Jump to content

മാസ് ഹുനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ് ഹുനി
രോഷി ( ഒരു തരം റൊട്ടി) ഒപ്പം മാസ് ഹുനി
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംമാലദ്വീപ്
പ്രദേശം/രാജ്യംദക്ഷിണേഷ്യ
വിഭവത്തിന്റെ വിവരണം
തരംപ്രഭാത വിഭവം
Serving temperatureപുതുതായി ചുട്ട റോഷിക്കൊപ്പം ചപ്പാത്തി[1]
വ്യതിയാനങ്ങൾബരാബോവ (മത്തങ്ങ) മാസ് ഹുനി

മാസ് ഹുനി ( Mahl: މަސްހުނި ) ചൂര, ഉള്ളി, തേങ്ങ, മുളക് എന്നിവ ഉൾപ്പെടുന്ന ഒരു സാധാരണ മാലദ്വീപ് പ്രഭാതഭക്ഷണമാണ് . [2] എല്ലാ ചേരുവകളും നന്നായി അരിഞ്ഞ്, ചിരകിയ തേങ്ങയുടെ കൂടെ കലർത്തി കഴിക്കുന്നു. ഈ വിഭവം സാധാരണയായി റോഷി എന്ന റൊട്ടിക്കും ( ചപ്പാത്തി പോലെ സമാനമാണ്) മധുരമുള്ള ചൂടുള്ള ചായയ്ക്കും ഒപ്പം കഴിക്കുന്നു. [3]

മാലിദ്വീപിൽ സംസാരിക്കുന്ന ദിവേഹി ഭാഷയിൽ മാസ് എന്നാൽ മത്സ്യം എന്നും ഹുനി എന്നാൽ തേങ്ങ എന്നും ആണ് അർത്ഥം. ഉണക്കിയതും കൂടാതെ/അല്ലെങ്കിൽ ടിന്നിലടച്ചതുമായ ചൂര മത്സ്യം, മുളക്, ഉള്ളി, അപ്പോൾ തിരുകിയ തേങ്ങ, നാരങ്ങ, മല്ലിയില എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു തരം വിഭവം ആണ് ഇത്. മാസ് ഹുനിയുടെ കൂടുതൽ പരമ്പരാഗത പതിപ്പിൽ, സാധാരണയായി "മാലദ്വീപ് ഫിഷ്" എന്നറിയപ്പെടുന്ന മാസ് (മാൽദീവ് ഫിഷ്) എന്ന ഉണക്ക ചൂര മത്സ്യമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ മാലിദ്വീപുകാർ ടിന്നിലടച്ച ചൂരയും ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. ഉണക്കമീനോ ടിന്നിലടച്ച മത്സ്യമോ അല്ലെങ്കിൽ ഇവ രണ്ടും ചേർത്തോ മാസ് ഹുനി തയ്യാറാക്കാം. തെക്കുകിഴക്കൻ ഏഷ്യയിൽ ചെമ്മീൻ പേസ്റ്റും ഫിഷ് സോസുകളും ഉപയോഗിക്കുന്നതിനോട് തുല്യമാണ് ശ്രീലങ്കയിലെയും, മാലിദ്വീപിലെയും മാസിൻ്റെ ഉപയോഗം.

മാസ് ഹുനിയുടെ മറ്റ് വകഭേദങ്ങൾ

[തിരുത്തുക]

മാലദ്വീപിൽ വ്യാപകമായ കാണപ്പെടുന്ന മൊറിംഗേസി കുടുംബത്തിൽ പെടുന്ന ഒരു ചെടിയായ മുരിങ്ങയുടെ (മൊറിംഗ ഒലിഫെറ) കായ്കൾ (മുരിങ്ങക്കായ) ഉപയോഗിച്ചാണ് മാസ് ഹുനിയുടെ ഒരു വ്യതിയാനം പതിവായി നിർമ്മിക്കുന്നത്. മുരിങ്ങകായ്കൾ ആദ്യം തിളപ്പിച്ച്, പിന്നീട് അതിൻ്റെ മാംസവും വിത്തുകളും എടുത്ത് ശേഷം ബാക്കിയുള്ള ചേരുവകളുമായി കലർത്തുന്നു. മസ് ഹുനിയുടെ മറ്റൊരു വ്യതിയാനം, കട്ടിയുള്ളത്, വേവിച്ച ബട്ടർനട്ട് സ്ക്വാഷ്, മധുരക്കിഴങ്ങ് അല്ലെങ്കിൽ മത്തങ്ങ എന്നിവ ഉപയോഗിച്ചും ഉണ്ടാക്കാം.

