മാർഗരറ്റ് ഹിൽഡ ഹാർപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരറ്റ് ഹിൽഡ ഹാർപ്പർ
മാർഗരറ്റ് ഹിൽഡ ഹാർപ്പർ
ജനനം(1879-04-04)4 ഏപ്രിൽ 1879
മരണം2 ജനുവരി 1964(1964-01-02) (പ്രായം 84)
ചാറ്റ്സ്വുഡ് സിഡ്നി, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ
വിദ്യാഭ്യാസംMB ChM, യൂണിവേഴ്സിറ്റി ഓഫ് സിഡ്നി
തൊഴിൽപീഡിയാട്രീഷ്യൻ, മെഡിക്കൽ റൈറ്റർ, റേഡിയോ കമന്റേറ്റർ
മാതാപിതാക്ക(ൾ)
  • ആൻഡ്രൂ ഹാർപ്പർ (പിതാവ്)
  • ആഗ്നസ് മരിയോൺ ക്രെയ്ഗ് (മാതാവ്)
ബന്ധുക്കൾRobert Rainy Harper, Robert Harper

മാർഗരറ്റ് ഹിൽഡ ഹാർപ്പർ (4 ഏപ്രിൽ 1879 - 2 ജനുവരി 1964) ഒരു ഓസ്‌ട്രേലിയൻ ശിശുരോഗവിദഗ്ദ്ധയും മെഡിക്കൽ എഴുത്തുകാരിയും റേഡിയോ കമന്റേറ്ററുമായിരുന്നു.[1] 1930 കളിൽ ആഗ്നേയഗ്രന്ധിയിലെ സീലിയാക് രോഗവും സിസ്റ്റിക് ഫൈബ്രോസിസും "വ്യത്യസ്തമായ അസ്തിത്വങ്ങൾ" ആണെന്ന് വിവരിച്ച രണ്ട് ഡോക്ടർമാരിൽ ഒരാളായിരുന്നു ഹാർപ്പർ.[2]

ആദ്യകാലം[തിരുത്തുക]

മാർഗരറ്റ് ഹിൽഡ ഹാർപ്പർ 1879-ൽ വിക്ടോറിയയിലെ മെൽബണിൽ റവ. ആൻഡ്രൂ ഹാർപ്പറുടേയും അദ്ദേഹത്തിൻറെ ഭാര്യ ആഗ്നസ് മരിയോൺ ക്രെയ്ഗിന്റെയും മകളായി ജനിച്ചു.[3] മാർഗരറ്റിന് ഏകദേശം ആറു വയസ് പ്രായമുള്ളപ്പോൾ 1885-ൽ അവളുടെ മാതാവ്  മരണമടഞ്ഞു. 1892-ൽ പിതാവ് രണ്ടാം വിവാഹം കഴിക്കുകയും അതിൽ റോബർട്ട് റെയ്‌നി ഹാർപ്പർ എന്ന മറ്റൊരു കുട്ടി ജനിക്കുകയുംചെയ്യുന്നതുവരെയുള്ളകാലത്ത് ജീവിതത്തിന്റെ ഭൂരിഭാഗവും അവളെ വളർത്തിയത് അമ്മായിമാരും വീട്ടുജോലിക്കാരും ആയിരുന്നു.[4]

പിതാവ് പ്രിൻസിപ്പലിൻറെ ചുമതല വഹിച്ചിരുന്ന മെൽബണിലെ പ്രെസ്ബിറ്റേറിയൻ ലേഡീസ് കോളേജിൽ അവർ പഠനത്തിന് ചേർന്നു, പിന്നീട് മെൽബൺ യൂണിവേഴ്സിറ്റിയിൽ ചേരുകയും അവിടെ 1901-ൽ വൈദ്യശാസ്ത്രം  പഠിക്കാൻ തുടങ്ങുകയും ചെയ്തു. വിദേശ ഭാഷകൾ പഠിക്കാൻ താൽപ്പര്യമുള്ള പതിനേഴിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ വിദ്യാർത്ഥികൾക്ക് അനുവദിച്ച W. T. മോളിസൺ സ്കോളർഷിപ്പ് ലഭിച്ചവരിൽ ഒരാളായിരുന്നു ഹാർപ്പർ. അവൾക്ക് ഇറ്റാലിയൻ പഠിക്കാനുള്ള സ്കോളർഷിപ്പ് ലഭിച്ചു.[5] തുടർന്ന് അവളുടെ പിതാവ് സിഡ്‌നി സർവകലാശാലയിലെ ഒരു കോ-റെസിഡൻഷ്യൽ കോളേജായ സെന്റ് ആൻഡ്രൂസ് കോളേജിലേയ്ക്ക് നിയമിതനായി. മാർഗരറ്റ് ഹാർപർ പഠനം തുടരാൻ അവിടേയ്ക്ക് സ്ഥലം മാറി.[6] 1906-ൽ ബാച്ചിലർ ഓഫ് മെഡിസിൻ (M.B), മാസ്റ്റർ ഓഫ് സർജറി (Ch.M) എന്നീ രണ്ട് ബിരുദങ്ങൾ അവർ നേടി.[7]

