മാസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസിസ്

Մասիս
The centre of Masis with Saint Thaddeus Church
The centre of Masis with Saint Thaddeus Church
മാസിസ് is located in Armenia
മാസിസ്
മാസിസ്
Coordinates: 40°00′50″N 44°29′09″E / 40.01389°N 44.48583°E / 40.01389; 44.48583
Country അർമേനിയ
MarzArarat
Founded1953
വിസ്തീർണ്ണം
 • ആകെ5.7 ച.കി.മീ.(2.2 ച മൈ)
ഉയരം
854 മീ(2,802 അടി)
ജനസംഖ്യ
 (2011 census)
 • ആകെ20,215
 • റാങ്ക്Armenia: 15th
 • ജനസാന്ദ്രത3,500/ച.കി.മീ.(9,200/ച മൈ)
സമയമേഖലUTC+4 ( )
ഏരിയ കോഡ്+374(236)
വെബ്സൈറ്റ്Official website
Sources: Population[1]

മാസിസ് (അർമേനിയൻ: Մասիս) അർമേനിയയിലെ അരാരത്ത് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. ഹ്രസ്ദാൻ നദിയുടെ ഇടതു കരയിൽ, തലസ്ഥാനമായ യെറിവാനിൽ നിന്ന് 9 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, അരരാത്ത് പർവതത്തിന്അഭിമുഖമായാണ് ഇത് സ്ഥിതിചെയ്യുന്നത്. യെറിവാനിൽ സർവീസ് നടത്തുന്ന ഒരു വലിയ റെയിൽറോഡ് വ്യാപാര സംവിധാനം പട്ടണത്തിൽ നിലനിൽക്കുന്നു. അസർബെയ്ജാനുമായുള്ള അതിർത്തി അടയ്ക്കുന്നത് വരെ തലസ്ഥാന നഗരത്തെ നഖിച്ചേവൻ സ്വയംഭരണ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുമായി റെയിൽവേ വഴി ബന്ധിപ്പിച്ചിരുന്നു.

അരാരത്ത് പർവ്വതം, ലിറ്റിൽ അരാരത്ത് എന്നിവയ്ക്ക് സമീപസ്ഥമായ ജനവാസ കേന്ദ്രങ്ങളിലൊന്നാണ് മാസിസ്. നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിൽ നിന്നും മലനിരകൾ ദൃശ്യമാണ്.

പദോൽപ്പത്തി[തിരുത്തുക]

മാസിസ് (അർമേനിയൻ: Մասիս) എന്നത് അരരാത്ത് പർവതത്തിന്റെ കൊടുമുടിയുടെ അർമേനിയൻ പേരാണ്. അർമേനിയൻ ഗോത്രപിതാവായിരുന്ന ഹേക്കിന്റെ കൊച്ചുമകനായ അമസിയ രാജാവിൽ നിന്നാണ് ഈ പേര് ലഭിച്ചതെന്ന് രേഖപ്പെടുത്തുന്ന ദ ഹിസ്റ്ററി ഓഫ് അർമീനിയ എന്ന ചരിത്ര ഗ്രന്ഥം അദ്ദേഹം പർവതത്തെ മാസിസ് എന്ന് തന്റെ സ്വന്തം പേരിൽ വിളിച്ചിരുന്നതായും വ്യക്തമാക്കുന്നു.[2]

ചരിത്രം[തിരുത്തുക]

ചരിത്രപരമായി, പുരാതന അർമേനിയയിലെ ചരിത്രപ്രസിദ്ധമായ പ്രവിശ്യയായ ഐരാരത്തിലെ വോസ്താൻ ഹയോട്ട്സ് കന്റോണിലാണ് ആധുനിക മാസിസ് പ്രദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. നരിമാൻലു, സാംഗിബസാർ, ഉലുഖാൻലു എന്നീ മൂന്ന് ഗ്രാമങ്ങൾ ഉൾപ്പട്ടതാണ് മാസിസ് പട്ടണം. ഒന്നാം റിപ്പബ്ലിക് ഓഫ് അർമേനിയയുടെ കാലഘട്ടത്തിൽ (1918-1920), അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പിന്തുണയോടെ സാംഗിബസാറിലെയും മറ്റ് സമീപ ഗ്രാമങ്ങളിലെയും തുർക്കി സംസാരിക്കുന്ന മുസ്ലീം ജനസംഖ്യ അസർബൈജാനുമായി കൂട്ടിച്ചർക്കുകയെന്ന ലക്ഷ്യത്തോടെ അർമേനിയൻ അധികാരികൾക്കെതിരെ കലാപം നടത്തി.[3] അർമേനിയൻ ഭരണകൂടത്തിന് കീഴടങ്ങാൻ വിമതർക്ക് അന്ത്യശാസനം നൽകിയ ശേഷം, അത് നിരസിക്കപ്പെട്ടതോടെ, അർമേനിയൻ സൈന്യം 1920 ജൂൺ 20 ന് സാംഗിബസാർ തിരിച്ചുപിടിക്കുകയും ഗ്രാമത്തിലെ കുറച്ച് തുർക്കി ജനതയെ പുറത്താക്കുകയും ചെയ്തു.[4] നേരേമറിച്ച്, ഉലുഖാൻലുവിലെ തുർക്കി വംശജർ അർമേനിയൻ ഭരണത്തോട് വിശ്വസ്തരായി തുടർന്നു.[5]

