മാർഗരറ്റ് ഹാമിൽട്ടൺ (ശാസ്ത്രജ്ഞ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരറ്റ് ഹാമിൽട്ടൺ
Margaret Hamilton 1995.jpg
ഹാമിൽട്ടൺ 1995ൽ
ജനനം
മാർഗരറ്റ് ഹെയ്ഫീൽഡ്

(1936-08-17) ഓഗസ്റ്റ് 17, 1936  (86 വയസ്സ്)
വിദ്യാഭ്യാസംഏൾഹാം കോളേജ്
മിഷിഗൺ യൂണിവേഴ്സിറ്റി
തൊഴിൽഹാമിൾട്ടൺ ടെക്നോളജീസ്, Inc. യുടെ സി.ഇ.ഓ.
കമ്പ്യൂട്ടർ ശാസ്ത്രജ്ഞ
പുരസ്കാരങ്ങൾപ്രസിഡൻഷ്യൽ മെഡൽ ഓഫ്‌ ഫ്രീഡം

വിഖ്യാതയായ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞയും സിസ്റ്റംസ് എഞ്ചിനീയറും ബിസിനസ് ഉടമയുമാണ് മാർഗരറ്റ് ഹെയ്ഫീൽഡ് ഹാമിൽടൺ (ജനനം: ആഗസ്റ്റ് 17, 1936). എം.ഐ.ടി. ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് വിഭാഗം ഡയറക്ടറായിരിക്കെ, നാസയുടെ അപ്പോളോ ചാന്ദ്രദൗത്യങ്ങൾക്ക് വേണ്ടി ഓൺബോർഡ് ഫ്ലൈറ്റ് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1986 ൽ കേംബ്രിഡ്ജിൽ ആരംഭിച്ച ഹാമിൽടൺ ടെക്നോളജീസ് എന്ന കമ്പനിയുടെ സ്ഥാപകയും സി.ഇ.ഓ.യുമായി. സോഫ്റ്റ്‌വെയർ രൂപകല്പനയിൽ അവർ മുന്നോട്ട് വച്ച ഡെവലപ്മെന്റ് ബിഫോർ ദി ഫാക്ട് (DBTF) മാതൃകയിലുള്ള യൂണിവേഴ്സൽ സിസ്റ്റംസ് ലാങ്‌ഗ്വേജ് അടിസ്ഥാനമാക്കിയാണ് കമ്പനി വികസിച്ചത്.

അവർ ചുമതല വഹിച്ചിരുന്ന ഏതാണ്ട് അറുപതോളം പദ്ധതികളെ കുറിച്ചും ആറു പ്രധാന പരിപാടികളെ കുറിച്ചുമുള്ള 130 ലധികം പ്രബന്ധങ്ങളും തുടർപഠനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പോളോ ദൗത്യങ്ങളിൽ ഓൺബോർഡ് ഫ്ലൈറ്റ് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചതിന്, 2016 നവംബർ 22 നു അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ അവർക്കു പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു.

പൂർവകാല ജീവിതം[തിരുത്തുക]

SAGE പദ്ധതി[തിരുത്തുക]

നാസ[തിരുത്തുക]

അപ്പോളോ 11[തിരുത്തുക]

ബിസിനസ്സുകൾ[തിരുത്തുക]

സംഭാവനകൾ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]