മാഹിർ സയ്ൻ
മാഹിർ സൈൻ ماهر زين | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Sweden |
തൊഴിൽ(കൾ) | Singer, musician, songwriter, composer |
ഉപകരണ(ങ്ങൾ) | Guitar, piano, keyboard, percussion, synthesizers |
വർഷങ്ങളായി സജീവം | 2009–present |
ലേബലുകൾ | Awakening Records Sony Music |
ഒരു സ്വീഡിഷ് ഗായകനും ഗാനരചയിതാവും നിർമാതാവുമാണ് ലബനീസ് വംശജനായ മെഹർ സയിൻ (ജൂലൈ 16, 1981). ഇസ്‌ലാമുമായി ബന്ധപ്പെട്ട ഗാനങ്ങളാണ് മുഖ്യമായും മെഹറിന്റെ സംഗീതം. അദ്ദേഹത്തിന്റെ അരങ്ങേറ്റ ഗാനമായ "നന്ദി അല്ലാഹ് (2009)" ഒരു അന്താരാഷ്ട്ര വിജയമാവുകയുണ്ടായി.
ജീവിതരേഖ
[തിരുത്തുക]മെഹറിനു 8 വയസ്സ് പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം സ്വീഡനിലേക്ക് കുടിയേറി. തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സ്വീഡനിൽ നിന്ന് തന്നെ ഏറോനോടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. കോളേജ് കാലത്തിനു ശേഷം സ്വീഡിഷ് ഗാനനിർമതാവായ റെഡ് വണ്ഉമായി ബന്ധപ്പെട്ടു. പിന്നീട് റെഡ് വണ് അമേരിക്കയിലേക്ക് തങ്ങളുടെ ആസ്ഥാനം മാറിയപ്പോൾ മെഹറും ന്യൂ യോർകിലെക്ക് പോയി (2006). ഒരിക്കൽ ലീവിൽ നാട്ടിൽ വന്ന ശേഷം ഇസ്ലാമുമായി ബന്ധപ്പെട്ട കൂടുതൽ ഗാനങ്ങൾ രചിക്കാനും അതിനു വേണ്ടി സമയം ചെലവഴിക്കാനും തീരുമാനിച്ച അദ്ദേഹം റെഡ് വണഉമായി വേർ പിരിഞ്ഞു.
നന്ദി അല്ലാഹ്
[തിരുത്തുക]2009 ജനുവരിയിൽ അവയികനിംഗ് റെക്കോർഡ്‌സുമായി ബന്ധപ്പെട്ടു തുടങ്ങിയ മെഹറിന്റെ കന്നി ആൽബമായ നന്ദി അല്ലാഹ് 13 ഗാനങ്ങളുമായി നവംബറിൽ പുറത്തിറങ്ങി. മെഹറും അവയികനിംഗ് റെക്കോർഡ്‌സും സോഷ്യൽ മീഡിയയെ ധാരാളമായി ഉപയോഗപ്പെടുത്തുകയും തദ്ഫലമായി യൂടൂബിലും ഫേസ്‌ബുക്കിലും ഈ ഗാനങ്ങൾ ജനകീയമാവുകയുമുണ്ടായി.
മറ്റു ഗാനങ്ങൾ
[തിരുത്തുക]2009: "പാലസ്തീൻ വിൽ ബി ഫ്രീ"
2010: "ഇന്ഷാ അല്ലാഹ്"
2010: "ദ ചൂസൻ വണ്"
2011: "ഫ്രീഡം"
2011: "യാ നബി സലാം അലയിക"
2011: "ഫോർ ദ റെസ്റ്റ് ഓഫ് മൈ ലൈഫ്""