മാർജിൻ ട്രേഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓഹരിവിപണിയിൽ കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റോക് എക്സചേഞ്ച് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് മാർജിൻ ട്രേഡിംഗ്. ഒരു ആൾക്ക് തന്റെ കയ്യിലുള്ള പണ്ണത്തിന്റ ഇരട്ടി തുകയ്ക്കുള്ള ഓഹരി വാങ്ങാനുള്ള അവസരമാണ് ഇതു വഴി ലഭിക്കുന്നത്. ബാക്കി പണ്ം അംഗീകൃത ബ്രോക്കറിൽ നിന്നോ റിസർവ് ബാങ്ക് അംഗീകരിച്ച ബാങ്കിൽ നിന്നോ വാങ്ങാം. ഉദാഹരണത്തിന് ഒരു ആൾക്ക് 100 രൂപ വിലയുള്ള ഒരു കമ്പനിയുടെ 100 ഓഹരികൾ വാങ്ങണം. അതിൻ 5000 രൂപ കെവശം മതി. ബാക്കി പണം ബ്രോക്കറോ ബാങ്കോ നൽകും. ഇനി ഇതിന്റെ ഇടയിൽ ആ ഓഹരിയുടെ വില 50 രുപയായി കുറഞ്ഞു എന്നിരിക്കട്ടെ. അപ്പോൾ ആയാൾക്ക് 5000 നല്കിയവർക്ക് 2500 നഷ്ടം സംഭിവിക്കാം.

"https://ml.wikipedia.org/w/index.php?title=മാർജിൻ_ട്രേഡിംഗ്&oldid=3350245" എന്ന താളിൽനിന്ന് ശേഖരിച്ചത്