മാവേലിക്കര സുദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംഗീത നാടക അക്കാദമിയുടെ 2019 ലെ ഗുരുപൂജ പുരസ്കാരത്തിന് അർഹനായ കലാകാരനാണ് മാവേലിക്കര സുദർശനൻ.[1]അനീതികൾക്കെതിരെ സ്വന്തം നിലയിൽ പ്രതികരിക്കുകയാണ് സുദർശന്റെ രീതി.[അവലംബം ആവശ്യമാണ്]

കലയും പ്രക്ഷോഭവും സമന്വയിപ്പിച്ച് നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി സുദർശനൻ ശ്രദ്ധേയനായിട്ടുണ്ട്. കാക്കാരശ്ശി നാടകം, ശങ്കരലീല, കുറത്തിയാട്ടം തുടങ്ങി നാടൻ കലകളുടെ പ്രചാരകനെന്ന നിലയിലും ശ്രദ്ധേയനാണ്. 1979ൽ ചാരുംമൂട്ടിൽ സംസ്ഥാന മിമിക്രി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സുദർശനന് അന്നത്തെ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. 2013ൽ ഫോക്ക് ലോർ അക്കാദമി പുരസ്‌കാരവും 2018 ൽ ഫെലോഷിപ്പും ലഭിച്ചു. 1977 ൽ തിക്കുറിശ്ശിയുടെ ജീവിതയാത്ര എന്ന നാടകത്തിൽ അഭിനയിച്ചു. ഏപ്രിൽ 18, മണിച്ചെപ്പ് തുറന്നപ്പോൾ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. സഹസംവിധായകനായി. റോഡപകടങ്ങൾക്കെതിരെ തെരുവുനാടകങ്ങൾ. നാടൻ കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യാത്ര ശ്രദ്ധപിടിച്ചുപറ്റി. 2007ൽ ‘ദിവീക്ക്' മാഗസിൻ തെരഞ്ഞെടുത്ത 25 അസാധാരണ ഇന്ത്യക്കാരിൽ ഒരാളാണ്‌.

1983 ൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ സംസ്ഥാന ചലച്ചിത്ര അവാർഡുദാനവേദിയിൽ മിമിക്രി സ്വതന്ത്ര കലാരൂപമായി അംഗീകരിക്കുക, സർവകലാശാല യുവജനോത്സവത്തിൽ മത്സര ഇനമാക്കുക എന്നീ ആവശ്യങ്ങളുമായി സമരം നടത്തി. നിയമസഭാ ഗാലറിയിൽ കയറി മുദ്രവാക്യം വിളി. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനെതിരെ നടന്ന ആസൂത്രിത മാധ്യമവേട്ടക്കെതിരെ നടത്തിയ സമരം ഏറെ ചർച്ചയായി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി ഗുരു പൂജാ പുരസ്കാരം[2][3][4]

അവലംബം[തിരുത്തുക]

  1. "മാവേലിക്കര സുദർശൻ –-കലയിലെ കലാപകാരി". ദേശാഭിമാനി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. Archived from the original on 2020-09-17. Retrieved september 17, 2020. {{cite web}}: Check date values in: |access-date= and |date= (help)
  4. "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മാവേലിക്കര_സുദർശൻ&oldid=3970583" എന്ന താളിൽനിന്ന് ശേഖരിച്ചത്