മാവേലിക്കര പൊന്നമ്മ
മാവേലിക്കര പൊന്നമ്മ | |
---|---|
മരണം | 6 സെപ്റ്റംബർ 1995 |
ദേശീയത | ഭാരതീയ |
തൊഴിൽ | സിനിമാ നടി |
സജീവ കാലം | 1940–1995 |
ജീവിതപങ്കാളി(കൾ) | രാഘവപ്പണിക്കർ |
കുട്ടികൾ | സുഷമ പത്മനാഭൻ |
മലയാളചലച്ചിത്രരംഗത്ത് അഭിനേതാവ എന്ന നിലക്കും പാട്ടുകാരി എന്ന നിലക്കും പ്രശസ്ത യാണ് മാവേലിക്കര പൊന്നമ്മ. അരി[1] ഉള്ളടക്കം, കടലമ്മ തുടങ്ങിയ സിനിമകളിൽ അവർ പ്രശസ്തമായ രീതിയിൽ അഭിനയം കാഴ്ചവെച്ചു.1970 മുതൽ 1995 വരെ അഭിനയരംഗത്ത് സജീവമായിരുന്ന പൊന്നമ്മ അമ്മ നടി എന്ന നിലയിലാണ് മലയാളത്തിൽ അവർ അധികം അഭിനയിച്ചിട്ടുള്ളത്.
വ്യക്തി ജീവിതം
[തിരുത്തുക]മാവേലിക്കരയിൽ ജനിച്ചു. ഭർത്താവ് രാഘവപ്പണിക്കർ, സുഷമ പത്മനാഭൻ എന്ന ഒരു മകളുണ്ട് [2]
പ്രവർത്തനരംഗം
[തിരുത്തുക]ടീച്ചർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനിടയിലും നാടകത്തോടും സിനിമയോടും അഭിനിവേശം കാട്ടിയ നടിയാണ് മാവേലിക്കര പൊന്നമ്മ. 1940കളിൽ രംഗത്തെത്തിയ അവർ നാടകവേദിയിലെത്തുന്ന ആദ്യ സ്ത്രീ ആയിരിക്കാൻ സാധ്യതയുണ്ട്, അതുവരെയും പുരുഷന്മാർ തന്നെ യാണ് രംഗത്ത് സ്ത്രീ വേഷം കൈകാര്യം ചെയ്തിരുന്നത്. കെ.പി എ സി, കലാനിലയം തുടങ്ങിയ നാടകസംഘങ്ങളോടൊത്ത് ഏകദേശം 500 ലധികം വേദികളിൽ അവർ വേഷമിട്ടിട്ടുണ്ട്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, തോപ്പിൽ ഭാസി തുടങ്ങിയ അക്കാലത്തെ മിക്ക പ്രധാന നടന്മാരോടൊപ്പവും പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഉദയായുടെ കടലമ്മ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് 1963ലാണ് പൊന്നമ്മ ആദ്യമായി ചലച്ചിത്രരംഗത്തെത്തുന്നത്. അതിൽ അവർ സത്യന്റെ നായികയായിരുന്നു. ഒരു സുന്ദരിയുടെ കഥതുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അന്ന് മിക്ക ഷൂട്ടിങ്ങും മദ്രാസിലാകകൊണ്ട് ലീവ് എടുക്കാനുള്ള വിഷമം കാരണം റിട്ടയർ ചെയ്യുന്നവരെ പലതിലും അഭിനയിക്കാനായില്ല. 1989ൽ രുക്മിണി എന്ന കെപി കുമാരന്റെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ അഭിനയത്തിൽ തിരിച്ചെത്തി. ഇത് മാധവിക്കുട്ടിയുടെ കതയെ ആസ്പദമാക്കി ഉള്ള ഒരു ചിത്രമായിരുന്നു. പിന്നീട് ശ്രീനിവാസനോടൊത്ത് ജയരാജിന്റെ ആകാസക്കോട്ടയിലെ സുൽത്താൻ. കമലിന്റെ എന്നോടിഷ്ടം കൂടാമോഎന്നിവയിലും അഭിനയിച്ചു [3] അവർ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് പോലുള്ള പല വലിയ അവാർഡ്കളും നേടിയിട്ടുണ്ട്.[4]
1995 സെപ്റ്റംബർ 6നു ശ്രീ ഉത്രാടം തിരുനാൽ ആശുപത്രിയിൽ ഹൃദയാഘാതം കാരണം അന്തരിച്ചു.
