മാർഗരറ്റ് അവെരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മാർഗരറ്റ് അവെരി
അവെരി 1987ൽ
ജനനം (1944-04-15) ഏപ്രിൽ 15, 1944  (79 വയസ്സ്)
തൊഴിൽഗായിക, നടി
സജീവ കാലം1972–present
ജീവിതപങ്കാളി(കൾ)
റോബർട്ട് ഗോർഡൻ ഹണ്ട്
(m. 1974; div. 1980)
കുട്ടികൾ1

മാർഗരറ്റ് അവെരി (ജനനം; ഏപ്രിൽ 15, 1944) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. നാടകവേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച അവെരി പിന്നീട് കൂൾ ബ്രീസ് (1972), വിച്ച് വേ ഈസ് അപ്പ്? (1977), സ്കോട്ട് ജോപ്ലിൻ (1977), ദി ഫിഷ് ദാറ്റ് സേവ്ഡ് പിറ്റ്സ്ബർഗ് (1979) ഉൾപ്പെടെയുള്ള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു

1985-ൽ പുറത്തിറങ്ങിയ ദി കളർ പർപ്പിൾ എന്ന ചിത്രത്തിലെ ഷഗ് അവെരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ കൂടുതലായി അറിയപ്പെടുന്ന അവെരി ഈ ചിത്രത്തിലെ വേഷത്തിന് ഒരു സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബ്ലൂബെറി ഹിൽ (1988), വൈറ്റ് മാൻസ് ബർഡൻ (1995), വെൽക്കം ഹോം റോസ്‌കോ ജെങ്കിൻസ് (2008), മീറ്റ് ദ ബ്രൗൺസ് (2008), പ്രൗഡ് മേരി (2018) എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ അവർ തുടർന്ന് അഭിനയിച്ചു. 2013 മുതൽ 2019 വരെയുള്ള കാലത്ത് ബീയിംഗ് മേരി ജെയ്ൻ എന്ന BET നാടകീയ ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തിന്റെ അമ്മ ഹെലൻ പാറ്റേഴ്‌സണായി അവർ അഭിനയിച്ചു.

ആദ്യകാലം[തിരുത്തുക]

ഒക്‌ലഹോമയിലെ മംഗമിൽ ജനിച്ച മാർഗരറ്റ് അവെരി കാലിഫോർണിയയിലെ സാൻ ഡിയേഗോയിൽ വളരുകയും അവിടെ പോയിന്റ് ലോമ ഹൈസ്‌കൂളിൽ പഠനം നടത്തുകയും ചെയ്തു.[1] തുടർന്ന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന അവെരി അവിടെ 1965-ൽ വിദ്യാഭ്യാസ വിഷയത്തിൽ ബിരുദം നേടി. ലോസ് ആഞ്ചൽസിൽ ഒരു താൽക്കാലിക ജോലി ചെയ്യുമ്പോൾ, അവെരി ഗാനങ്ങൾ ആലപിക്കുവാനും അഭിനയിക്കാനും ആരംഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. Brumburgh, Gary. "IMDb Mini Biography".
  2. Brumburgh, Gary. "IMDb Mini Biography".
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_അവെരി&oldid=3975262" എന്ന താളിൽനിന്ന് ശേഖരിച്ചത്