മായാ കൃഷ്ണ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maya Krishna Rao
Rao in 2012
ജനനം1953
ദേശീയതIndian
തൊഴിൽDancer, theatre director

ഒരു ഇന്ത്യൻ നാടക കലാകാരിയും സ്റ്റാൻഡ്-അപ്പ് കൊമേഡിയനും സാമൂഹിക പ്രവർത്തകയുമാണ് മായ കൃഷ്ണ റാവു (ജനനം 1953). അവരുടെ പ്രശസ്തമായ നാടകങ്ങളിൽ ഓം സ്വാഹ, ദഫ നമ്പർ 180, രാവണാമ, ഹെഡ്സ് ആർ മീൻ ഫോർ വാക്കിംഗ് ഇൻ എന്നിവ ഉൾപ്പെടുന്നു . 2010 ൽ അവർക്ക് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചെങ്കിലും, ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയിൽ പ്രതിക്ഷേധിച്ച് അഞ്ച് വർഷത്തിന് ശേഷം ആ അവാർഡ് മടക്കി നൽകി.

ജീവചരിത്രം[തിരുത്തുക]

1953 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച മായാ കൃഷ്ണ [1] ചെറുപ്പത്തിൽ തന്നെ ഇന്ത്യയിലേക്ക് മടങ്ങി. 1960 കളിൽ മലയാളം നാടകവേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അമ്മ ഭാനുമതി റാവുവാണ് അവർക്ക് പ്രചോദനം നൽകിയത്. [2] മായാ കൃഷ്ണ ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിലാണ് പഠിച്ചത്. ഡൽഹി മിറാൻഡ ഹൌസിൽ നിന്നും ബാച്ചിലേഴ്സ് ഡിഗ്രി പൂർത്തിയാക്കിയ അവർ ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി [2] ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് നാടക കലയിൽ ബിരുദവും നേടിയിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുമ്പോൾ, നോട്ടിംഗ്ഹാമിലെ "പെർസ്പെക്റ്റീവ്സ് തിയറ്റർ കമ്പനി", "ലീഡ്സ് പ്ലേഹൗസ് തിയേറ്റർ-ഇൻ-എജ്യുക്കേഷൻ കമ്പനി" എന്നിവയുമായി അവർ ഹ്രസ്വമായി ബന്ധപ്പെട്ടിരുന്നു.

മായാ കൃഷ്ണ കഥകളിയിൽ പരിശീലനം ലഭിച്ച കലാകാരി കൂടിയാണ്; മാമ്പുഴ മാധവ പണിക്കർ, സദനം ബാലകൃഷ്ണൻ എന്നിവരിൽ നിന്ന് ആണ് അവർ കഥകളിയിൽ പരിശീലനം നേടിയത്. [3]

