മാർഗ്ഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് മാർഗ്ഗി. തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയ്ക്കു സമീപമാണു സ്ഥിതി ചെയ്യുന്നത്. മാർഗി എന്ന പദത്തിനു അർത്ഥം 'സാർവ്വലൗകികമായ സൗന്ദര്യത്തിനു വേണ്ടിയുള്ള അന്വേഷണം' എന്നാണു്.

സാംസ്കാരിക പ്രവർത്തകനായ ഡി. അപ്പുക്കുട്ടൻ നായരാണ് 1960ൽ മാർഗ്ഗി സ്ഥാപിച്ചത്. തുടക്കത്തിൽ കേരളീയ കലകളുടെ അവതരണമായിരുന്നു ലക്ഷ്യം. തുടർന്നു 1974ൽ കഥകളി പരിശീലിപ്പിക്കാൻ ഗുരുകുല സമ്പ്രദായത്തിൽ പഠനക്രമം ഏർപ്പെടുത്തി.

മാർഗ്ഗിക്ക് തിരുവനന്തപുരത്തു രണ്ടു കേന്ദ്രങ്ങളുണ്ട്. വലിയശാലക്ഷേത്രത്തോടനുബന്ധിച്ചുള്ള കേന്ദ്രങ്ങളിലാണ് കൂടിയാട്ടവും നങ്ങ്യാർക്കൂത്തും അഭ്യസിക്കപ്പെടുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഫോർട്ട് സ്കൂളിനടുത്തുള്ള കേന്ദ്രത്തിലാണ് കഥകളി പരിശീലനം നടക്കുന്നത്.

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർഗ്ഗി&oldid=2521506" എന്ന താളിൽനിന്ന് ശേഖരിച്ചത്