മാലതി ബാലൻ
ദൃശ്യരൂപം
നാൽപ്പത് വർഷത്തിലധികമായി ഗോത്രകലയായ ഊരാളിക്കൂത്ത് കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരിയാണ് മാലതി ബാലൻ. കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ഇടുക്കി ആനക്കുഴി സ്വദേശിയാണ്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ ഊരാളിക്കൂത്ത് അവതരിപ്പിച്ചു വരുന്നു. ആദിവാസി ഊരാളിക്കൂത്തിലെ ആശാൻ എന്ന നിലയിൽ തനതുകല അന്യം നിന്നുപോകാതെ കുട്ടികൾ, യുവതി-യുവാക്കൾ എന്നിവരെ പരിശീലിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം (2023) [1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)