ജാലവിദ്യ
തികച്ചും ശാസ്ത്രീയമായ രീതിയിൽ, പ്രേക്ഷകനിൽ മിഥ്യാധാരണകൾ[1] സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ[2] പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ് ജാലവിദ്യ അഥവാ മായാജാലം (Magic). ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട് എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ ജാല വിദ്യകൾ അഥവാ മാന്ത്രിക വിദ്യകൾ എന്ന് വിളിക്കുന്നു. കൈയ്യടക്കം, കൈവേഗത പരിശീലനം എന്നിവയാണു മായാജാലത്തിന്റെ അടിസ്ഥാനം
ജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ "ജാലവിദ്യക്കാരൻ","മാന്ത്രികൻ "' അല്ലെങ്കിൽ മജീഷ്യൻ (Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന് ഏത് മനുഷ്യനേയും ഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.
പദോത്പത്തി
[തിരുത്തുക]പണ്ട്‌കാലത്ത് പേർഷ്യയിലുണ്ടായിരുന്ന മതപണ്ഡിതൻമാരെയൊ പുരോഹിതൻമാരയൊ മാഗസ് (Magus) എന്നാണ് വിളിച്ചിരുന്നത്. ഈ വാക്കിന്റെ ബഹുവചനം മാജൈ (Magai). ഈ പേർഷ്യൻ പദത്തിൽനിന്നാണ് നിന്നുമാണ് മാജിക് (Magic) എന്ന വാക്കിന്റെ ഉദ്ഭവം.
പലതരം മായാജാലങ്ങൾ
[തിരുത്തുക]മാജിക്കിനെ പൊതുവേ സ്റ്റേജ് മാജിക്കെന്നും ക്ലോസപ്പ് മാജിക്കെന്നും രണ്ടായി തിരിക്കാം. സ്ട്രീറ്റ് മാജിക്കും ക്ലോസപ്പ് മാജിക്കിന്റെ വിഭാഗത്തിൽപെടും. സ്റ്റേജ് മാജിക്കിലും ക്ലോസപ്പ് മാജിക്കിലും നിലവിൽ 12 തരത്തിലുള്ള ഇഫക്ടുകളാണുള്ളത്.
- പ്രത്യക്ഷപെടുത്തൽ (Production)
- അപ്രത്യക്ഷമാക്കൽ (Evaporation)
- രൂപാന്തരത്വം (Transformation)
- സ്ഥാനമാറ്റം (Transportation)
- തുളച്ചുകയറ്റൽ (Penetration)
- പൊങ്ങികിടക്കൽ (Floatation)
- പുനർനിർമ്മിക്കൽ (Reproduction)
- നിയന്ത്രണം (Restriction)
- ഉത്തേജിപ്പിക്കൽ (Activation)
- പ്രേതമയം (Spectral)
- പരഹൃദയജ്ഞാനം (Thought Reading)
- രക്ഷപെടൽ (Escape)
ജാലവിദ്യക്കാർ
[തിരുത്തുക]ഹാരി ഹൗഡിനി (എസ്കേപ്പ് ), ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ, ഡേവിഡ് കൊപ്പർ ഫീൽഡ് (എസ്കേപ്പ്, സ്റ്റേജ്, ക്ലോസപ്പ്) , ഡേവിഡ് റൊത് (കൊയിൻ വിദ്ഗ്ധൻ,ക്ലോസപ്പ്) ഡേവിഡ് സ്റ്റൊൻ (കൊയിൻ വിദ്ഗ്ധൻ,ക്ലോസപ്പ്), ലാൻസ് ബുർറ്റൊൻ (എസ്കേപ്പ്, സ്റ്റേജ്,പ്രവ് ) ഡേവിഡ് ബ്ലൈൻ , ക്രിസ് ഐജേൽ തുടങ്ങിയവർ പ്രമുഖരായ മാന്ത്രികർ ആണ്.
ജാലവിദ്യ കേരളത്തിൽ
[തിരുത്തുക]കേരളത്തിലെ ആദ്യകാലത്തെ ഒരു പ്രശസ്ത ജാലവിദ്യക്കാരനായിരുന്നു തിരുവേഗപ്പുറയിൽ ജീവിച്ചിരുന്ന വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരി. ഇപ്പോൾ RK മലയത്ത് ,P M മിത്ര , ഗോപിനാഥ് മുതുകാട്, മാനൂർ രാജേഷ്
ജോവാൻ മധുമല , മജീഷ്യൻ പി.ആർ. വിനോദ്, മജീഷ്യൻ സാമ്രാജ്, കുട്ടൻസ് കോട്ടക്കൽ, ശ്രീജിത്ത് വിയ്യൂർ, ലത്തീഫ് കോട്ടക്കൽ, ഹരിദാസ് തെക്കയിൽ, വൈധർഷ, ശശി താഴത്തുവയൽ, മലയിൽ ഹംസ, മനു മങ്കൊമ്പ് തുടങ്ങി അനേകം ജാലവിദ്യക്കാർ കേരളത്തിലുണ്ട് പണ്ടു ചൈനീസ് സഞ്ചാരി ആയിരുന്ന ഹുയാൻ സാങ് കേരളത്തിലെ മാന്ത്രികരെ കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. കേരള ജാലവിദ്യകളിൽ പ്രധാന പെട്ട ഇനങ്ങളാണു ഇന്ത്യൻ റോപ് ട്രിക് , ചെപ്പും പന്തും തുടങ്ങിയവ.ജാലവിദ്യ പഠിക്കുന്നതിനായി മജീഷ്യൻ പി ആർ വിനോദ് പ്രസിദ്ധപ്പെടുത്തിയ ഇന്ദ്രജാലം പഠിക്കാം പ്രദർശിപ്പിക്കാം ,ജാലവിദ്യ പഠനം, ഇന്ദ്രജാലത്തിൻറെ കാണാപ്പുറങ്ങൾ , ദി ഗ്രേറ്റ് മാജിക് ട്രിക്സ്, എന്നീ ഗ്രന്ഥങ്ങൾ ജാലവിദ്യ ലോകത്തിനു മുതൽക്കൂട്ട് തന്നെയാണ്. ചന്ദ്രസേനൻ മിതൃമ്മലയുടെ ഇന്ദ്രജാലപ്പടവുകൾ, ഇന്ദ്രജാലവും ശാസ്ത്രവും , ഇന്ദ്രജാല കഥകൾ, മായാക്ഷരങ്ങൾ, മായാജാലവും മലയാള കൃതികളും , ഗണിതസൂത്രം എന്നിവ ജാലവിദ്യ സംബന്ധിച്ച മികച്ച രചനകളാണ്.