna Chaitanya. പുറം. 7.
 11. Encyclopædia Britannica: a new survey of universal knowledge: Volume 12, pp:965
 12. Kak, Ram Chandra. "Ancient Monuments of Kashmir". http://www.koausa.org/. ശേഖരിച്ചത് 8 November 2014. {{cite web}}: External link in |website= (help)
 13. "Archaeological survey of India protected monuments". heritageofkashmir.org. ശേഖരിച്ചത് 11 August 2012.
 14. "Protected monuments in Jammu & Kashmir". asi.nic.in, Archaeological surey of india. ശേഖരിച്ചത് 29 October 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]