മാളവ്യ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളവ്യ പാലം
Malviya Bridge 2.JPG
Coordinates25°19′21″N 83°02′04″E / 25.322382°N 83.034582°E / 25.322382; 83.034582
Crossesഗംഗ
Localeവാരാണസി
Characteristics
Total length1048.5 metres[1]
History
Construction end1887

വാരാണസിയിൽ ഗംഗാ നദിക്ക് കുറുകേയുള്ള ഒരു ഇരുനില പാലമാണ് ഡഫറിൻ ബ്രിഡ്ജ് എന്നുകൂടി അറിയപ്പെടുന്ന മാളവ്യ പാലം. 1887-ൽ ആണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതിന്റെ താഴത്തെ തട്ടിലൂടെ തീവണ്ടിപ്പാതയും മുകളിലെ തട്ടിൽ റോഡും കടന്നുപോകുന്നു. ഗംഗാ നദിയ്ക്കു മുകളിലൂടെയുള്ള പ്രധാന പാലങ്ങളിലൊന്നായ ഇതിൽക്കൂടിയാണ് നദിക്ക് കുറുകെ ഗ്രാൻഡ് ട്രങ്ക് റോഡ് പോകുന്നത്.

ഈ പാലത്തിന് 350 അടി നീളമുള്ള 7 സ്പാനുകളും 110 അടിയുടെ 9 സ്പാനുകളുമുണ്ട്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ പാലമാണിത്. ഔദ് രോഹിൽഖണ്ഡ് റെയിൽ‌വേ എഞ്ചിനീയർമാരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. [2] [3] ഡഫറിൻ ബ്രിഡ്ജ് എന്നായിരുന്നു പാലത്തിന്റെ യഥാർത്ഥ പേര് എങ്കിലും, 1948 ൽ മദൻ മോഹൻ മാളവിയയുടെ സ്മരണാ‌ത്ഥം മാളവ്യ പാലം എന്ന് പുനർനാമകരണം ചെയ്തു. ഈ പാലം രാജ്ഘട്ടിനടുത്തായതിനാൽ പ്രാദേശികമായി രാജ്ഘട്ട് പാലം എന്നും അറിയപ്പെടുന്നു. കാശി - വാരണാസി ജംഗ്ഷൻനും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനും (മുഗൾസാരായി ജംഗ്ഷൻ) ഇടയിലാണ് മാളവ്യ പാലം സ്ഥിതിചെയ്യുന്നത്. [4]

കഥയിൽ[തിരുത്തുക]

റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ബ്രിഡ്ജ് ബിൽഡേഴ്സ് എന്ന കഥയിൽ, മാളവ്യ പാലത്തിന് കാശി ബ്രിഡ്ജ് എന്ന പേര് നൽകിയിട്ടുണ്ട്. ഡഫെറിൻ ബ്രിഡ്ജിന്റെ ഉദ്ഘാടന ചടങ്ങ് വെള്ളപ്പൊക്കം കാരണം വൈകിയിരുന്നു. കഥയിലെ കാശി പാലം പൊതുജനങ്ങൾക്കായി തുറക്കുന്നതിന് തൊട്ടുമുമ്പ് വെള്ളപ്പൊക്കം കാരണം സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നു. [5]

അവലംബം[തിരുത്തുക]

External videos
Malviya Bridge-Kashi.avi
Duffrin Bridge.avi
"https://ml.wikipedia.org/w/index.php?title=മാളവ്യ_പാലം&oldid=3851317" എന്ന താളിൽനിന്ന് ശേഖരിച്ചത്