മാലേത്ത് സരളാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനൊന്നാം കേരള നിയമ സഭയിൽ ആറൻമുള മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് അംഗമാണ് മാലേത്ത് സരളാദേവി (ജനനം :2 ഒക്ടോബർ 1943).

ജീവിതരേഖ[തിരുത്തുക]

കൊച്ചു കേശവ പിള്ളയുടെയും പാർവ്വതി പിള്ളയുടെയും മകളായി ജനിച്ചു. ബിരുദാനന്ദര ബിരുദധാരിയാണ്. അദ്ധ്യാപികയായിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടീവി കമ്മിറ്റി, പത്തനംത്തിട്ട ജില്ലാ കൗൺസിൽ, ആറൻമുള പഞ്ചായത്ത് എന്നിവയിൽ അംഗമായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി, സംസ്ഥാന സാമൂഹ്യ സുരക്ഷാ ബോർഡ് ഉപദേശക സമിതി അംഗം, കാൻഫെഡ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു പ്രവർത്തിക്കാനായി നിയമസഭാംഗത്വം രാജി വച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാലേത്ത്_സരളാദേവി&oldid=1766202" എന്ന താളിൽനിന്ന് ശേഖരിച്ചത്