ചലച്ചിത്രരംഗം
[തിരുത്തുക]നടി
[തിരുത്തുക]വർഷം | ചലച്ചിത്രം | സംവിധായൻ | വേഷം |
---|---|---|---|
1940 | ജ്ഞാനാംബിക | ||
1963 | കടലമ്മ | കുഞ്ചാക്കോ | ചിത്രാംഗദ |
1963 | നിണമണിഞ്ഞ കാൽപ്പാടുകൾ | എൻ.എൻ പിഷാരോടി | |
1964 | ദേവാലയം | എൻ.എസ് മുത്തുകുമാരൻ | |
1967 | അന്വേഷിച്ചു കണ്ടെത്തിയില്ല | പി. ഭാസ്കരൻ | |
1970 | അഭയം | രാമു കാര്യാട്ട് | സരസ്വതിയമ്മ |
1972 | ഒരു സുന്ദരിയുടെ കഥ | തോപ്പിൽ ഭാസി | തങ്കച്ചി |
1986 | അമ്മാനം കിളി | [[]] | സരസ്വതിയമ്മ |
1989 | രുക്മിണി | കെ. പി. കുമാരൻ | സത്യാഭായ് |
1991 | ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | മറിയാമ്മ |
1991 | ഉള്ളടക്കം | കമൽ | മാനസികരോഗി |
1992 | വളയം | സിബി മലയിൽ | അമ്മിണി |
1992 | എന്നോടിഷ്ടം കൂടാമോ | കമൽ | ആരതിയുടെ മുത്തശ്ശി |
1993 | സമൂഹം | സത്യൻ അന്തിക്കാട് | സുധാകരന്റെ അമ്മ |
1993 | തലമുറ | കെ മധു | |
1994 | പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | വിജി തമ്പി | അമ്മച്ചി |
1994 | പൊന്തൻമാട | ടി. വി ചന്ദ്രൻ | |
1995 | ശശിനാസ് | തേജസ് പെരുമണ്ണ | |
1995 | കിടിലോൽക്കിടിലം | പോൾസൺ | ലക്ഷ്മിയമ്മ |
ഗായിക
[തിരുത്തുക]വർഷം | ചലച്ചിത്രം | സംവിധായൻ | പാട്ട് |
---|---|---|---|
1940 | ജ്ഞാനാംബിക | ടി കെ ജയരാമയ്യർ | പ്രിയചന്ദ്ര മമ ചന്ദ്രൻ |
1940 | ജ്ഞാനാംബിക | ടി കെ ജയരാമയ്യർ | മനോജ്ഞം |
1940 | ജ്ഞാനാംബിക | ടി കെ ജയരാമയ്യർ | മായാരസിതം |
1940 | ജ്ഞാനാംബിക | ടി കെ ജയരാമയ്യർ | ജീവിതേശനേ |
ടെലിവിഷൻ
[തിരുത്തുക]ഒരു പൂ വിരിയുന്നു
References
[തിരുത്തുക]- ↑ "Mavelikkara Ponnamma - Movies, Photos, Filmography, Biography, Wallpapers, Videos, Fan Club". entertainment.oneindia.in. Archived from the original on 2014-08-08. Retrieved 26 July 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-27. Retrieved 2018-07-24.
- ↑ Shevlin Sebastian / ENS (11 August 2012). "Music is the food of life". Newindianexpress.com. Archived from the original on 2014-08-13. Retrieved 26 July 2014.
- ↑ "Music is the food of life - IBNLive". Ibnlive.in.com. Archived from the original on 2014-08-08. Retrieved 26 July 2014.
External links
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാവേലിക്കര പൊന്നമ്മ
- "Mavelikkara Ponnamma". malayalachalachithram.com. Retrieved 2014-07-23.
- Mavelikkara Ponnamma at MSI