മാർക്കോണി മത്തായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർക്കോണി മത്തായി
പ്രമാണം:Maarconi Mathaai.jpg
സംവിധാനംസനിൽ കളത്തിൽ
നിർമ്മാണംപ്രേമചന്ദ്രൻ
രചനസനിൽ കളത്തിൽ
അഭിനേതാക്കൾജയറാം
വിജയ് സേതുപതി
ആത്മീയ രാജൻ
നരേൻ
അജു വർഗീസ്
സംഗീതംഎം ജയചന്ദ്രൻ
ഛായാഗ്രഹണംസജൻ കളത്തിൽ
സ്റ്റുഡിയോസത്യം സിനിമാസ്
വിതരണംസത്യം എൻറ്റർടൈൻമെൻറ്റ്
റിലീസിങ് തീയതി2019 ജൂലൈ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത 2019 ജൂലൈ 12ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് മാർക്കോണി മത്തായി.ജയറാം നായകനായ ഈ ചിത്രത്തിൽ ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ആത്മീയ രാജനാണ് നായിക.ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നമക്കൾ ശെൽവൻവിജയ് സേതുപതി ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു.നരേൻ,അജു വർഗീസ്, സിദ്ധാർത്ഥ് ശിവ,മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജയചന്ദ്രനാണ്.ഹാസ്യതാരമായ അജു വർഗീസിന്റെ 100മത്തെ ചലച്ചിത്രമാണ് ഇത്


റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരൻ മാർക്കോണി മത്തായിയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാർക്കോണിയുടെ പേരും ഒപ്പം ചേർത്തത്.

കഥാസാരം[തിരുത്തുക]

മത്തായിയുടെ(ജയറാം) ബാല്യകാലത്തിലെ അയാളുടെ പ്രണയം ദൃശ്യവൽക്കരിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പ്രണയം പുരോഗമിക്കുന്നതിനിടെ ഒരു ദിവസം കുഞ്ഞു മത്തായി, കാമുകിയെ കാണാൻ കോവണി കയറി അങ്ങ് മുകളിലെത്തുന്നു. പാൽഗ്ലാസിൽ പ്രണയം പങ്കുവയ്ക്കുന്നതിനിടെ വീട്ടുകാർ പിടികൂടി ഏണി വലിച്ചു താഴെയിട്ടു. പെൺകുട്ടിയെ തല്ലി വശംകെടുത്തി. അങ്ങനെ ആ പ്രണയം മത്തായിയുടെ മൊട്ടിലേ നുള്ളിക്കളഞ്ഞു. ബാല്യത്തിൽ നേരിട്ട പ്രണയത്തിന്റെ തിക്താനുഭവങ്ങൾക്കൊടുവിൽ ലോകത്തിലെ എല്ലാറ്റിനോടും പ്രണയമാണെന്നു പ്രഖ്യാപിച്ച് കുടുംബ ജീവിതം തന്നെ വേണ്ടെന്നു വച്ച് ഒറ്റപ്പെട്ടു പോകുന്ന യുവത്വത്തിന്റെ നേർ ചിത്രമാവുകയാണ് മത്തായി. വാരിക്കോരി നൽകുന്ന സ്നേഹവുമായി എല്ലാവരും ചുറ്റുമുള്ളപ്പോഴും ഒറ്റയ്ക്കായി പോകുന്ന മത്തായി, ഒരു നീറ്റൽ സമ്മാനിച്ചു മുന്നോട്ടു നീങ്ങുന്നു.

തുടർന്ന് കുറേ വർഷങ്ങൾക്ക് ശേഷം എഫ്എം റേഡിയോയ്ക്ക് റേഞ്ചു കിട്ടാത്ത അഞ്ചങ്ങാടിയെന്ന ഗ്രാമത്തിലെ സർവീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാകുന്ന മത്തായി പാട്ടിനോടുള്ള പ്രണയം കൊണ്ടാണ് എഫ്എം റേഡിയോയ്ക്ക് റേഞ്ച് പിടിക്കുന്നു. ഇതോടെ നാട്ടുകാരും എംഫ്എം പാട്ടുകളുടെ ആരാധകരാകുന്നു. എഫ്എം റേഡിയോയിലെ ഒരു പ്രണയ പരിപാടിക്ക് അതിഥി അവതാരകനായി വിജയ് സേതുപതി കൂടി എത്തുന്നതോടെ നാട്ടിലെ പ്രണയമെല്ലാം റേഡിയോയിലൂടെ പാട്ടാകുന്നു. അങ്ങനെയാണ് മത്തായിയുടെ പ്രണയവും നാട്ടുകാരറിയുന്നത്. ഇതേതുടർന്നുണ്ടാകുന്ന തുടർനിമിഷങ്ങളിലൂടെ ഈ ചിത്രം സഞ്ചരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

റിലീസ്[തിരുത്തുക]

2019 ജൂലൈ 12ന് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.

സംഗീതം[തിരുത്തുക]

അനിൽ പനച്ചൂരാൻ,ഹരിനാരായണൻ എന്നിവരുവരുടെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിർവഹിച്ചത്.

മാർക്കോണി മത്തായി
ശബ്ദട്രാക്ക് by എം ജയചന്ദ്രൻ
Recorded2019

1.എന്നാ പറയാനാ -അജയ് ഗോപാൽ, ഭാനു പ്രകാശ്, സംഗീത സജിത്ത്, നിഖിൽ രാജ് .

2.തൊട്ടേ, ഒന്ന് തൊട്ടേ-ഉണ്ണിമേനോൻ.

3.നൻമ്പാ-യാസീം നസീർ

അവലംബം[തിരുത്തുക]

ഒരു സിമ്പിൾ പ്രണയകഥ’; മാർക്കോണി മത്തായി

twentyfournews.com

"https://ml.wikipedia.org/w/index.php?title=മാർക്കോണി_മത്തായി&oldid=3221166" എന്ന താളിൽനിന്ന് ശേഖരിച്ചത്