മാലിമേൽ ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാലിമേൽ ഭഗവതിക്ഷേത്രം
മാലിമേൽ ഭഗവതിക്ഷേത്രം
മാലിമേൽ ഭഗവതിക്ഷേത്രം
മാലിമേൽ ഭഗവതിക്ഷേത്രം is located in Kerala
മാലിമേൽ ഭഗവതിക്ഷേത്രം
മാലിമേൽ ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°12′49″N 76°34′03″E / 9.21361°N 76.56750°E / 9.21361; 76.56750
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ഭഗവതി
പ്രധാന ഉത്സവങ്ങൾ:മീനം ഉത്സവം
History
ക്ഷേത്രഭരണസമിതി:പുല്ലേലിൽ നാടാലയിൽ കുടുംബയോഗം

ആലപ്പുഴജില്ലയിൽ മാവേലിക്കര താലൂക്കിൽ കറ്റാനത്തിനടുത്ത് കുറത്തികാട്- വരേണിക്കൽ റോഡരുകിലാണ് പ്രസിദ്ധമായ മാലിമേൽ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്[1].

ശക്തിസ്വരൂപിണിയും ഇഷ്ടവരദായിനിയുമാണ് മാലിമേൽ ഭഗവതി. മാലിമേൽ ദേവി എന്ന ഇവിടുത്തെ ഭദ്രകാളി പശുക്കിടാവിന്റെ രൂപത്തിൽ ഇവിടെ എത്തി ഈ ഗ്രാമത്തിനും ഭക്തർക്കും അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്നു. അഭീഷ്ട വരദായിനിയും ഐശ്വര്യപ്രദായിനിയുമായ തന്നെ ആരാധിക്കുന്നവർക്കു സൗഭാഗ്യം സമ്മാനിച്ചുകൊണ്ട് ദേവി ഇവിടെ കുടികൊള്ളുന്നു. ഇവിടുത്ത അമ്മൂമ്മ കാവിൽ ദർശനം നടത്തുന്നത് സുഖപ്രസവത്തിനും കുഞ്ഞിന്റെ ആയുരാരോഗ്യത്തിനും വിശേഷമായി കരുതുന്നു.

ഐതിഹ്യം[തിരുത്തുക]

ഏകദേശം ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുള്ള ക്ഷേത്രമാണിത്.ഒരു പശുക്കിടാവിന്റെ രൂപത്തിൽ യോഗീശ്വരനോടൊപ്പം ദേവി ഇവിടെ എത്തി എന്നാണ് ഐതിഹ്യം. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.പുല്ലേലിൽ നാടാലയിൽ കുടുംബത്തിലെ ഒരു കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തുക പതിവായിരുന്നു. ശബരിമലക്ക് പോകുന്ന വഴിക്ക് കോഴഞ്ചേരിക്കടുത്തുള്ള അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ ഭജനമിരിക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയിൽ സംപ്രീതയായ ദേവി അദ്ദേഹത്തോടൊപ്പ്ം ഒരു പശുക്കുട്ടിയായി കൂടെപോന്നു എന്നാണ് ഐതിഹ്യം. കാരണവർ വേണ്ട താന്ത്രികരീതിയിൽ ദേവിയെ ഇവിടെ കുടിയിരുത്തി.

ക്ഷേത്രം[തിരുത്തുക]