നരിമാൻലു, സാംഗിബസാർ, ഉലുഖാൻലു എന്നീ ഗ്രാമങ്ങളുടെ ലയനത്തിനുശേഷം 1953-ൽ സോവിയറ്റ് ഗവൺമെന്റ് ഹ്രസ്ദാൻ എന്ന പേരിൽ മാസിസ് ഔദ്യോഗികമായി സ്ഥാപിച്ചു. പുനസ്ഥാപിച്ച മാസിസ് റയോണിന്റെ (1937 മുതൽ 1953ൽ നിർത്തലാക്കുന്നതുവരെ സാംഗിബസാർ റയോൺ എന്നായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നത്) കേന്ദ്രമാക്കുന്നതിനായി 1969-ൽ താമസകേന്ദ്രത്തെ മാസിസ് എന്ന് പുനർനാമകരണം ചെയ്തു. 2 വർഷത്തിനുള്ളിൽ, മാസിസിന് 1971-ൽ നഗര വിഭാഗത്തിലുള്ള താമസകേന്ദ്രമെന്ന പദവി ലഭിച്ചു.

സോവിയറ്റ് കാലഘട്ടത്തിൽ കാർഷികോത്പന്നങ്ങളുടെയും ലഘുവ്യവസായങ്ങളുടെയും കേന്ദ്രമായി ഈ താമസകേന്ദ്രം വികസിപ്പിച്ചെടുത്തു. മിയാസ്‌നികിയൻ ഫർണിച്ചർ ഫാക്ടറി, യെറിവാൻ പരവതാനി നെയ്ത്ത് ഫാക്ടറിയുടെ മാസീസ് ഘടകം, അതുപോലെ യെരേവൻ കടലാസ് നിർമ്മാണ പ്ലാന്റിന്റെ ശാഖ എന്നിവയുൾപ്പെടെ നിരവധി വലിയ കമ്പനികളുടെ ആസ്ഥാനമായി ഇത് ക്രമേണ മാറി. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം, 1995-ൽ പാസാക്കിയ റിപ്പബ്ലിക് ഓഫ് അർമേനിയയുടെ പ്രദേശിക ഭരണത്തിന്റെ പുതിയ നിയമത്തെ അടിസ്ഥാനമാക്കി, പുതുതായി രൂപീകരിച്ച അരരാത്ത് പ്രവിശ്യയ്ക്കുള്ളിലെ ഒരു പട്ടണമെന്ന പദവി മാസിസിന് ലഭിച്ചു. തുർക്കിയുമായുള്ള അതിർത്തിയിൽ അറാസ് നദി വരെ നീണ്ടുകിടക്കുന്ന നിരവധി ഗ്രാമങ്ങളുമായി മാസിസ് പട്ടണം ബന്ധപ്പെട്ടിരിക്കുന്നു. രാത്രികളിൽ, തുർക്കിയിലെ അരാരത്ത് പർവതത്തിന്റെ ചരിവുകളിൽ നിരവധി കുർദിഷ് ഗ്രാമങ്ങളുടെ ദീപങ്ങൾ കാണാൻ സാധിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

പുരാതന നഗരമായ അർട്ടഷാത്തിലേക്കുള്ള പാതയിൽ, യെറിവാനിൽ നിന്ന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഹ്രസ്ദാൻ നദിയുടെ ഇടത് കരയിൽ അരാരത്ത് സമതലത്തിലാണ് മാസിസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 854 മീറ്റർ ഉയരമുണ്ട്. വേനൽക്കാലം പൊതുവെ ഹ്രസ്വവും ചൂടുള്ളതുമായ ഇവിടെ ശീതകാലം താരതമ്യേന നീണ്ടതും വളരെ തണുപ്പുള്ളതുമാണ്.

അവലംബം[തിരുത്തുക]

  1. 2011 Armenia census, Ararat Province
  2. Thomson, p. 90-98.Thomson 1978
  3. "Հայաստանի զորքերը գրավում են Զանգիբասարը [այսօր՝ Մասիս]․ 23 հունիս, 1920" [Armenian forces capture Zangibasar (now Masis): 23 June, 1920]. ANI Armenian Research Center (in അർമേനിയൻ). 23 June 2021. Retrieved 24 June 2021.{{cite web}}: CS1 maint: url-status (link)
  4. "Հայաստանի զորքերը գրավում են Զանգիբասարը [այսօր՝ Մասիս]․ 23 հունիս, 1920" [Armenian forces capture Zangibasar (now Masis): 23 June, 1920]. ANI Armenian Research Center (in അർമേനിയൻ). 23 June 2021. Retrieved 24 June 2021.{{cite web}}: CS1 maint: url-status (link)
  5. "Հայաստանի զորքերը գրավում են Զանգիբասարը [այսօր՝ Մասիս]․ 23 հունիս, 1920" [Armenian forces capture Zangibasar (now Masis): 23 June, 1920]. ANI Armenian Research Center (in അർമേനിയൻ). 23 June 2021. Retrieved 24 June 2021.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=മാസിസ്&oldid=4018175" എന്ന താളിൽനിന്ന് ശേഖരിച്ചത്