കരിയർ[തിരുത്തുക]

ഹാർപ്പർ തന്റെ ജീവിതത്തിൽ നിരവധി തൊഴിൽ സ്ഥാനങ്ങളിലൂടെ കടന്നുപോകുകയും മെഡിക്കൽ രംഗത്ത് അവരുടേതായ സംഭാവനകൾ നൽകുകയുംചെയ്തു. ബിരുദം നേടിയ ശേഷം, ന്യൂ സൗത്ത് വെയിൽസിലെ പാഡിംഗ്ടണിലുള്ള റോയൽ ഹോസ്പിറ്റൽ ഫോർ വുമണിൽ റസിഡന്റ് മെഡിക്കൽ ഓഫീസറായാണ് ഹാർപ്പർ ജോലി ആരംഭിച്ചത്.[8] ന്യൂ സൗത്ത് വെയിൽസിലെ ക്യാമ്പർഡൗണിൽ സ്ഥിതി ചെയ്യുന്ന കുട്ടികൾക്കായുള്ള റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നിർമ്മിച്ച ആദ്യത്തെ ശിശുക്കളുടെ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസർ കൂടിയായിരുന്നു അവർ. 1922-ൽ, അവർ റേച്ചൽ ഫോർസ്റ്റർ ഹോസ്പിറ്റൽ ഫോർ വിമൻസിൻറെ സഹസ്ഥാപകയും ഓണററി മെഡിക്കൽ ഓഫീസറുമായി നിയമിക്കപ്പെട്ടു. 1938-ൽ, റോയൽ ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ നാല് സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അവർ. 1949-ൽ  കുട്ടികളുടെ ആരോഗ്യ സംരക്ഷണവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായുള്ള ന്യൂ സൗത്ത് വെയിൽസിലെ ചൈൽഡ് വെൽഫെയർ അഡൈ്വസറി കൗൺസിൽ അംഗമായി അവർ നിയമിതയായി.[9]

കുട്ടികളിലും അവരുടെ അമ്മമാരിലും പിടിപെടുന്ന രോഗങ്ങളിൽ ഹാർപ്പറിന് പ്രത്യേക താൽപ്പര്യം ജനിച്ചു. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് ഒരു മെച്ചപ്പെട്ട സംവിധാനം കണ്ടെത്താൻ ആഗ്രഹിച്ച അവർ, ഡോ. ട്രൂബി കിംഗിന്റെ "പ്ലങ്കറ്റ് സിസ്റ്റം" നിരസിച്ചു. "പ്ലങ്കറ്റ് സിസ്റ്റം" അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് ഒരു പ്രത്യേക രീതിയിൽ ഭക്ഷണം നൽകാനും പരിപാലിക്കാനുമുള്ള കർക്കശമായ ഒരു സംവിധാനമായിരുന്നു. നവജാതശിശുക്കൾക്ക് രാത്രിയിലൊഴികെ എല്ലാ ദിവസവും മൂന്നോ നാലോ മണിക്കൂർ ഇടവിട്ട് മുലയൂട്ടണമെന്ന് ഡോക്ടർ ട്രൂബി കിംഗ് അമ്മമാരെ ഉപദേശിച്ചു. മാതാപിതാക്കളാൽ ചീത്തയാകാതിരിക്കാൻ കുഞ്ഞിനെ ഒരു ദിനചര്യയിൽ ഉൾപ്പെടുത്താൻ സഹായിക്കുക എന്നതായിരുന്നു ഈ സംവിധാനം.[10] എന്നിരുന്നാലും, എല്ലാ കുഞ്ഞുങ്ങൾക്കും ഇത്തരത്തിൽ മുലയൂട്ടാൻ കഴിയില്ല, എന്നതിനാൽ നവജാത ശിശുക്കൾക്കുള്ള ലളിതമായ ഫോർമുലകൾ കണ്ടെത്തുന്നതിനായി ഹാർപ്പർ ശിശു ഭക്ഷണക്രമവും പോഷകാഹാരവും പരീക്ഷിച്ചു. അവളുടെ ഗവേഷണവും പരീക്ഷണങ്ങളും സീലിയാക് രോഗവും സിസ്റ്റിക് ഫൈബ്രോസിസും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിലേക്ക് നയിച്ചു.[11]

