മാർഗരറ്റ് മോർസ് നൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരറ്റ് മോർസ് നൈസ്
ജനനംഡിസംബർ 6, 1883
അംഹേർസ്റ്റ്, മാസ്സച്ചുസെറ്റ്സ്
മരണംജൂൺ 26, 1974(1974-06-26) (പ്രായം 90)
ദേശീയതഅമേരിക്ക
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപക്ഷിശാസ്ത്രം

ഒരു അമേരിക്കൻ പക്ഷി ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് മോർസ് നൈസ് (Margaret Morse Nice) (ജനനം: ഡിസംബർ 6, 1883 - മരണം: ജൂൺ 26, 1974). സോങ് സ്പാരോ (Song Sparrow) എന്ന പക്ഷിയെ കുറിച്ച് പഠിക്കുകയും പുസ്തകമെഴുതുകയും ചെയ്ത് ഏറെ പ്രശസ്തയായ വ്യക്തിയാണ് മാർഗരറ്റ്. സോങ് സ്പാരോയുടെ ജീവചരിത്ര പഠനങ്ങൾ (Studies in the Life History of the Song Sparrow) എന്ന ഗ്രന്ഥത്തിലൂടെയാണ് പഠനകാര്യങ്ങൾ പ്രസിദ്ധീകരിച്ചത്. 1937 ഇൽ ആയിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 1883 ഇൽ ജനിച്ച മാർഗരറ്റ് 1938 ഇൽ അമേരിക്ക ഓർണിത്തോളജിസ്റ്റ് യൂണിയന്റെ പ്രസിഡന്റായി മാറി. പക്ഷികളെ കുറിച്ച് 250 ലധികം പഠനങ്ങളും ഒട്ടേറെ പുസ്തകങ്ങളും എഴുതിയിരുന്നു. 1974 ലാണ് മാർഗരറ്റ് അന്തരിച്ചത്.[1][2]

ആദ്യ കാല ജീവിതം[തിരുത്തുക]

മസാച്യുസെറ്റ്സ്സിലെ അംഹേർസ്റ്റിലാണ് (Amherst) മാർഗരറ്റ് ജനിച്ചത്. അംഹെർസ്റ്റ് കോളേജിലെ ചരിത്രാദ്ധ്യാപകനായ അൻസൻ ഡി. മോർസയുടേയും, മാർഗരറ്റ് ഡങ്കന്റേയും (ഏലി) മകളായാണ് മാർഗരറ്റ് ജനിച്ചത്. ഇവരുടെ നാലു മക്കളിൽ ഒരാളായിരുന്നു മാർഗരറ്റ്. കാതറിൻ എന്ന സഹോദരിയും ഹരോൾഡ്, എഡ്വേർഡ് എന്നീ രണ്ട് സഹോദരന്മാരും നൈസിനുണ്ടായിരുന്നു.[1]

1979 ഇൽ പുറത്തിറങ്ങിയ അവരുടെ ആത്മകഥയായ "റിസേർച്ച് ഈസ് എ പാഷൻ വിത്ത് മി" (Research Is a Passion With Me) എന്ന പുസ്തകത്തിൽ, "എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്തുമസ്സ് കാലം 1895 ലാണ്" എന്നു പറയുന്നുണ്ട്.[3] കാരണം ആ സമയത്താണ് മാബേൽ ഓസ്ഗുഡ് റൈറ്റ്സിന്റെ( Mabel Osgood Wright) ബേർഡ്-ക്രാഫ്റ്റ് എന്ന പുസ്തകം പുറത്തു വന്നത്. ഈ പുസ്തകത്തിൽ വിവിധ പക്ഷികളുടെ വർണ്ണ ചിത്രങ്ങൾ ഒത്തിരി ഉണ്ടായിരുന്നു. പന്ത്രണ്ടുവയസ്സുള്ളപ്പോൾ തന്നെ പ്രാദേശിക പക്ഷികളെ കുറിച്ചുള്ള വിവിധങ്ങളായ കുറിപ്പുകൾ സൂക്ഷിക്കാൻ നൈസിനെ ഈ പുസ്തകം ഏറെ സഹായിച്ചിരുന്നു. അവയിൽ പലതും ശ്രദ്ധാപൂർവമായ കുറിപ്പുകളായതു കൊണ്ട്, പന്ത്രണ്ട്, പതിമൂന്നു വയസുള്ളപ്പോഴത്തെ തന്റെ ആ കുറിപ്പുകളുമായി പിന്നീടുള്ള കണ്ടെത്തലുകൾ താരതമ്യം ചെയ്യാനും ചെറിയ അമേരിക്കൻ റോബികളുടെ വിജയത്തെകുറിച്ച് അറിയാനും, സ്പാറോ കുരുവികളെ കൂടുതലറിയാനും, 61 വർഷത്തിനുശേഷം കണ്ടെത്തിയ ഫ്ളൈ കാച്ചറുകളുമായി കൂടുതലറിയാനും ഉപകരിച്ചിരുന്നു.[4]

