താമരക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താമരക്കുളം ഗ്രാമപഞ്ചായത്ത്
9°09′05″N 76°35′57″E / 9.1513°N 76.59906°E / 9.1513; 76.59906
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല [[ആലപ്പുഴ ജില്ല|ആലപ്പുഴ]]
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മാവേലിക്കര നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്കിൽ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത്.

പുരാതന കാലം മുതൽ കൃഷി ഉപജീവനമാർഗം ആയിട്ടുള്ള ഒരു ജനതയുടെ നാട് ആണ് താമരക്കുളം.നെല്ല്, എള്ള്, തുടങ്ങിയ പാടശേഖര കൃഷികളും കിഴങ്ങുവര്ഗങ്ങളായ മരച്ചീനി, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്ഗങ്ങളും, വാഴ,തെങ്ങ്, കവുങ്ങ്, പച്ചക്കറി തുടങ്ങിയ കരക്കൃഷികളും കൊണ്ടും മണ്ണിനെ സമ്പന്നമാക്കിയ അദ്ധ്വാനശീലരായ ജനതയുടെ കാർഷികസംസ്കാരം ഈ നാടിന്റെ സമ്പത്ത് ആണ്. മാധവപുരം പബ്ലിക് മാർക്കറ്റ് (താമരക്കുളം ചന്ത)ൽ കാർഷികഉത്പന്നങ്ങൾ വില്പനക്ക് എത്തിക്കുമ്പോൾ തന്നെ, മറ്റെങ്ങും ഇല്ലാത്തവിധം ഇവിടെ വയണപൂവ്, കിളിമരകായ്‌, മരോട്ടി തുടങ്ങിയവയും വില്പനചരക്ക് ആയി പ്രദേശവാസികൾ എത്തിക്കുമായിരുന്നു.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - പാലമേൽ (ആലപ്പുഴ ജില്ല), പള്ളിക്കൽ (പത്തനംതിട്ട ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വള്ളികുന്നം, ഭരണിക്കാവ് ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - ഭരണിക്കാവ്, നൂറനാട്, ചുനക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ
  • തെക്ക്‌ - ശൂരനാട് വടക്ക്, തഴവ (കൊല്ലം ജില്ല), വള്ളിക്കുന്നം (ആലപ്പുഴ ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. കണ്ണനാകുഴി പടിഞ്ഞാറ്
  2. കണ്ണനാകുഴി
  3. കണ്ണനാകുഴി കിഴക്ക്
  4. ചാരുംമൂട്
  5. പേരൂർകാരഴ്മ
  6. കൊട്ടയ്ക്കാട്ടുശ്ശേരി വടക്ക്
  7. കോട്ടയ്ക്കാട്ടുശ്ശേരി
  8. ഗുരുനാഥൻകുളങ്ങര
  9. പുത്തൻ ചന്ത
  10. കിഴക്കേമുറി
  11. തെക്കേമുറി
  12. ഇരപ്പൻപാറ
  13. താമരക്കുളം ടൌൺ
  14. ശക്തിചിറ തെക്ക്
  15. ശക്തിചിറ വടക്ക്
  16. വേടരപ്ലാവ്
  17. ചെറ്റാരിക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ഭരണിക്കാവ്
വിസ്തീര്ണ്ണം 20.89 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,470
പുരുഷന്മാർ 12,047
സ്ത്രീകൾ 12,423
ജനസാന്ദ്രത 1171
സ്ത്രീ : പുരുഷ അനുപാതം 1031
സാക്ഷരത 87%

അവലംബം[തിരുത്തുക]