മാർക്കസ് യൂണിയസ് ബ്രൂട്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്കസ് യൂണിയസ് ബ്രൂട്ടസ്
ബ്രൂട്ടസിന്റെ മാർബിൾ പ്രതിമ. റോമിലെ ദേശീയ സംഗ്രഹാലയത്തിൽ
റോമൻ റിപ്പബ്ലിക്കിലെ സെനറ്റർ
വ്യക്തിഗത വിവരങ്ങൾ
ജനനംJune, 85 BC
Rome, Italia
മരണം23 October, 42 BC (aged 43)
Macedonia
ജോലിPolitician, jurist, military commander
അറിയപ്പെടുന്നത്സീസർ വധം

മാർക്കസ് യൂണിയസ് ബ്രൂട്ടസ് (85 ബി സി – 23 ഒക്റ്റോബർ 42 ബിസി) റോമൻ റിപബ്ലിക്കിലെ ഒരു സൈന്യ നായകനും, രാഷ്ട്രീയ നേതാവുമായിരുന്നു. സീസർ വധത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് കാരണം പ്രസിദ്ധൻ. പിൽക്കാലത്ത് വിമതനായി മാർക്ക് ആന്റണി, ഒക്റ്റാവിയൻ, മാർക്കസ് ലെപിഡസ് എന്നിവർ രൂപീകരിച്ച രണ്ടാം ത്രിമൂർത്തി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു. ആ യുദ്ധത്തിൽ മരണമടഞ്ഞു.

ജീവിതരേഖ[തിരുത്തുക]

85 ബി സി യിൽ റോമിൽ ജനിച്ചു. അച്ഛ്റെ പേരും മാർക്കസ് യൂണിയസ് ബ്രൂട്ടസ് (Marcus Junius Brutus the Elder) എന്നായിരുന്നു. പിതാവിനെ മൂത്ത മാർക്കസ് യൂണിയസ് ബ്രൂട്ടസ് എന്നു വിളിക്കുന്നു, മകനെ ഇളയ മൂത്ത മാർക്കസ് യൂണിയസ് ബ്രൂട്ടസ് എന്നും. മാതാവ് സെർവീല്യ കൈപിയോണിസ് (Servilia Caepionis) ഇളയ കാറ്റോവിന്റെ സഹോദരിയായിരുന്നു. ഇവരുടെ അമ്മ ഒന്നാണ് കാറ്റോവിന്റെ പിതാവ് വേറെയാണ്. ഇദ്ദേഹത്തിന്റെ അച്ഛൻ മൂത്ത മാർക്കസ് യൂണിയസ് ബ്രൂട്ടസ് ലെപിഡസിന്റെ കലാപത്തിൽ പങ്കെടുത്തതിന് ശേഷം കീഴങ്ങിയതിനു ശേഷവും ദുരൂഹമായ സാഹചര്യത്തിൽ പോംപിയാൽ വധിക്കപ്പെട്ടു. പിൽക്കാലത്ത് ബ്രൂട്ടസിന്റെ അമ്മ സെർവീല്യ സീസറിന്റെ കാമുകിയായിരുന്നു. ബ്രൂട്ടസ് സീസറിന്റെ മകനാണെന്ന ഒരു കിംവദന്തിയും അക്കാലത്ത് റോമിൽ നിലവിലുണ്ടായിരുന്നു. ഇതിൽ സത്യമുണ്ടാകാൻ സാധ്യതയില്ല, കാരണം സീസറും ബ്രൂട്ടസും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. [1][2]

അവലംബം[തിരുത്തുക]

  1. Europius, translated, with notes, by Rev. John Selby Watson (1843). "Abridgement of Roman History". Forumromanum.org. Retrieved 2011-01-16.
  2. Suetonius, The Deified Julius, 50