മാലിദ്വീപിൽ, പരമ്പരാഗതമായി, മത്സ്യം കുറവായിരിക്കുമ്പോൾ, വിവിധ തരം അരിഞ്ഞ ഇലകൾ മാസ് ഹുനി മിശ്രിതത്തിൽ ചേർക്കുന്നു. മുരിങ്ങ കൂടാതെ, മറ്റ് പ്രാദേശിക വൃക്ഷ സസ്യങ്ങളായ .ഡിഗുത്തിയാര ( സെന്ന ഒക്‌സിഡെന്റലിസ്), കുംഹാഫില അല്ലെങ്കിൽ ഗറംഫൗ ( ലൗനേയ സാർമെന്റോസ ), മബുൽഹാ ( അബുട്ടിലോൺ തിയോഫ്രാസ്റ്റി ), ഒലിഫെറ , മധുരക്കിഴങ്ങ്',' അമരൻതുസ്‌പിൻ ' കൂടാതെ പിസോണിയ എന്നിവ, മസ് ഹുനിയിൽ കുറച്ചോ കൂടുതലോ ഒക്കെ ചേർക്കുന്നു.

തയ്യാറാക്കൽ

[തിരുത്തുക]

ചേരുവകൾ

[തിരുത്തുക]

മാസ് ഹുനിക്ക് വേണ്ടി അര കിലോ ടിന്നിലടച്ച (ക്യാൻഡ്) സോളിഡ് വൈറ്റ് ട്യൂണ, പൊടിച്ചത് 5 ഔൺസ് ഉണങ്ങിയ ട്യൂണ (മാസ് - മാൽദീവ് ഫിഷ്) 2 പച്ച മുളക് , കുരുകളഞ്ഞ് അരിഞ്ഞത് 2 ഉള്ളി, അരിഞ്ഞത് 2 വലിയ നാരങ്ങയുടെ നീര് 1 നാരങ്ങയുടെ തൊലി 1 പുതിയ തേങ്ങ , തിരുകിയെടുത്തത് (ഇല്ലെങ്കിൽ 100ഗ്രാം ഉണക്കിയ ചിരകിയ തേങ്ങ (അൽപ്പം തേങ്ങാപ്പാൽ ഉപയോഗിച്ച് വീണ്ടും ജലാംശം ചേർത്തത്) 100 ഗ്രാം തേങ്ങാപ്പാൽ കുറച്ച് മല്ലിയില 2 ടേബിൾസ്പൂൺ എണ്ണ ഉപ്പ് കുരുമുളക്

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

ഒരു വലിയ പാത്രത്തിൽ, എല്ലാ ചേരുവകളും കൂട്ടിച്ചേർക്കുക.

ഒന്നുകിൽ മാസ് ഹുനി ഒരു പാത്രത്തിൽ വിളമ്പുക. അല്ലെങ്കിൽ ഒരു അച്ചിൽ ആക്കിയിട്ട് ഒരു രൂപം വരുത്തി വിളമ്പുക. മാസ് ഹുനി തണുപ്പിച്ച് വേണം വിളമ്പാൻ.


റഫറൻസുകൾ

[തിരുത്തുക]
  1. Xavier Romero-Frias, The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom, Barcelona 1999, ISBN 84-7254-801-5
  2. Tom Masters.
  3. Xavier Romero-Frias, The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom, Barcelona 1999, ISBN 84-7254-801-5

ഗ്രന്ഥസൂചിക

[തിരുത്തുക]
  • സേവ്യർ റൊമേറോ- ഫ്രിയാസ്, ഈറ്റിംഗ് ഓൺ ദി ഐലൻഡ്‌സ്, ഹിമാൽ സൗത്തേഷ്യൻ, വാല്യം. 26 നമ്പർ 2, പേജുകൾ 69–91 

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാസ്_ഹുനി&oldid=3824976" എന്ന താളിൽനിന്ന് ശേഖരിച്ചത്