1926-ൽ ഹാർപ്പർ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്ന് മാതാപിതാക്കളെ പഠിപ്പിക്കുന്ന ദ പാരന്റ്സ് ബുക്ക് എഴുതി. പുസ്തകം ഒടുവിൽ അതിന്റെ ഇരുപതാം പതിപ്പിലേക്ക് പോയി. 1930-ൽ തന്റെ ഗവേഷണത്തിനു ശേഷം, ശിശുപരിപാലന വൈദഗ്ധ്യത്തെക്കുറിച്ചും നവജാതശിശുക്കളിലെ രോഗങ്ങളെക്കുറിച്ചും ഹാർപ്പർ രണ്ട് സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികളോട് പ്രഭാഷണം നടത്തി.[12] എബിസി റേഡിയോയിൽ ദ ലേഡി ഡോക്ടർ എന്ന പേരിൽ ദിവസേന പതിനഞ്ച് മിനിറ്റ് പരിപാടി അവർ അവതരിപ്പിച്ചിരുന്നു.[13]

അവലംബം[തിരുത്തുക]

  1. Cowden, Victoria, "Harper, Margaret Hilda (1879–1964)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2019-07-11
  2. Medical Journal of Australia. The University of California: Australasian Medical Publishing Company. 1972. p. 142.
  3. Cohen, Lysbeth (1971). Dr. Margaret Harper: her achievements and place in the history of Australia. Wentworth Books. p. 8. ISBN 9780855870096.
  4. Cowden, Victoria, "Harper, Margaret Hilda (1879–1964)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2019-07-11
  5. The Melbourne University Calendar. University of Melbourne. 1990. pp. 329–330.
  6. Medical Journal of Australia. The University of California: Australasian Medical Publishing Company. 1972. p. 142.
  7. Cowden, Victoria, "Harper, Margaret Hilda (1879–1964)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2019-07-11
  8. Centre, The University of Melbourne eScholarship Research. "Harper, Margaret Hilda - Biographical entry - Encyclopedia of Australian Science". www.eoas.info (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-07-08.
  9. Centre, The University of Melbourne eScholarship Research. "Harper, Margaret Hilda - Biographical entry - Encyclopedia of Australian Science". www.eoas.info (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-07-08.
  10. "Baby Care Methods by King: Teaching an Infant to Stick to A Schedule". Motherhood (in അമേരിക്കൻ ഇംഗ്ലീഷ്). 2015-06-10. Archived from the original on 2019-07-22. Retrieved 2019-07-22.
  11. Centre, The University of Melbourne eScholarship Research. "Harper, Margaret Hilda - Biographical entry - Encyclopedia of Australian Science". www.eoas.info (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-07-08.
  12. Services, Archives and Records Management. "Early women students - ARMS - The University of Sydney". sydney.edu.au (in ഇംഗ്ലീഷ്). Retrieved 2019-07-22.
  13. Cohen, Lysbeth (1971). Dr. Margaret Harper: her achievements and place in the history of Australia. Wentworth Books. p. 8. ISBN 9780855870096.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ഹിൽഡ_ഹാർപ്പർ&oldid=3966102" എന്ന താളിൽനിന്ന് ശേഖരിച്ചത്