അവരുടെ കോളേജ് കാലം മുതൽ തന്നെ മായാകൃഷ്ണ റാവുവിനെ ഇടതു പ്രസ്ഥാനം ആഴത്തിൽ സ്വാധീനിച്ചു. തെരുവ് നാടകസംഘമായ "തിയേറ്റർ യൂണിയന്റെ" സഹസ്ഥാപകയാണ് അവർ. 1985 നും 1990 നും ഇടയിൽ ന്യൂ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആക്ടിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു അവർ. [3] അതിനുശേഷം അവിടെ വിസിറ്റിംഗ് ഫാക്കൽറ്റിയായി തുടർന്നു. 2013 ൽ അവർ ഡൽഹിയിലെ ശിവ് നാടാർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി നിയമിക്കപ്പെട്ടു, അവിടെ അവർ ഒരു ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം ആയ ടെസ്റ്റ് (തിയേറ്റർ ഫോർ എഡ്യുക്കേഷൻ ആന്റ് സോഷ്യൽ ട്രാൻസ്ഫോർമേഷൻ) രൂപകൽപ്പന ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തു, ഇത് ഇന്ത്യയിലെ ഏത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ആദ്യത്തേതാണ്. എൻ.സി.ഇ.ആർ.ടി കരിക്കുലം അംഗം എന്ന നിലയിൽ ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസിലെ കുട്ടികൾക്കുള്ള നാടക സിലബസ് തയ്യാറാക്കിയിട്ടുണ്ട്. [4] മായാ കൃഷ്ണ റാവുവിന്റെ നാടകങ്ങൾ എല്ലാം സാമൂഹ്യരാഷ്ട്രീയ വിഷയങ്ങൾ പറയുന്നവയാണ്. [1] സ്ത്രീധനത്തിന്റെ വിമർശനമായ ഓം സ്വാഹയും ഇന്ത്യൻ ബലാത്സംഗ നിയമത്തെക്കുറിച്ചുള്ള ദഫ നമ്പർ 180 ഉം അവരുടെ ആദ്യകാല നാടകങ്ങളിൽ ഉൾപ്പെടുന്നു. [1] അവരുടെ സോളോ ആർട്ടിസ്റ്റ് നാടകങ്ങളിൽ രാവണാമ, ആർ യു ഹോം ലേഡി മാക്ബെത്ത് ?, എ ഡീപ് ഫ്രൈഡ് ജാം, ഹെഡ്സ് ആർ മെന്റ് ഫോർ വാക്കിങ് ഇൻടു എന്നിവ പ്രശസ്തങ്ങളാണ്. നൈജീരിയൻ എഴുത്തുകാരനായ ചിമമണ്ട ആദിച്ചിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി റാവുവിന്റെ 2017 ലെ ക്വാളിറ്റി സ്ട്രീറ്റ് എന്ന നാടകം നിരൂപക പ്രശംസ നേടി. അവരുടെ 2012 ലെ നാടകം വാക്ക് 2012 ഡൽഹി കൂട്ടബലാത്സംഗം അടിസ്ഥാനമാക്കിയുള്ളതായിരുന്നു.[5]


2010 ൽ ഇന്ത്യൻ നാടകവേദിക്ക് നൽകിയ സംഭാവനയ്ക്ക് റാവുവിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 2015 ലെ ദാദ്രി ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന്, ഇന്ത്യയിലെ "വർദ്ധിച്ചുവരുന്ന അസഹിഷ്ണുത" ചൂണ്ടിക്കാട്ടി അവർ അവാർഡ് തിരികെ നൽകി; അവാർഡ് മടക്കി നൽകുന്ന ആദ്യത്തെ കലാകാരിയാണ് അവർ.

അവർ ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

നാടകങ്ങൾ[തിരുത്തുക]

 • ഓം സ്വാഹാ
 • ദഫ നമ്പർ 180
 • ഖോൾ ഡോ
 • എ ഡീപ് ഫ്രൈഡ് ജാം [5]
 • ഹെഡ്സ് ആർ മെന്റ് ഫോർ വാക്കിങ് ഇൻടു [5]
 • ക്വാളിറ്റി സ്ട്രീറ്റ് [5]
 • നോൺ-സ്റ്റോപ്പ് ഫീൽ ഗുഡ് ഷോ [5]
 • ഹാൻഡ് ഓവർ ഫസ്റ്റ് - പെർസ്പെക്റ്റീവ്സ് ഓൺ മസ്കുലിനിറ്റീസ് [5]
 • ലേഡി മാക്ബത്ത് റീവിസിറ്റഡ് [5]
 • രാവണാമ [5]
 • വാക്ക് [5]
 • നോട്ട് ഇൻ മൈ നെയിം

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "Theatre artist Maya Krishna Rao returns Sangeet Natak Akademi". India Today. Retrieved 17 September 2018.
 2. 2.0 2.1 "No other art that is as close to life as theatre". India Theatre Forum. 15 April 2014. Archived from the original on 2019-01-08. Retrieved 17 September 2018.
 3. 3.0 3.1 "Sangeet Natak Akademi: All Awardees". Sangeet Natak Akademi. Retrieved 9 September 2018.
 4. "MAYA KRISHNA RAO Akademi Award: Acting". കേന്ദ്ര സംഗീത നാടക അക്കാദമി. Archived from the original on 2016-05-04. Retrieved 2014 മാർച്ച് 19. {{cite web}}: Check date values in: |accessdate= (help); line feed character in |title= at position 17 (help)
 5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 "Maya Krishna Rao". The Hindu. 1 February 2014. Retrieved 9 September 2018.
"https://ml.wikipedia.org/w/index.php?title=മായാ_കൃഷ്ണ_റാവു&oldid=3851297" എന്ന താളിൽനിന്ന് ശേഖരിച്ചത്