മായാണ്ടി ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മായാണ്ടി ഭാരതി
ജനനം
മായാണ്ടി

1917
മരണം24 ഫെബ്രുവരി 2015(പ്രായം: 97-98)
ദേശീയതഇന്ത്യൻ
തൊഴിൽമാധ്യമ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം
ജീവിത പങ്കാളി(കൾ)പൊന്നമ്മാൾ

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമ പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു മായാണ്ടി ഭാരതി. 1917 - ൽ തമിഴ്നാട്ടിലെ മധുരൈ ജില്ലയിൽ ജനിച്ചു. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. എന്നാൽ തുടർന്ന് ഗാന്ധിയൻ തത്ത്വചിന്തകളിൽ ആകൃഷ്ടനാവുകയുണ്ടായി. [1] ആദ്യകാലത്ത് മദ്രാസ് പ്രസിഡൻസിയിലെ യുവാക്കളായ തീവ്രവാദികളുടെ സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1942, 1943, 1944 എന്നീ വർഷങ്ങളിലായി ആകെ പതിമൂന്ന് പ്രാവശ്യം ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി. കൂടാതെ തിരുനെൽവേലി ഗൂഢാലോചന കേസിലും ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് ഈ കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു. [2][3] വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ ജനശക്തി, തീക്കതിർ തുടങ്ങിയ പ്രശസ്തമായ തമിഴ് കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. പ്രസിദ്ധമായ തമിഴ്നാട്ടിലെ ഗ്രാനൈറ്റ് അഴിമതിക്കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി യു. സഹായം എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മധുരൈയിൽ വന്നപ്പോൾ സ്വീകരിച്ച് അവരെ സഹായിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു മായാണ്ടി ഭാരതി.

അവലംബം[തിരുത്തുക]

  1. "Veteran journalists honoured". The Hindu. ശേഖരിച്ചത് 23 June 2013.
  2. "Remembering Capt Lakshmi Sehgal's Madurai connect". Times of India. ശേഖരിച്ചത് 23 June 2013.
  3. "Ace freedom fighter Mayandi Bharathi dies". Times of India. ശേഖരിച്ചത് 25 February 2015.
"https://ml.wikipedia.org/w/index.php?title=മായാണ്ടി_ഭാരതി&oldid=2868139" എന്ന താളിൽനിന്ന് ശേഖരിച്ചത്