മാള ജൂതപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാള ജൂതപ്പള്ളി
Mala Jewish Synagogue 01.jpg
അടിസ്ഥാന വിവരങ്ങൾ
സ്ഥലംIndia, മാള, തൃശ്ശൂർ, ഇന്ത്യ
മതഅംഗത്വംയാഥാസ്ഥിതിക യഹൂദമതം
Riteസെഫാർഡിക്
Districtതൃശ്ശൂർ ജില്ല
Provinceകേരളം
രാജ്യംഇന്ത്യ
Year consecrated1934
Statusപ്രവർത്തനമില്ല

ഇന്ത്യയിലെ ഏറ്റവും പഴയ ജൂത ദേവാലയമാണ് മാള ജൂതപ്പള്ളി. തൃശ്ശൂർ ജില്ലയിലെ മാളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] മാള പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ കെട്ടിടം. ആരാധന നടക്കാത്ത ഈ കെട്ടിടത്തിനുള്ളിൽ ആരാധനാ സംബന്ധിയായ വസ്തുക്കൾ ഒന്നുമില്ല. മലബാർ ജൂതന്മാരാണ് ഇത് നിർമിച്ചത്.

ചരിത്രം[തിരുത്തുക]

പള്ളിക്കുള്ളിൽ സ്ത്രീകൾക്കിരിക്കാനുള്ള സ്ഥലം

കൊച്ചി രാജാവ് ദാനം നൽകിയ മരമുപയോഗിച്ച് ജോസഫ് റബ്ബാൻ എന്നയാളാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഈ സിനഗോഗ് നിർമിച്ചത് എന്നാണ് ഒരു വാദഗതി. ഈ കെട്ടിടം പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ നശിപ്പിക്കുകയും 1400-ൽ പുതിയൊരു കെട്ടിടം നിർമ്മിക്കുകയും ഇത് 1792-ൽ പുതുക്കിപ്പണിയുകയുമായിരുന്നു. 

ചരിത്രപരമായ തെളിവുകൾ വച്ചുനോക്കിയാൽ ഈ സിനഗോഗ് 1597-ലാണ് നിർമിച്ചത്. സിനഗോഗ് നിൽക്കുന്ന സ്ഥലത്തിന്റെ പേരായ '"മാള" ഒരുപക്ഷേ "അഭയാർ‌ത്ഥികളുടെ കേന്ദ്രം" എന്നർത്ഥം വരുന്ന "മാൽ-അഹ" എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാകാം. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ടിപ്പു സുൽത്താൻ ഇ സിനഗോഗ് ആക്രമിക്കുകയുണ്ടായി. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു. 1954 ഡിസംബർ 20-നാണ് കൈമാറ്റം നടന്നത്. പഞ്ചായത്ത് ഇത് ഒരു ഹാളായി ഉപയോഗിച്ചിരുന്നു. സിനഗോഗിനൊപ്പമുള്ള സെമിത്തേരി 1955 ഏപ്രിൽ 1-ന് ഗ്രാമ പഞ്ചായത്തിന്റെ കൈവശമായി.[2][3][4][5][6]

അവലംബം[തിരുത്തുക]

  1. "Cultural Heritage of Kerala". Ananthapuri.com. ശേഖരിച്ചത് 2012-06-20.
  2. "Jewish Monument Mala Thrissur, Kerala". Mala.com. ശേഖരിച്ചത് 2012-06-20.
  3. "Architecture". Friends of Kerala Synagogues 2011. ശേഖരിച്ചത് 2012-06-20.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ISJM Jewish Heritage Report". International Survey of Jewish Monuments. ശേഖരിച്ചത് 2012-06-20.
  5. "Kerala Synagogues". Mapsofindia.com. മൂലതാളിൽ നിന്നും 2012-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-20.
  6. "District of Kerala :: Trichur". Coco Planet Tour Company. ശേഖരിച്ചത് 2012-06-20.
"https://ml.wikipedia.org/w/index.php?title=മാള_ജൂതപ്പള്ളി&oldid=3656187" എന്ന താളിൽനിന്ന് ശേഖരിച്ചത്