മാർസൽ ഡുഷാംപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർസൽ ഡുഷാംപ്

ജനനപ്പേര്Henri-Robert-Marcel Duchamp
ജനനം (1887-07-28)28 ജൂലൈ 1887
Blainville-Crevon, France
മരണം 2 ഒക്ടോബർ 1968(1968-10-02) (പ്രായം 81)
Neuilly-sur-Seine, France
പൗരത്വം French, became a U.S. citizen in 1955
രംഗം Painting, Sculpture, Film
പ്രസ്ഥാനം Dada, Surrealism
പ്രമാണം:Duchamp wheel.jpg
Bicycle Wheel by Marcel Duchamp (1913)
Rrose Sélavy (Marcel Duchamp). 1921. Photograph by Man Ray. Art Direction by Marcel Duchamp. Silver print. 5-7/8" x 3"-7/8". Philadelphia Museum of Art.

ഫ്രഞ്ച് അമേരിക്കൻ ചിത്രകാരനാണ് മാർസൽ ഡുഷാംപ് (28 ജൂലൈ 1887 – 2 ഒക്ടോബർ 1968). പ്രസിദ്ധ ശില്പിയായ റേമ് ഡുഷാംപ് വിലോണിന്റെ സഹോദരനാണിദ്ദേഹം. മാർസലിന്റെ ചിത്രരചനകൾ എണ്ണത്തിൽ കുറവാണെങ്കിലും തനതായ ശൈലിയിലൂടെ ജനശ്രദ്ധയെ ആകർഷിച്ചവയാണ്. 20-ാം ശ.-ത്തിലെ പ്രമുഖരായ ചിത്രകാരന്മാർക്കിടയിൽ സ്ഥാനം നേടിയ മാർസലിന്റെ രചനകൾ ഫിലാഡൽഫിയായിലെ ചിത്രകലാ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

'ന്യൂഡ് ഡിസെന്റിങ് ദ് സ്റ്റെയർകേസ്, നമ്പർ 2' എന്ന ചിത്രത്തിലൂടെയാണ് മാർസൽ ഏറെ ജനശ്രദ്ധ നേടിയത്. ക്യൂബിസവും ഫ്യൂച്ചറിസവും സംയോജിക്കുന്ന ഒരു ചിത്രരചനാരീതിയാണിത്. 1913-ൽ ന്യൂയോർക്കിൽ നടന്ന മോഡേൺ ആർട്ടിന്റെ ഇന്റർനാഷണൽ എക്സിബിഷനിൽ ഇതൊരു വിവാദചിത്രമായി മാറുകയുണ്ടായി. ഇക്കാലത്തുതന്നെ ഒരു സ്റ്റൂളിനുമുകളിൽ സൈക്കിൾ ടയർ ഘടിപ്പിച്ച് 'റെഡിമെയ്ഡ്' എന്ന പേരിൽ ഒരു കലാസൃഷ്ടി നടത്തുകയുണ്ടായി. പില്ക്കാലത്ത് പരമ്പരാഗത ചിത്രരചനാ മാർഗങ്ങൾ പൂർണമായും ഉപേക്ഷിച്ചു.

1915 മുതൽ 23 വരെ ന്യൂയോർക്കിൽ താമസിച്ച മാർസൽ അവിടത്തെ ദാദാപ്രസ്ഥാനത്തിന്റെ നായകനായി മാറി 'ബോട്ടിൽ റാക്ക്', 'ഫൗൻ' എന്നീ റെഡിമെയ്ഡ് സൃഷ്ടികൾക്ക് ഇക്കാലത്താണ് രൂപംനൽകിയത്. 1919-ൽ 'മൊണാലിസാ' ചിത്രം വരച്ച് അതിനു മീശയും താടിയും നൽകിയത് മറ്റൊരു വിവാദത്തിനിടയാക്കി. ജീവിതം അർത്ഥരഹിതമായ അസംബന്ധമാണെന്നു വിശ്വസിച്ച മാർസൽ ചിത്രകലാമൂല്യങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അവഗണിക്കപ്പെട്ട വസ്തുക്കളെ തിരഞ്ഞു പിടിച്ച് കലാസൃഷ്ടികളാക്കി മാറ്റാൻ കലാകാരനു കഴിയുമെന്നദ്ദേഹം പ്രഖ്യാപിച്ചു.

'ദ് ബ്രൈഡ് സ്ട്രിപ്ഡ് ബെയർ ബൈ ഹെർ ബാച്ചലേർസ്, ഈവൻ' എന്ന പേരിൽ ഗ്ലാസ്‌ ഉപയോഗിച്ചു നടത്തിയ കലാസൃഷ്ടിയാണ് മാർസലിന്റെ ഒരു മുഖ്യസംഭാവന. 'ദ് ലാർജ് ഗ്ലാസ്' എന്ന പേരിലും ഈ കലാസൃഷ്ടി അറിയപ്പെടുന്നു. നിഗൂഢതയാർന്ന ഒരു തമാശയായിട്ടാണ് പലരും ഈ കലാസൃഷ്ടിയെ കാണുന്നത്.

അവസാനകാലത്ത് കലാസൃഷ്ടികളിൽനിന്നു പിന്തിരിഞ്ഞ മാർസൽ ചെസ്സ് കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച ചെസ്സ് കളിക്കാരനായി മാറിയ ഇദ്ദേഹം നാല് ചെസ്സ് ഒളിംപിയാഡുകളിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കുകയുണ്ടായി.

20-ാം ശ.-ത്തിലെ ചിത്രരചനാസങ്കല്പനങ്ങളിൽ വിപ്ളവകരമായപരിവർത്തനങ്ങൾ സൃഷ്ടിച്ച കലാകാരനാണ് മാർസൽ ഡുഷാംപ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Duchamp works
Essays by Duchamp
  • Marcel Duchamp: The Creative Act (1957) Text Audio
General resources
Essays about Duchamp
  • Marc Décimo: Marcel Duchamp mis à nu. A propos du processus créatif (Marcel Duchamp Stripped Bare. Apropos of the creative Act), Les presses du réel, Dijon (France), 2004.
  • Marc Décimo:The Marcel Duchamp Library, perhaps (La Bibliothèque de Marcel Duchamp, peut-être), Les presses du réel, Dijon (France), 2001.

Lydie Fischer Sarazin-Levassor, A Marriage in Check. The Heart of the Bride Stripped by her Bachelor, even, Les presses du réel, Dijon (France), 2007.

Audio and video

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർസൽ_ഡുഷാംപ്&oldid=3799128" എന്ന താളിൽനിന്ന് ശേഖരിച്ചത്