മാരിസോൾ നിക്കോൾസ്
മാരിസോൾ നിക്കോൾസ് | |
---|---|
![]() നിക്കോൾസ് 2018ൽ | |
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1996–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആൻഡ്രി ഫോറെൻറിനോ (m. 1999; divorced) ടാറൻ ലെക്സ്റ്റൻ
(m. 2008–2020) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | www |
മാരിസോൾ നിക്കോൾസ് (ജനനം: നവംബർ 2, 1973)[1] 24 എന്ന ഫോക്സ് പരമ്പരയിലെ നാദിയ യാസിർ, റിവർഡെയ്‌ൽ എന്ന സിഡബ്ല്യു നാടകീയ പരമ്പരയിലെ ഹെർമിയോൺ ലോഡ്ജ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയാണ്.
ആദ്യകാലജീവിതം[തിരുത്തുക]
ഇല്ലിനോയിയിലെ ഷിക്കാഗോയിലെ റോജേഴ്സ് പാർക്ക് പരിസരത്ത് ജനിച്ച നിക്കോൾസ്, ഇല്ലിനോയിയിലെ നേപ്പർവില്ലിൽ[2] മാതാവിനോടും (മെക്സിക്കൻ വംശജ) രണ്ടാനച്ഛനായ റാണ്ടിയോടുമൊപ്പം വളർന്നു.[3][4] അവരുടെ യഥാർത്ഥ പിതാവ് ഒരു ഹംഗേറിയൻ ജൂത വംശജനാണ്.[5] മൂന്ന് സഹോദരങ്ങളിൽ മൂത്തയാളായ അവർക്ക് രണ്ട് ഇളയ സഹോദരന്മാരുണ്ട്.
ഔദ്യോഗികജീവിതം[തിരുത്തുക]
1996 ൽ ഡ്യൂ സൗത്ത്, ബെവർലി ഹിൽസ് 90210 എന്നീ പരമ്പരകളുടെ എപ്പിസോഡുകളിൽ മാരിസോൾ നിക്കോൾസ് പ്രത്യക്ഷപ്പെട്ടു. 1997 ൽ വെഗാസ് വെക്കേഷൻ എന്ന സിനിമയിൽ ഷെവി ചേസിനോടൊപ്പം അഭിനയിച്ചുകൊണ്ട് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സ്‌ക്രീം 2, ഫ്രണ്ട്സ് ടിൽ ദ എൻഡ്, കാന്റ് ഹാർഡ്‌ലി വെയ്റ്റ്, ജെയ്ൻ ഓസ്റ്റൻസ് മാഫിയ, ദി സെക്‌സ് മോൺസ്റ്റർ എന്നീ ചിത്രങ്ങളിൽ സഹവേഷങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം[തിരുത്തുക]
1999 നവംബറിൽ മാരിസോൾ നിക്കോൾസ് മൈ ഫാദേർസ് ഷൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇറ്റലിയിൽ വച്ച് കണ്ടുമുട്ടിയ ആൻഡ്രി ഫോറന്റിനോയെ വിവാഹം കഴിച്ചു. പിന്നീട് അവർ വിവാഹമോചനം നേടി.[6][7] 2008 ഏപ്രിലിൽ സംവിധായകൻ ടാരൺ ലെക്സ്റ്റണെ വിവാഹം കഴിച്ചു.[8] അവർക്ക് 2008 സെപ്റ്റംബറിൽ ജനിച്ച ഒരു മകളുണ്ട്.[9] 2018 നവംബറിൽ നിക്കോൾസ് വിവാഹമോചനത്തിന് അപേക്ഷ നൽകുകയും 2020 ൽ വിവാഹമോചനം അനുവദിക്കപ്പെടുകയും ചെയ്തു.[10][11]
അഭിനയരംഗം[തിരുത്തുക]
സിനിമകൾ[തിരുത്തുക]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1997 | വെഗാസ് വെക്കേഷൻ | ഔഡ്രി ഗ്രിസ്വോൾഡ് | |
1997 | സ്ക്രീം 2 | ഡോവ്നി | |
1997 | ഫ്രണ്ട്സ് ടിൽ ദ എൻറ് | അലിസൺ | |
1998 | കാൻറ് ഹാർഡി വെയ്റ്റ് | ഗ്രൂപ്പീ | |
1998 | ജെയ്ൻ ഓസ്റ്റന്സ് മാഫിയ | കാർല | |
1999 | ദ സെക്സ് മോൺസ്റ്റർ | ലൂസിയ | |
1999 | ബോഫിംഗർ | ഓഡിഷനിലെ യുവതാരം | |
2000 | ദ പ്രിൻസസ് & ദ ബാരിയോ ബോയ് | സിറേന ഗാർഷ്യ | |
2001 | ദ പ്രിൻസസ് ആന്റ് ദ മറൈൻ | മെറിയം അൽ ഖലീഫ | മികച്ച് നടിയ്ക്കുള്ള ALMA അവാർഡ് നാമനിർദ്ദേശം |
2001 | ലൌഡ് വീനർ | ലൌഡയുടെ അസിസ്റ്റൻറ് | |
2003 | ദ റോഡ് ഹോം | സ്റ്റെഫാനി | |
2004 | ഹോംലാൻറ് സെക്യൂരിറ്റി | ഏജൻറ് ജെയ്ൻ ഫൽബർ | |
