മാർഗി മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർഗ്ഗി മധു

കൂത്ത്, കൂടിയാട്ടം കലാകാരനാണ് മാർഗ്ഗി മധു.

ജീവിതരേഖ[തിരുത്തുക]

1966 മേയ്‌ 19-ന്‌ എറണാകുളം ജില്ലയിലെ മൂഴിക്കുളത്ത് ഗുരു മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരുടേയും പൊതിയിൽ സുലോചന ഇല്ലോടമ്മയുടേയും മകനായി ജനിച്ചു.[1] മൂഴിക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂൾ, എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. തിരുവനന്തപുരം ‘മാർഗി’യിലാണ് ഇദ്ദേഹം കലാപഠനം നടത്തിയത്. പത്മശ്രീ അമ്മന്നൂർ മാധവചാക്യാർ, ഗുരു മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ, പി.കെ. നാരായണൻ നമ്പ്യാർ, എം. മാധവനുണ്ണി എന്നിവരുടെ ശിഷ്യനായിരുന്നു[അവലംബം ആവശ്യമാണ്]. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ കൂടിയാട്ടം അധ്യാപകനായി പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം 2011[2]
  • സംസ്‌കൃതി ദേശീയ പുരസ്‌കാരം[1]
  • കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ്‌[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "മാർഗി മധു". പുഴ.കോം. 2013 ഓഗസ്റ്റ് 16. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16. Check date values in: |accessdate= and |date= (help)
  2. "കൂത്ത്-കൂടിയാട്ടം പുരസ്കാരങ്ങൾ". കേരള സംഗീതനാടക അക്കാദമി.കോം. 2013 ഓഗസ്റ്റ് 16. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മാർഗി_മധു&oldid=2521641" എന്ന താളിൽനിന്ന് ശേഖരിച്ചത്