മാരി കോൾവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരി കോൾവിൻ
ജനനം
മാരി കാതറിൻ കോൾവിൻ

(1956-01-12)12 ജനുവരി 1956
മരണം22 ഫെബ്രുവരി 2012(2012-02-22) (പ്രായം 56)[1]
ദേശീയതഅമേരിക്ക
വിദ്യാഭ്യാസംയേൽ യൂണിവേഴ്സിറ്റി
തൊഴിൽ

പ്രമുഖയായ അമേരിക്കൻ പത്രപ്രവർത്തകയും അറിയപ്പെടുന്ന യുദ്ധകാര്യലേഖികയുമായിരുന്നു മാരി കോൾവിൻ(12 ജനുവരി 1956– 22 ഫെബ്രുവരി 2012)[2] ബ്രിട്ടീഷ്പത്രമായ ദ സൺഡേ ടൈംസിന്റെ ലേഖികയായിരുന്നു അവർ . സിറിയയിലെ സംഘർഷസ്ഥിതി റിപ്പോർട്ട് ചെയ്യാനെത്തിയ അവർ താമസിച്ചിരുന്ന വീടിനു മുകളിൽ ഷെൽ പതിക്കുകയായിരുന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ റെമി ഒക്ലിക്കും ഇവർക്കൊപ്പം കൊല്ലപ്പെട്ടു. പത്ത് വർഷം മുമ്പ് ശ്രീലങ്കയിലെ യുദ്ധ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ആഴത്തിൽ മുറിവേറ്റ മേരി കോൾവിന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷം കറുത്ത തുണിയുടെ കൺമൂടി ധരിച്ചാണ് ഇവർ യുദ്ധ റിപ്പോർട്ടിങ്ങിനെത്തിയിരുന്നത്.[3] ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ തമിഴ് പുലികൾക്കും ഐക്യരാഷ്ട്ര സഭയ്ക്കുമിടയിൽ സമാധാന ദൂതയായി പ്രവർത്തിച്ചു. കൊളംബോയിലെ യു.എൻ പ്രതിനിധി വിജയ് നമ്പ്യാരെ പുലികളുടെ കീഴടങ്ങൽ സന്നദ്ധത താൻ അറിയിച്ചിരുന്നതായി അവർ വെളിപ്പെടുത്തിയിട്ടുണ്ട്.[4]

ജീവിതരേഖ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2000: മികച്ച പത്രപ്രവർത്തകയ്ക്കുള്ള ഫോറിൻ പ്രസ്സ് അസ്സോസിയേഷന്റെ പുരസ്കാരം
  • 2000:പത്രപ്രവർത്തനത്തിലെ ധീരതയ്ക്കുള്ള പുരസ്കാരം അന്താരാഷ്ട്ര വനിതാ മാധ്യ ഫൗണ്ടേഷൻ
  • 2001: ബ്രിട്ടീഷ് അന്താരാഷ്ട്ര പത്രപ്രവർത്തക പുരസ്കാരം, വിദേശ റിപ്പോർട്ടർക്കുള്ള പുരസ്കാരം :ബ്രിട്ടീഷ് പ്രസ്സ് അവാർഡ് (രണ്ടു തവണ 2001, 2010)

അവലംബം[തിരുത്തുക]

  1. Nordland, Rod; Cowell, Alan (February 22, 2012). "Two Western Journalists Killed in Syria Shelling". New York Times.
  2. Greenslade, Roy (February 22, 2012). "Marie Colvin obituary". Guardian.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-23. Retrieved 2012-02-24.
  4. http://www.theaustralian.com.au/news/slain-tamil-chiefs-were-promised-safety/story-e6frg6t6-1225715467354

അധിക വായനക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

പുരസ്കാരങ്ങൾ
മുൻഗാമി British Foreign Reporter of the Year
2001, 2010
പിൻഗാമി
മുൻഗാമി പിൻഗാമി
Persondata
NAME Colvin, Marie
ALTERNATIVE NAMES
SHORT DESCRIPTION American-British journalist, war reporter
DATE OF BIRTH January 12, 1956
PLACE OF BIRTH Oyster Bay, New York
DATE OF DEATH February 22, 2012
PLACE OF DEATH Homs, Syria
"https://ml.wikipedia.org/w/index.php?title=മാരി_കോൾവിൻ&oldid=3780031" എന്ന താളിൽനിന്ന് ശേഖരിച്ചത്