Jump to content

മായം ബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maryam_Booth
ജനനം (1993-10-28) 28 ഒക്ടോബർ 1993  (30 വയസ്സ്)
ദേശീയതNigerian
തൊഴിൽActress

ഒരു നൈജീരിയൻ അഭിനേത്രിയും മോഡലുമാണ് മായം ബൂത്ത് എന്നറിയപ്പെടുന്ന മായം അഡോ മുഹമ്മദ് (ജനനം: ഒക്ടോബർ 28, 1993). ദി മിൽക്ക് മെയ്ഡ് (സിനിമ) (2020) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കൂടുതൽ അറിയപ്പെടുന്നു. അക്കാഡമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിനുള്ള നൈജീരിയയുടെ പ്രതിനിധിയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ "സൈനബ്" എന്ന കഥാപാത്രത്തിന്, ഒരു സഹനടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ് അവർ നേടി.[1][2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1993 ഒക്ടോബർ 28 ന് കാനോയിലാണ് മായം ജനിച്ചത്. അവരുടെ രണ്ട് സഹോദരങ്ങളും അമ്മയും പ്രൊഫഷണൽ അഭിനേതാക്കളാണ്. ബെല്ലനൈജയുമായുള്ള ഒരു അഭിമുഖത്തിൽ, താൻ 8 വയസ്സ് മുതൽ അഭിനയിക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.[3][4]

ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡിന്റെ 2019 പതിപ്പിന് അവർ ആതിഥേയത്വം വഹിച്ചു.[5] 2020-ൽ, ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ മായം മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി.[4]

അവലംബം

[തിരുത്തുക]
  1. "Maryam Booth: 'Nude video no go make us ban Maryam from Kannywood'". BBC. Retrieved 2021-03-22.
  2. "AMAA 2020: Maryam Booth wins best supporting actress". DailyTrust. Retrieved 2021-03-22.
  3. Damilola, O (2021-02-13). "Introducing #BNMeetTheStar: Meet Maryam Booth; Lead Actress in Nigeria's 2021 Oscars Movie Selection". BellaNaija. Retrieved 2021-03-22.
  4. 4.0 4.1 "Continental pip for Kannywood starlet, Maryam Booth, at AMAA". Guardian. Archived from the original on 2021-02-03. Retrieved 2021-03-22.
  5. Nwanne, Chuks (2019-12-21). "Best Of Nollywood Lights Up Kano". The Guardian Nigeria News - Nigeria and World News (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-21. Retrieved 2021-10-10.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മായം_ബൂത്ത്&oldid=4094750" എന്ന താളിൽനിന്ന് ശേഖരിച്ചത്