ഉള്ളടക്കത്തിലേക്ക് പോവുക

മാർഗ്ഗി വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർഗി വിജയകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർഗ്ഗി വിജയകുമാർ
2009 ജൂൺ 16-നു തിരുവനന്തപുരത്തെ മാർഗിയിൽ
ജനനം (1960-05-30) മേയ് 30, 1960  (64 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽ(s)കഥകളി നടൻ, നടൻ

പ്രസിദ്ധ കഥകളി നടനാണ് മാർഗ്ഗി വിജയകുമാർ. (ജനനം: മേയ് 30, 1960). തിരുവനന്തപുരത്തെ തോന്നക്കലിലാണ് അദ്ദേഹം ജനിച്ചത്. സ്ത്രീവേഷങ്ങൾക്കാണ് അദ്ദേഹം അധികം പ്രാധാന്യം നൽകിവരുന്നത്.[1].

കലാമണ്ഡലം കൃഷ്ണൻ നായരുടെ പ്രധാനശിഷ്യന്മാരിലൊരാളായ വിജയകുമാർ ആദ്യകാലത്ത് പരിശീലനം നേടിയത് തോന്നക്കൽ പീതാംബരൻ, ഇഞ്ചക്കാട്ട് രാമചന്ദ്രൻപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരുടെ കീഴിലായിരുന്നു. ദമയന്തി, പാഞ്ചാലി, മോഹിനി, കുന്തി എന്നിവയാണ് വിജയകുമാറിന്റെ പ്രധാന സ്ത്രീവേഷങ്ങൾ. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]

ദമയന്തിയായി മാർഗ്ഗി വിജയകുമാർ


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാർഗ്ഗി_വിജയകുമാർ&oldid=4411167" എന്ന താളിൽനിന്ന് ശേഖരിച്ചത്