നൈസിനു ബിരുദം 1906 -ൽ മൌണ്ട് ഹോളോക്ക് കോളേജിൽ നിന്നും, 1915 -ൽ വോർസെസ്റ്ററിലെ ക്ലാർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ജീവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ലഭിച്ചു. ക്ലാർക്ക് യൂണിവേഴ്സിറ്റിയിൽ അപ്പോൾ ആകെയുണ്ടായിരുന്ന രണ്ട് വനിതാ ബിരുദാനതരബിരുദ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു മാർഗരറ്റ്. ഈ സമയത്ത് വടക്കൻ ബോബ്വീററ്റിലെ ഭക്ഷണത്തെ കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠനം ഇവർ നടത്തി. കോളിൻസ് വിർജിയാനിയൻ (Colinus virginianus) എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചിരുന്നു.[5]

പിന്നീടുള്ള ജീവിതം[തിരുത്തുക]

സോങ് സ്പാരോ പക്ഷി

ഒരിക്കൽ മാർഗരറ്റ്, ക്ലാർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ലിയോനാർഡ് ബ്ലെയിൻ നൈസുമായി (Leonard Blaine Nice) കൂടിക്കാഴ്ച നടത്തുകയുണ്ടായി. തുടർന്ന് 1908 -ൽ അവർ വിവാഹിതരായി. ഇവർക്ക് അഞ്ചു കുട്ടികൾ ജനിച്ചു. 1911 ഇൽ കോൺസ്റ്റൻസ് (Constance), 1912 ഇൽ മാർജറി (Marjorie), 1916 -ഇൽ ബാർബറ (Barbara), 1918-ഇൽ എലീനോർ ( Eleanor), 1922 ഇൽ ജനിച്ച ജാനെറ്റ് (Janet) എന്നിവരായിരുന്നു മക്കൾ. ഇവരിൽ ഒഹായോയിലെ കൊളംബസിൽ വെച്ച് ഒമ്പതാം വയസ്സിൽ ന്യുമോണിയ ബാധിച്ച് എലീനോർ മരിച്ചിരുന്നു.

