മാരിയപ്പൻ തങ്കവേലു
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Mariyappan Thangavelu | |||||||||||||
ജനനം | Periavadagampatti, Salem district, Tamil Nadu, India | 28 ജൂൺ 1995|||||||||||||
Sport | ||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||
കായികയിനം | Athletics | |||||||||||||
Event(s) | High Jump - T42 | |||||||||||||
നേട്ടങ്ങൾ | ||||||||||||||
Paralympic finals | 2016 Summer Paralympics: High Jump (T42) – Gold | |||||||||||||
Medal record
|
ഇന്ത്യയിലെ ഒരു പാരാലിമ്പിക്‌സ് കായിക താരമാണ് മാരിയപ്പൻ തങ്കവേലു. 2016ൽ ബ്രസീലിലെ റിയോ ഡി ജനേറിയോയിൽ നടന്ന ടി-42 ഗാറ്റഗറിയിൽ പുരുഷൻമാരുടെ ഹൈജംപിൽ ഇദ്ദേഹം സ്വർണ്ണം നേടി.[1] 2004ന് ശേഷം ഇന്ത്യയിലെ ആദ്യ പാരലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവാണ് മാരിയപ്പൻ
ജീവിത രേഖ
[തിരുത്തുക]തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ പെരിയവടഗാമ്പടിയിൽ 1995 ജൂൺ 28ന് ജനനം.[2] അഞ്ചാം വയസ്സിൽ ഉണ്ടായ ഒരു ബസ്സപകടത്തിൽ വലതു കാലിന്റെ മുട്ടിന് താഴെ തകർന്നു. പച്ചക്കറി കച്ചവടക്കാരിയായ സരോജയുടെ അഞ്ചുമക്കളിൽ ഒരാളാണ് മാരിയപ്പൻ 2015ൽ എവിഎസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടി.
നേട്ടങ്ങൾ
[തിരുത്തുക]2016ൽ ടുണീഷ്യയിൽ നടന്ന ഐപിസി ഗ്രാൻഡ് പ്രിക്‌സിൽ 1.78 മീറ്റർ ചാടിയാണ് റിയോയിലേക്ക് യോഗ്യത നേടിയത്. റിയോ പാരാലമ്പിക്‌സിൽ യോഗ്യത നേടാൻ വേണ്ടിയിരുന്നത് 1.60 മീറ്റർ ആയിരുന്നു. പാരാലമ്പിക്‌സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വ്യക്തിഗത സ്വർണമാണ് തങ്കവേലുവിന്റെത്. 1972 ൽ മുരളികാന്ത് പേട്കർ നീന്തലിലും 2004 ൽ ദേവേന്ദ്ര ഝഹ്‌റായ് ജാവലിൻ ത്രോയിലുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്
തങ്കവേലുവിന്റെ കായിക ജീവിതത്തിലെ വഴിത്തിരിവായിരുന്നു കോച്ച് സത്യനാരായണ. 2013 ൽ നടന്ന ദേശീയ പാര-അത്‌ലറ്റിക് മീറ്റിലാണ് സത്യനാരായണ തങ്കവേലുവിനെ കാണുന്നത്. 2015 ൽ സത്യനാരായണ തങ്കവേലുവിനെ വിളിച്ചു, അവനെ പരിശീലിപ്പിക്കാനുള്ള താതപര്യം പ്രകടിപ്പിക്കുകയും ബെംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. സത്യനാരായണയുടെ കീഴിൽ തങ്കവേലുവിലെ കായികതാരം ലോകനിലവാരത്തിലേക്ക് വളരുകയായിരുന്നു.[3]
അവാർഡ്
[തിരുത്തുക]- 2016ലെ പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടിയ തങ്കവേലുവിന് തമിഴ്‌നാട് സർക്കാർ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.[4]
- കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയം 75 ലക്ഷം രൂപയും പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു.[4]
മാരിയപ്പൻ തങ്കവേലുവിന് ലഭിച്ച പാരിതോഷിക സഖ്യയിൽ നിന്ന് 30 ലക്ഷം അദ്ദേഹം പഠിച്ച സർക്കാർ സ്‌കൂളിന് സംഭാവന ചെയ്തു.[5]
അവലംബം
[തിരുത്തുക]- ↑ Stalin, J. Sam Daniel (10 September 2016). "Paralympian Mariyappan Thangavelu's Golden Leap From Poverty". NDTV Sports. Archived from the original on 2016-09-10. Retrieved 10 September 2016.
- ↑ C., Aprameya (10 September 2016). "Rio Paralympics: Who is history-maker Mariyappan Thangavelu?". OneIndia.com. Retrieved 10 September 2016.
- ↑ Chidananda, Shreedutta (20 May 2016). "It's not beyond me, even gold is possible: Mariyappan". The Hindu. Retrieved 10 September 2016.
- ↑ 4.0 4.1 "Rio Paralympics: Jayalalithaa announces Rs 2 crore award for gold medallist Mariyappan Thangavelu". The Indian Express. 10 September 2016. Retrieved 10 September 2016.
- ↑ http://timesofindia.indiatimes.com/sports/more-sports/athletics/Rio-gold-medalist-Mariyappan-Thangavelu-donates-part-of-his-prize-money-to-school/articleshow/54296539.cms