മാവേലിക്കര-കറ്റാനം റൂട്ടിൽ കുറത്തികാട് ഹൈസ്കൂൾ ജങ്ഷനിൽ നിന്നും വരേണിക്കൽ പോകുന്ന വഴിയിൽ 500 മീറ്റർ കിഴക്കോട്ട് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് അഭിമുഖമായ ശ്രീകോവിൽ. വടക്ക് പടിഞ്ഞാറു വശത്ത് ആണ് അമ്മൂമ്മക്കാവ്. അവിടെ അമ്മൂമ്മയോടൊപ്പം രണ്ട് കുടിയിരുപ്പുകൾ കൂടി ഉണ്ട്. കിഴ്ക്ക് ഒരു മൈതാനത്തേക്ക് ക്ഷേത്രം തുറക്കുന്നു. മൈതാനത്തിനു വശത്ത് വിശ്രമകേന്ദ്രം. ഗണപതിയ്ക്കും മഹാദേവനും നാഗങ്ങൾക്കും യക്ഷിയമ്മയ്ക്കുമൊപ്പം കാരണവരെയും ഇവിടെ യോഗീശ്വര ഭാവത്തിൽ ഉപദേവതകളായി ഉണ്ട്. മീനത്തിലെ രേവതി നാളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്.

അമ്മൂമ്മക്കാവ്[തിരുത്തുക]

ഉപദേവതാ സങ്കൽപ്പത്തിൽ മാലിമേൽ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ചൈതന്യമാണ് അമ്മൂമ്മക്കാവ്. പതിനായിരക്കണക്കിനു സ്ത്രീകൾ സുഖപ്രസവത്തിനും കുഞ്ഞുങ്ങളൂടെ ബാലാരിഷ്ടതകൾ മാറാനും ഇവിടെ എത്തുന്നു. കല്ലെടുത്തുവക്കൽ എന്ന ചടങ്ങാണ് വഴിപാടുകളിൽ പ്രധാനം. ഒരു കല്ല് ക്ഷേത്രമതിലകത്തുനിന്നും ഭക്ത്യാദരവുകളോടെ സ്വീകരിക്കൽ ആണ് ചെയ്യുന്നത്.ഗർഭിണിയായി ഏഴുമാസത്തിനുമുമ്പ് വഴിപാടുകളോടെ ഈ ചടങ്ങ നടത്തണം. സുഖപ്രസവത്തിനും ശേഷം കുഞ്ഞിനും ദേവി രക്ഷാകവചമായി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ചോറൂൺ ഇവിടെ നടത്തണം. അതോടൊപ്പം ഈ കല്ല സ്വർണ്ണ മോതിരത്തോടൊപ്പം തിരികെ ഏൽപ്പിക്കണം. ഭരണി നാളിൽ ദേവിയുടെ എഴുന്നെള്ളത്തും ആയില്യത്തിനു സർപ്പപൂജയും ചിങ്ങത്തിൽ ക്ഷേത്രത്തിലെ വല്യച്ഛന്മാർക്കുള്ള ഉത്രാടപൂജയും പ്രധാനമാണ്.

ഭരണ സമിതി[തിരുത്തുക]

പുല്ലേലിൽ നാടാലയിൽ കുടുംബയോഗത്തിന്റെ ഉടമസ്ഥതയിൽ ആണ് മാലിമേൽ ക്ഷേത്രം. ആർ.കൃഷ്ണൻ ഉണ്ണിത്താൻ പ്രസിഡന്റും, ജി.രവീന്ദ്രനാഥൻ നായർ സെക്രെട്ടറിയും ആയ ഭരണസമിതിയാണ് ഇപ്പോൾ ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.

എത്തിചേരാൻ[തിരുത്തുക]

മാവേലിക്കര നിന്നും കല്ലുമല -കറ്റാനം വഴിയുള്ള പാതയിൽ കുറത്തികാട് ഹൈസ്കൂൾ കവലയിൽ നിന്നും വരേണിക്കൽ പോകുന്ന വഴിയിലൂടെ അര കിലോമീറ്റർ പോയാൽ ക്ഷേത്രം ആയി.

  1. https://www.manoramaonline.com/travel/travel-kerala/2018/11/21/malimel-bhagavathi-templemavelikkara.html
"https://ml.wikipedia.org/w/index.php?title=മാലിമേൽ_ഭഗവതിക്ഷേത്രം&oldid=3501846" എന്ന താളിൽനിന്ന് ശേഖരിച്ചത്