മാർഗരറ്റ് 1913 മുതൽ 1927 വരെ ഒക്ലഹോമയിലെ (Oklahoma) പക്ഷികളെ പഠനവിധേയമാക്കിയിരുന്നു. 1931 ൽ "ഒക്ലഹോമയിലെ പക്ഷികൾ" (Birds of Oklahoma) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒക്ലഹോമയിലെ ജീവിത കാലത്ത് മാർഗരറ്റിന് കുട്ടികളുടെ മനശാസ്ത്രത്ത വിഷയങ്ങളിൽ വളരെയധികം താല്പര്യപ്പെടുകയുണ്ടായി. ഇതോടനുബന്ധിച്ച് അവൾ 18 ലേഖനങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. തന്റെ സ്വന്തം കുട്ടികളെ വെച്ചുതന്നെ, അവരുടെ പദാവലി, വാചകങ്ങളുടെ നീളം, സംഭാഷണം എന്നിവ പഠിച്ചിരുന്നു.[6] 1927-ൽ ഓഹിയോയിലെ കൊളംബസിലേക്ക് താമസം മാറി. അവിടെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അന്നേരമുണ്ടായിരുന്ന പ്രൊഫസർ ബ്ലെയിൻ മാർഗരറ്റിനെ പ്രൊഫസറായി അംഗീകരിച്ചു. ഇവിടെ വെച്ച് ലോകത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരിലൊരാളായി മാർഗരറ്റിനെ മാറ്റിയ സ്പാരോകളുടെ പഠനം അവൾ നടത്തി. തുടർന്ന് വളരെക്കാലം നീണ്ട കാലഘട്ടത്തിലെ പഠനത്തിനു ശേഷം ഓരോ പക്ഷിയുടെയും സ്വഭാവം അവർ രേഖപ്പെടുത്തി വെച്ചു. തുടക്കത്തിൽ വെറും രണ്ട് കൂട്ടം പക്ഷികളെ വെച്ചു തുടങ്ങിയ പഠനം പിന്നീട് അവർ 69 ജോഡി പക്ഷികളെ വെച്ചുള്ള പഠനങ്ങളായി വികസിപ്പിച്ചു. 1929 ൽ ആരംഭിച്ച ഈ പക്ഷിപഠനം നീണ്ട എട്ട് വർഷത്തോളം എടുത്തു പൂർത്തിയാക്കുവാൻ. പക്ഷികളുടെ പരസ്പരബന്ധം, പ്രജനന പ്രക്രിയ, വിഹാരപ്രദേശം, അവയുടെ പഠനരീതി, സഹജബോധം, പക്ഷികളുടെ കൂജനം എന്നിവയിൽ മാർഗരറ്റിന്റെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചു.[4] 1931 ൽ അമേരിക്കൻ ഓർക്കിത്തിലോജിസ്റ്റ് യൂണിയൻ (AOU) ഒരു യോഗത്തിൽ അവർ ഏൺസ്റ്റ് മായറെ (Ernst Mayr) കണ്ടുമുട്ടി. അവരുടെ പഠനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കാനും വിശദമായി തന്നെ തുടർന്നും എഴുതാനും അദ്ദേഹം മാർഗരറ്റിനെ പ്രോത്സാഹിപ്പിച്ചു. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനുശേഷം വിൽസൺ ക്ലബ്ബിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഇവരെ തെരഞ്ഞെടുത്തു. എയുവിന്റെ (AOU) ഫെലോഷിപ്പും തുടർന്ന് മാർഗരറ്റ് കരസ്ഥമാക്കി. 1938-ൽ ഓസ്ട്രിയയിൽ വെച്ച് കോൺറാഡ് ലോറെൻസ് ( Konrad Lorenz) എന്ന പക്ഷികളുടെ പരിചരണത്തെക്കുറിച്ച് രണ്ടുമാസം നീളുന്ന ഒരു പഠനം അവർ നടത്തിയിരുന്നു.

1974 ജൂൺ 26 നു നടന്ന ഭർത്താവിന്റെ മരണത്തിനു ശേഷം, രണ്ടു മാസം കഴിഞ്ഞ് ആർത്രീരിയോസ്ക്ളിറോസിസ് (Arteriosclerosis) ബാധിച്ച് മാർഗരറ്റ് മോർസ് നൈസ് മരിച്ചു. വാർദ്ധക്യകാലത്ത് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണിത്.

പുറത്തു നിന്നുള്ള വിവരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ട്രൗട്ട്മാൻ, എം. ബി. (1977)
  2. ലാസ്കി, അമീലിയ ആർ. (1957) - ജേർണൽ ഓഫ് ഫീൽഡ് ഓർണിതോളജി. 28 (3): 135-145.
  3. നൈസ്, എം. എം. 1979. റിസേർച്ച് ഈസ് എ പാഷൻ വിത്ത് മി. കൺസോളിഡേറ്റഡ് അമേിയോസ്റ്റ് കമ്മ്യൂണിക്കേഷൻസ്, ഇൻഫോടൊ, ടൊറന്റോ, ഒന്റാറിയോ
  4. 4.0 4.1 അലൻ കോണ്ട്രേറസ്, മിൽട്ടൺ ബെർഹാർഡ് ട്രൗട്ട്മാൻ കരോൾ എ. ബിയർമാൻ, ലൂയിസ് എസ്. ഗ്രിൻസ്റ്റീൻ, റോസ് കെ. റോസ് 1997. ബയോളജിക്കൽ സയൻസസ് ഇൻ വുമൺ: എ ബയോബിബ്ലിയോഗ്രാഫിക് സോഴ്സ്ബുക്ക്. ഗ്രീൻവുഡ് പ്രസ്സ്. - ISBN 0-313-29180-2
  5. ബർട്ട്, എഡ്വേർഡ് എച്ച്., ജൂനിയർ (1998)
  6. ലാസ്കി, അമീലിയ ആർ. (1944)
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_മോർസ്_നൈസ്&oldid=3532662" എന്ന താളിൽനിന്ന് ശേഖരിച്ചത്