മാർച്ച് ഓഫ് ഡൈംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർച്ച് ഓഫ് ഡൈംസ്
പ്രമാണം:March of Dimes logo.svg
രൂപീകരണംജനുവരി 3, 1938; 86 വർഷങ്ങൾക്ക് മുമ്പ് (1938-01-03)
സ്ഥാപകർഫ്രാങ്ക്ളിൻ ഡി. റൂസ്‍വെൽറ്റ്
ആസ്ഥാനംഅർലിംഗ്ടൺ കൌണ്ടി, വിർജീനിയ, യു.എസ്.
പ്രസിഡന്റ്
സ്റ്റാസി ഡി. സ്റ്റിവാർട്ട്
വെബ്സൈറ്റ്marchofdimes.org
പഴയ പേര്
  • നാഷണൽ ഫൌണ്ടേഷൻ ഫോർ ഇൻഫാൻ‌ടൈൽ പരാലൈസിസ് (1938)
  • നാഷണൽ ഫൌണ്ടേഷൻ (1958)
  • മാർച്ച് ഓഫ് ഡൈംസ് ബർത്ത് ഡിഫക്റ്റ്സ് ഫൌണ്ടേഷൻ (1976)

മാർച്ച് ഓഫ് ഡൈംസ് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു ലാഭരഹിത സ്ഥാപനമാണ്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, "ഓരോ കുഞ്ഞിനും സാധ്യമായ ഏറ്റവും മികച്ച തുടക്കത്തിന് അർഹതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ, എല്ലാ കുഞ്ഞുങ്ങൾക്കും അത് ലഭിക്കുന്നില്ല. ഞങ്ങൾ അത് മാറ്റുകയാണ്."[1]

പോളിയോയെ പ്രതിരോധിക്കുന്നതിനായി 1938 ൽ മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാഷണൽ ഫൌണ്ടേഷൻ ഫോർ ഇൻഫാൻ‌ടൈൽ പരാലൈസിസ് എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. "മാർച്ച് ഓഫ് ഡൈംസ്" എന്ന പേര് എഡി കാന്റർ ആദ്യമായി ഉപയോഗിച്ചു. ജോനാസ് സാൽക്കിന്റെ പോളിയോ വാക്സിന് ധനസഹായം നൽകിയ ശേഷം, ജനന വൈകല്യങ്ങൾ തടയുന്നതിനും ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചു. 2005 ൽ, ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണകാരണമായി അകാല ജനനം ഉയർന്നുവന്നപ്പോൾ,[2] അകാല ജനനത്തെക്കുറിച്ചുള്ള ഗവേഷണവും പ്രതിരോധവും സംഘടനയുടെ പ്രാഥമിക കർത്തവ്യമായി മാറി.[3]

അവലംബം[തിരുത്തുക]

  1. "About Us". March of Dimes. Retrieved May 2, 2017.
  2. "Preterm Birth". World Health Organization. Retrieved May 2, 2017.
  3. "Baby Talk: March of Dimes Rebrands". Adweek. Retrieved November 11, 2010.
"https://ml.wikipedia.org/w/index.php?title=മാർച്ച്_ഓഫ്_ഡൈംസ്&oldid=3561788" എന്ന താളിൽനിന്ന് ശേഖരിച്ചത്