Jump to content

മാർച്ച് ഓഫ് ദ പെൻഗ്വിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർച്ച് ഓഫ് ദ പെൻഗ്വിൻസ്
അമേരിക്കൻ റിലീസ് പോസ്റ്റർ
സംവിധാനംലൂക് ജാക്വെറ്റ്
നിർമ്മാണംയീവ്സ് ഡാരൊൻഡ്യോ
ക്രിസ്റ്റിഫ് ലിയൊഡ്
ഇമ്മാനുവേൽ പ്രിയു
Co-Producer:
Jean-Christophe Bar
Executive Producer:
Ilann Girard[1]
രചനLuc Jacquet
Michel Fessler
സംഗീതംÉmilie Simon
Alex Wurman (US version)
ഛായാഗ്രഹണംLaurent Chalet
Jérôme Maison
ചിത്രസംയോജനംSabine Emiliani
സ്റ്റുഡിയോBonne Pioche
APC
Buena Vista International
Wild Bunch
Canal+
L'Institut Polare Français Paul-Émile Victor
National Geographic Films
വിതരണംWarner Independent Pictures (US)
Lionsgate (Canada)
Maple Pictures (theatrical Quebec (east of Canada))
Alliance Films (theatrical Toronto (west of Canada)
റിലീസിങ് തീയതി21 ജനുവരി 2005 (2005-01-21) (Sundance)
July 22, 2005
രാജ്യംഫ്രാൻസ്
ഭാഷഫ്രെഞ്ച്
സമയദൈർഘ്യം80 മിനിറ്റുകൾ
ആകെ$127,392,693

മാർച്ച് ഓഫ് ദ പെൻഗ്വിൻസ് 2005 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ഫോട്ടോഗ്രാഫറും സംവിധായകനുമായ ലുക് ജാക്വിറ്റിന്റെ പരിസ്ഥിതി പ്രധാനമായ ഡോക്കു ഫിക്ഷൻ സിനിമയാണ്.

കഥാസംഗ്രഹം

[തിരുത്തുക]

അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന ഒരിനം പെൻഗ്വിനുകളാണ് ചക്രവർത്തി പെൻഗ്വിനുകൾ.ഇവയുടെ ജീവ ചക്രത്തിലെ അതിപ്രധാനമായ ഒരു യാത്രയേക്കുറിച്ചാണ് ഈ സിനിമ.അവരുടെ ഇണചേരൽ സ്ഥലത്തെത്താനും തുടർന്ന് മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ പോറ്റാനുമായി ഇവർ നടത്തുന്ന അപകടകരവും ദൈർഘ്യമേറിയതുമായ യത്രകളെക്കുറിച്ചാണ് ഈ സിനിമ. പൂജ്യത്തിനും താഴെ എഴുപത്തിരണ്ടോളമെത്തുന്ന താപനില-മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഹിമക്കാറ്റ്. ദുർഘടം പിടിച്ച ധ്രുവ കാലാവസ്ഥയിൽ പ്രത്യുത്പാദനം ഈ സാധു പക്ഷിക്ക് വലിയൊരു വെല്ലുവിളിയാണ്. ഇണചേരൽ കാലത്ത് ആയിരക്കണക്കിന് പെൻഗ്വിനുകൾ ഘോഷയാത്രയായി സുരക്ഷിത ഇടം തേടി യാത്ര ആരംഭിക്കുന്നു.നൂറ്റാണ്ടുകളായി അവരുടെ തലമുറകൾ ഇണചേരാനും അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഉപയോഗിക്കുന്ന ‘ടെറെ-അഡിലി’ എന്ന അന്റാർട്ടിക്കൻ ഭൂപ്രദേശം. ഉറച്ച ഭൂമിയും ,അതിശൈത്യകാറ്റിൽ നിന്നും ഇത്തിരി മറയും,ശത്രുക്കളായ കടല്പക്ഷികളിൽ നിന്നും രക്ഷയും ലഭിക്കുന്ന ഇടം..കടലിൽനിന്നും നൂറിലധികം കിലോമീറ്ററുകൾ നടക്കണം ഇവിടെയെത്താൻ.കുഞ്ഞുകാലുകളിഴച്ച് വെച്ച് പതിയെ ഒരു കോളനിയിലെ മുഴുവൻ പെൻഗ്വിനുകളും തങ്ങളുടെ യാത്ര ആരംഭിക്കുന്നു. ദിവസങ്ങൾ നീളുന്ന യാത്ര ..ലക്ഷ്യസ്ഥാനത്തെത്തിയാൽ പിന്നെ സന്തോഷത്തിന്റെ ആരവങ്ങൾ. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന ശീലമുള്ളവരാണിവർ. മധുവിധുകാലം കഴിഞ്ഞ് ഒരു മുട്ടമാത്രമിടുന്നു. ദിവസങ്ങൾ നീണ്ടയാത്രയിലും തുടർന്നും ഭക്ഷണമില്ല. ഭാരം മൂന്നിലൊന്നായി കുറഞ്ഞ പെൺ പെൻഗ്വിൻ മുട്ട ഭർത്താവിനെ ഏൽ‌പ്പിച്ച് ഭക്ഷണം തേടി തിരിച്ച് കടലിലേക്ക് യാത്ര ആരംഭിക്കുന്നു.തണുത്തുറഞ്ഞ ഐസിൽ തട്ടാതെ തന്റെ കാലുകൾക്കിടയിൽ ഉയർത്തിപ്പിടിച്ച് ആൺ പെൻഗ്വിനുകൾ ‘അട നിൽക്കും’.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://empereur.luc-jacquet.com/index_flash_ang.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]