മാർട്ടിൻ കാർത്തി
മാർട്ടിൻ കാർത്തി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മാർട്ടിൻ ഡൊമിനിക് ഫോർബ്സ് കാത്തി |
ജനനം | ഹാറ്റ്ഫീൽഡ്, ഹെർട്ട്ഫോർഡ്ഷയർ | 21 മേയ് 1941
ഉത്ഭവം | ലണ്ടൻ, ഇംഗ്ലണ്ട് |
വിഭാഗങ്ങൾ | English Folk, folk baroque |
തൊഴിൽ(കൾ) | ഗായകൻ സംഗീതജ്ഞൻ ഗാനരചയിതാവ്r റെക്കോർഡ് നിർമ്മാതാവ് അഭിനേതാവ് |
ഉപകരണ(ങ്ങൾ) | അക്വാസ്റ്റിക് ഗ്വിത്താർ ഇലക്ട്രിക് ഗ്വിത്താർ മൻഡോലിൻ ബഞ്ചോ ഡൾസിമർ |
വർഷങ്ങളായി സജീവം | 1960–ഇതുവരെ |
ലേബലുകൾ | Topic, Fontana, Philips, Deram, B&C |
ജീവിതപങ്കാളി | |
കുട്ടികൾ | എൽസ് കാർത്തി |
ബന്ധുക്കൾ |
|
മാർട്ടിൻ കാർത്തി MBE (ജനനം: 21 മെയ് 1941) ഒരു ഇംഗ്ലീഷ് നാടോടി ഗായകനും ഗിറ്റാറിസ്റ്റുമാണ്. ബ്രിട്ടീഷ് പരമ്പരാഗത സംഗീതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തുടരുന്ന അദ്ദേഹം, നാടോടി നവോത്ഥാനത്തിന്റെ ആദ്യ നാളുകളിൽ ഒരു യുവ സംഗീതജ്ഞനായി ഉയർന്നുവരുകയും സമകാലിക സംഗീതജ്ഞരായ ബോബ് ഡിലൻ, പോൾ സൈമൺ[1] എന്നിവരെയും പിന്നീട് റിച്ചാർഡ് തോംസണെയും പോലുള്ള കലാകാരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്തു.
ആദ്യകാലം
[തിരുത്തുക]ഇംഗ്ലണ്ടിലെ ഹെർട്ട്‌ഫോർഡ്‌ഷയറിലെ ഹാറ്റ്‌ഫീൽഡിൽ[2] ജനിച്ച അദ്ദേഹം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഹാംപ്‌സ്റ്റെഡിലാണ് വളർന്നത്. അദ്ദേഹത്തിന്റെ മാതാവ് ഒരു സജീവ സോഷ്യലിസ്റ്റും പിതാവ്, തെംസ് ലൈറ്റർമാൻമാരുടെ കുടുംബത്തിൽ നിന്നുള്ളയാളും, ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം നടത്തി 21 വയസ്സുള്ളപ്പോൾ ഒരു ട്രേഡ് യൂണിയൻ നേതാവും സ്റ്റെപ്നിയുടെ കൗൺസിലറും ആയിത്തീർന്നയാളുമായിരുന്നു. മാർട്ടിന്റെ പിതാവ് ചെറുപ്പത്തിൽ ഫിഡിലും ഗിറ്റാറും വായിച്ചിരുന്നുവെങ്കിലും തന്റെ നാടോടി സംഗീത പൈതൃകവുമായുള്ള ഈ ബന്ധത്തെക്കുറിച്ച് പിന്നീടുള്ള ജീവിതകാലം വരെ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ദ സവോയിയിലെ ക്വീൻസ് ചാപ്പലിൽ ഗായക സംഘാംഗമായപ്പോൾ അദ്ദേഹത്തിന് സ്വര, സംഗീത പരിശീലനം ആരംഭിച്ചു. ലോണി ഡൊനെഗന്റെ "റോക്ക് ഐലൻഡ് ലൈൻ" എന്ന ഗാനം ശ്രവിച്ചതിനു ശേഷം അദ്ദേഹം ആദ്യമായി തന്റെ പിതാവിന്റെ പഴയ ഗിറ്റാർ എടുത്തു. ബിഗ് ബിൽ ബ്രൂൺസിയുടെയും എലിസബത്ത് കോട്ടന്റെ സമന്വയിപ്പിച്ച ഗിറ്റാർ ശൈലിയും അദ്ദേഹം തന്റെ ആദ്യത്തെ പ്രധാന നാടോടി സംഗീതത്തിലെ സ്വാധീനങ്ങളായി ഉദ്ധരിച്ചു. പ്രിംറോസ് ഗാർഡൻസിലെ ഒരു കോഫി ബാറായ ലോഫ്റ്റിൽ 16 വയസ്സുള്ളപ്പോഴാണ് കാർത്തി തന്റെ ആദ്യത്തെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.[3] അദ്ദേഹത്തെ ക്ലാസിക്കുകൾ പഠിക്കാൻ സർവ്വകലാശാലയിൽ അയയ്ക്കണെമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നെങ്കിലും, കാർത്തി തന്റെ 17-ആമത്തെ വയസ്സിൽ വിദ്യാലയം വിട്ട് റീജന്റ്സ് പാർക്കിലെ ഓപ്പൺ എയർ തിയേറ്ററിൽ പ്രേരകനായും ദ മെറി വിഡോ എന്ന ബാലെ പര്യടനത്തിൽ അസിസ്റ്റന്റ് സ്റ്റേജ് മാനേജരായും (ASM) തുടർന്ന് സ്കാർബറോയിലെ സ്റ്റീഫൻ ജോസഫ് തിയേറ്ററിനോടൊപ്പവും പ്രവർത്തിച്ചു.[4] 1960-കളുടെ തുടക്കത്തിൽ ഏൾസ് കോർട്ടിലെ ട്രൂബഡോർ ഫോക്ക് ക്ലബ്ബിൽ അദ്ദേഹം താമസക്കാരനായി. 1961-ൽ റെഡ് സള്ളിവന്റെ തേംസൈഡ് ഫോറിൽ സ്കിഫിൽ സംഗീത ഗിറ്റാറിസ്റ്റും ഗായകനുമായി അദ്ദേഹം ചേർന്നു.[5][6]
അവലംബം
[തിരുത്തുക]- ↑ Varga, George (10 February 2000). "SignOnSanDiego.com | The San Diego Union-Tribune | San Diego Green Guide". The San Diego Union. Archived from the original on 2011-06-29. Retrieved 1 November 2010.
- ↑ Colin Larkin, ed. (1997). The Virgin Encyclopedia of Popular Music (Concise ed.). Virgin Books. p. 236. ISBN 1-85227-745-9.
- ↑ Interview on BBC Radio 4's Desert Island Discs broadcast 13 January 2013
- ↑ Martin Carthy. "Martin Carthy: A Guitar in Folk Music." ©1987 New Punchbowl Music, Petersham, Surrey, UK. p 5
- ↑ "Martin Carthy: Biography". mainlynorfolk.info.
- ↑ "Redd Sullivan | Biography & History". AllMusic.