2006 | ബിഗ് മൊമ്മാസ് ഹൌസ് 2 | ലിലിയാന മൊറേൽസ് | |
2007 | ഡെൽറ്റ ഫാർസ് | മരിയ | |
2008 | സ്ട്രക്ക് | ജാമി | ഹ്രസ്വ ചിത്രം |
2008 | ഫെലൻ | ലൌറാ പോർട്ടർ | |
2013 | ദ പ്രോഗ്രാം (SSR-7) | കമാണ്ടർ മോണ്ട്ഗോമറി | ഹ്രസ്വ ചിത്രം |
2016 | ലോസ്റ്റ് ഗേൾസ് | റോമിന | ഹ്രസ്വ ചിത്രം |
2018 | കുക്കേയ്: ദ ബൂഗിമാൻ | റെബേക്ക് മാർട്ടിൻ | |
2021 | സ്പൈറൽ: ഫ്രം ദ ബുക്ക് ഓഫ സോ | ക്യാപ്റ്റൻ ആൻഗി ഗാർസ് | |
TBA | ദ വാലറ്റ് | ഇസബെൽ | ചിത്രീകരണം പുരോഗമിക്കുന്നു |
അവലംബം[തിരുത്തുക]
- ↑ "Marisol Nichols Biography". TVGuide.com. മൂലതാളിൽ നിന്നും 2012-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 8, 2018.
- ↑ Lavin, Cheryl (July 2, 2000). "Marisol Nichols". Chicago Tribune.
I've been married since Nov. 18 to Andrea Forrentino.
- ↑ "Questions". Marisol Nichols official website. മൂലതാളിൽ നിന്നും March 12, 2008-ന് ആർക്കൈവ് ചെയ്തത്.
- ↑ "Marisol Nichols Baby Shower". Zimbio. August 1, 2000. മൂലതാളിൽ നിന്നും July 17, 2018-ന് ആർക്കൈവ് ചെയ്തത് – via Frazer Harrison/Getty Images North America.
- ↑ Gire, Dann (January 24, 2017). "'Riverdale' star from 'burbs survived drama of her own". Daily Herald.
- ↑ Lavin, Cheryl (July 2, 2000). "Marisol Nichols". Chicago Tribune.
I've been married since Nov. 18 to Andrea Forrentino.
- ↑ Calvario, Liz (November 7, 2018). "'Riverdale' Star Marisol Nichols Files For Divorce From Estranged Husband". Entertainment Tonight. ശേഖരിച്ചത് November 9, 2018. Note: While Nichols in the Chicago Tribune (July 2, 2000) gives a marriage date of November 18, 1999, Entertainment Tonight gives marriage years of 1995 to 1998.
- ↑ Doven, Michael (April 14, 2008). "24's Marisol Nichols Gets Married". People. മൂലതാളിൽ നിന്നും July 1, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 8, 2018.
- ↑ Staff (September 30, 2008). "Marisol Nichols Welcomes Daughter Rain India". People. മൂലതാളിൽ നിന്നും November 9, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 8, 2018.
- ↑ Calvario, Liz (November 7, 2018). "'Riverdale' Star Marisol Nichols Files For Divorce From Estranged Husband". Entertainment Tonight. ശേഖരിച്ചത് November 9, 2018. Note: While Nichols in the Chicago Tribune (July 2, 2000) gives a marriage date of November 18, 1999, Entertainment Tonight gives marriage years of 1995 to 1998.
- ↑ Goldstein, Joelle (November 7, 2018). "Riverdale's Marisol Nichols Files for Divorce from Husband of 10 Years Taron Lexton". People. ശേഖരിച്ചത് November 9, 2018.